
വീടുകള്‍ പലതും ആള്‍ത്താമസമില്ലാതെ ക്ഷയിച്ച് പോവുന്നു എന്ന കാരണം കണക്കിലെടുത്ത് അത് തടയുക എന്ന ലക്ഷ്യത്തോടെ വീടുകള്‍ വിലകുറിവിന് വില്‍ക്കുന്ന രീതിയാണ് ഇറ്റലിയിലെ അതിമനോഹര ഗ്രാമമായ സംബൂക ഡി സിഷിലിയില്‍ ഉള്ളത്. പല വീടുകളും അതിന്റെ വിലയും ഞെട്ടിക്കാറുണ്ട്.
ഒരു യൂറോയ്‌ക്കൊരു വീട് വില്‍ക്കാനുണ്ട് എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. എന്നാലിതാ ഈ വര്‍ഷം വില അല്‍പമൊന്ന് ഉയര്‍ന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം മൂന്ന് യൂറോയ്ക്കാണ് വീട് വില്‍പ്പനയ്ക്കിട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും സമാനമായി വില്പന നടന്നിരുന്നു. ഇത് വിജയിച്ചതോടെയാണ് ഈ വര്‍ഷവും വീട് വില്പനയുമായി അധികൃതര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ആദ്യം ഒരു യൂറോയ്ക്ക് വീടുകള്‍ വിറ്റു പോയത് ലേലത്തിലൂടെയാണ്. അതോടെ വിദേശത്ത് നിന്നുപോലും ആളുകളെത്തി വീട് വാങ്ങി. പലരും ആ വീടുകള്‍ വൃത്തിയാക്കി അവിടെത്തന്നെ താമസവും തുടങ്ങി. പദ്ധതി വിജയിക്കുന്നതായി കണ്ട അധികൃതര്‍ വരും വര്‍ഷങ്ങളിലും അത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം മൂന്ന് യൂറോയാണ് വീടിന് വിലയിട്ടിരിക്കുന്നത്. ലേലത്തിലൂടെയാണ് വീട് സ്വന്തമാക്കാനാവുക. ഒന്നിലധികം വീടുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവരെ സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികളായ വിദേശികളെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. മാത്രമല്ല, ഈ വര്‍ഷം വില്പനയ്ക്ക് വച്ചിരിക്കുന്ന വീടുകള്‍ക്ക് അല്ലറച്ചില്ലറ പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ പണി അതിനുമേല്‍ വേണ്ടിവരില്ല എന്നും സംബൂകയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
വീട് വാങ്ങുന്നവര്‍, വീടിന്റെ തുകയ്‌ക്കൊപ്പം ഒരു ചെറിയ സെക്യൂരിറ്റി തുക കൂടി നല്‍കണം. എന്നാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ വീട് നന്നാക്കി താമസം തുടങ്ങിയാല്‍ ആ തുക തിരികെ കിട്ടുമത്രെ.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
