
ജയ്പുര്‍ : യു.എസ് വനിതയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് വിറ്റതായി പരാതി. ജയ്പുരിലെ ജോഹ്രി ബസാറിലെ ഗൗരവ് സോണി എന്ന വ്യക്തിയുടെ കടയില്‍ നിന്നാണ് യു.എസ് പൗരയായ ചെറിഷ് വെള്ളി പൂശിയ ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് വാങ്ങിയത്. സംഭവത്തില്‍, യു.എസ് എംബസിയുടെ നിര്‍ദേശപ്രകാരം ജയ്പുര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2022-ല്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് സോണിയെ ചെറിഷ് പരിചയപ്പെടുന്നത്. തുടര്‍ന്ന്, കൃത്രിമ ആഭരണമാണെന്ന് തിരിച്ചറിയാതെ ആറ് കോടി രൂപ പലപ്പോഴായി കൈമാറി. ഈ വര്‍ഷം ഏപ്രിലില്‍ യു.എസ്സില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോളാണ് അമളി പറ്റിയ കാര്യം ചെറിഷ് തിരിച്ചറിയുന്നത്.
തുടര്‍ന്ന്, ചെറിഷ് ഇന്ത്യയിലേക്ക് പറന്ന് ഗൗരവ് സോണിയെ നേരിട്ട് കണ്ട് കാര്യം ചോദിച്ചു. ഇയാള്‍ ഇക്കാര്യം നിഷേധിച്ചതോടെയാണ് അവര്‍ പരാതി സമര്‍പ്പിച്ചത്. യു.എസ് എംബസിയുടെ സഹായവും ഇക്കാര്യത്തില്‍ അവര്‍ തേടി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സോണിയും പിതാവ് രാജേന്ദ്ര സോണിയും ഒളിവിലാണ്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
