
പ്രസവാനന്തരം നല്ല വിശ്രമം ആണ് സ്ത്രീകള്‍ക്ക് എല്ലാവരും നിര്‍ദ്ദേശിക്കാറ്. കുഞ്ഞിന് ഏറ്റവും കൂടുതല്‍ സമയം അമ്മയെ വേണ്ട സമയം ആണ് ഇത്. അമ്മയ്ക്കുള്ള വിശ്രമം വളരെ അത്യാവശ്യം ആണ്. എല്ലാ രാജ്യത്തും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ സമയം അവധി അനുവദിക്കുന്നു.
ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മാനസിക ശാരീരിക മുറിവുകള്‍ സുഖം പ്രാപിക്കുന്നതിനാണ് ഈ അവധി. ഈ സമയം സ്ത്രീകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അതിനാല്‍ തന്നെ വിശ്രമം അത്യാവശ്യമാണ്. എന്നാല്‍ ഈ സമയത്ത് വെറൊരു ആചാരം പിന്തുടരുന്ന ഒരു രാജ്യമാണ് ചൈന. ഇവിടെ സ്ത്രീകളെ പോലെ പുരുഷന്മാര്‍ക്കും ഒരു മാസം നിര്‍ബന്ധിത വിശ്രമം നല്‍കുന്നു. 'കൗവേഡ് ആചാരം (the custom of couvade) എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
ഏതാണ്ട് 60ബിസി മുതല്‍ തന്നെ ഈ ആചാരം നിലനിന്നത്. ഈ സമയത്ത് പുരുഷന്മാര്‍ നിരവധി കാര്യങ്ങള്‍ പിന്തുടരണമെന്നും പറയപ്പെടുന്നു. ഉദാഹരണത്തിന് താമസിക്കുന്ന മുറിവിട്ട് പുരുഷന്മാര്‍ക്ക് പുറത്ത് പോകാനോ, മസാല, ഉപ്പ് എന്നിവ ഭക്ഷണത്തില്‍ ഉപയോഗിക്കാനോ പാടില്ല. ഈ സമയത്ത് കുഞ്ഞിനെ പരിപാലിക്കേണ്ടത് ഇവരാണ്.
മറ്റ് ജോലികള്‍ ഇവര്‍ ചെയ്യാന്‍ പാടില്ല. ചൈനയിലെ സുവാങ്, ദായി, ടിബറ്റന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പല വിഭാഗങ്ങളും ഈ ആചാരം പാലിച്ചിരുന്നു. ഈ കാലയളവില്‍ ഭര്‍ത്താവിന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്ന് ആശംസകളും ലഭിക്കും. എന്നാല്‍ ഈ കാലഘട്ടത്തിലും ഇത് പിന്തുടരുന്നുണ്ടോയെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
