
സാഹസികം എന്ന പേരില്‍ പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ അബദ്ധത്തില്‍ വന്ന് കലാശിക്കാറുണ്ട്. അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് ചെയ്ത സാഹസീകത നിറഞ്ഞ കാര്യം പക്ഷെ എത്തിച്ചത് പൊലീസ് സ്റ്റേഷനിലാണ്.
സ്‌പൈഡര്‍മാനെന്ന് വിശേഷിപ്പിക്കുന്ന സാഹസികപ്രേമി മേസിന്‍ ബനോട്ടാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. സാഹസീകത ഏറെ ഇഷ്ടപ്പെടുന്ന ഇയാള്‍ സ്‌പൈഡര്‍മാനെ പോലെ മുപ്പത് നില കെട്ടിടത്തിന്റെ ചുമരിലൂടെ പറ്റിപ്പിടിച്ച് കയറുകയായിരുന്നു. ഒടുവില്‍ ഈ 36കാരനെ തിരികെ എത്തിച്ചത് അഗ്‌നിമശമനസേനാ ഉദ്യോഗസ്ഥരെത്തിയാണ്.
പോളണ്ട് സ്വദേശിയാണിയാള്‍. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ജേഴ്‌സി അണിഞ്ഞായിരുന്നു യുവാവിന്റെ സാഹസികത. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വെറുംകയ്യോടെ കെട്ടിടത്തിന്റെ ചുമരുകളിലൂടെ സ്‌പൈഡര്‍മാനെ പോലെ കയറുകയായിരുന്നു യുവാവ്. സംഭവം അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ഏകദേശം 25ഓളം നിലകള്‍ യുവാവ് കയറിയിരുന്നു.
അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് 25-ാം നിലയില്‍ നിന്ന് യുവാവിനെ സുരക്ഷിതമായി നിലത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക യുവാവ് അടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സ്‌പൈഡര്‍മാനെ പോലെ പെരുമാറാന്‍ ഇഷ്ടപ്പെടുന്ന മേസിന്‍ ബനോട്ട് ഇതിന് മുന്‍പും ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സാണ് യുവാവിനുള്ളത്. വിവിധ രാജ്യങ്ങളില്‍ പോയി വലിയ കെട്ടിടം കയറുകയാണ് ഇയാളുടെ ഹോബി.
More Latest News
കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ
