
ലണ്ടന്‍: രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകര്‍ന്നു നല്‍കുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങള്‍ വേദിയാകും. എഡിന്‍ബര്‍ഗ്, ഗ്ലാസ്സ് ഗോ, ഇന്‍വെര്‍നസ്സ്, ക്രൂ, സണ്ടര്‍ലാന്റ്, ഷെഫീല്‍ഡ്, ന്യൂപോര്‍ട്ട്, സ്വാന്‍സ്സി, കഡിഗണ്‍, ലൂട്ടണ്‍ എന്നിവയാണ് ശാലോം ഫെസ്റ്റിവെല്‍ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങള്‍.
''കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും,'' (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളില്‍ ജോഷി തോട്ടക്കര ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ശാലോം ഫെസ്റ്റിവെല്‍ വേദികള്‍ ചുവടെ:
ജൂണ്‍ 15- എഡിന്‍ബര്‍ഗ് (സെന്റ് കെന്റിജേണ്‍ ചര്‍ച്ച്, ബാണ്‍ടണ്‍)
സമയം: രാവിലെ 11.00മുതല്‍ വൈകീട്ട് 7.00വരെ
ജൂണ്‍ 17- ഗ്ലാസ്സ് ഗോ (സെന്റ് പോള്‍സ് ചര്‍ച്ച്)
സമയം: വൈകീട്ട് 5.00 മുതല്‍ 9.00വരെ
ജൂണ്‍ 19- സെന്റ് നിനിയന്‍സ് കാത്തലിക് ചര്‍ച്ച് ഇന്‍വെര്‍നസ്സ്
സമയം: രാവിലെ 11.00മുതല്‍ വൈകീട്ട് 5.00വരെ
ജൂണ്‍ 22- ക്രൂ (സെന്റ് മേരീസ് ചര്‍ച്ച്)
സമയം: രാവിലെ 08.30 മുതല്‍ വൈകീട്ട് 4.00വരെ
ജൂണ്‍ 28- സണ്ടര്‍ലാന്റ് (സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്)
സമയം: വൈകീട്ട് 6.00 മുതല്‍ 9.30വരെ
ജൂണ്‍ 29- ഷെഫീല്‍ഡ് (സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ച്)
സമയം: ഉച്ചയ്ക്ക് 12.00മുതല്‍ വൈകീട്ട് 07.00 വരെ
ജൂലൈ 5- ന്യൂപോര്‍ട്ട് (സെന്റ് ഡേവിഡ് കാത്തലിക് ചര്‍ച്ച്)
സമയം: വൈകീട്ട് 6.30 മുതല്‍ 9.30വരെ
ജൂലൈ 6- സ്വാന്‍സ്സി (ഹോളിക്രോസ് കാത്തലിക് ചര്‍ച്ച്)
സമയം: രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00വരെ
ജൂലൈ 8- കഡിഗണ്‍ (ഔര്‍ ലേഡി ഓഫ് ദ ടാപ്പര്‍ കാത്തലിക് ദൈവാലയം)
സമയം: വൈകീട്ട് 5.00 മുതല്‍ 8.00വരെ
ജൂലൈ 13- ലൂട്ടണ്‍ (ഹോളിഗോസ്റ്റ് കാത്തലിക് ചര്‍ച്ച്)
സമയം: രാവിലെ 9.30 മുതല്‍ വൈകീട്ട് 05.00വരെ
കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജീസ്‌ട്രേഷനും:
Shalom World Malayalam - Shalom Festival
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
