
അമിതമായി വണ്ണം വയ്ക്കുന്നത് എല്ലാവരെയും നിരാശ്ശപ്പെടുത്തും. പലപ്പോഴും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കും എങ്കിലും ശരിയായ ഒരു വഴി പറഞ്ഞ് തരാന്‍ ഒരാളില്ലാതെ വരുമ്പോള്‍ അത് വലിയൊരു ബുദ്ധിമുട്ടായി പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇതാ തങ്ങളുടെ ജീവനക്കാരെ ശരിയായി പ്രോത്സാഹിപ്പിക്കാന്‍ ഒരു കമ്പനി ചെയ്യുന്ന വ്യത്യസ്തമായ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാരുടെ പൊണ്ണത്തടി കുറയ്ക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച പദ്ധതി വളരെ വ്യത്യസ്തമാണ്. ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഒരു ദശലക്ഷണം യുവാന്‍ (ഏതാണ്ട് ഒരു കോടി പതിനാറ് ലക്ഷത്തിലധികം) ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നതത്രേ.
'ഇന്‍സ്റ്റാ 360' എന്ന ചൈനീസ് ടെക്ക് കമ്പനിയാണ് ജീവനക്കാര്‍ക്ക് വേണ്ടി ഇത്തരത്തിലൊരു വലിയ ഓഫര്‍ നല്‍കുന്നത്. സംഭവം വിജയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2023ല്‍ ആരംഭിച്ച പദ്ധതിയെ തുടര്‍ന്ന് 150 ജീവനക്കാരാണ് തങ്ങളുടെ ഭാരം കുറച്ചത്. കമ്പനി ശരീരഭാരം കുറച്ച ജീവനക്കാര്‍ക്ക് 980,000 യുവാന്‍ ബോണസ് ആയി നല്‍കുകയും ചെയ്തുവെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ക്യാമ്പ് പോലെയാണ് പദ്ധതി. ഒരു സെഷനില്‍ 30 പേരാണ് ഉണ്ടാവുക. കമ്പനിയുടെ ജീവനക്കാരെ മൂന്ന് വിഭാ?ഗമായി തരംതിരിച്ച് മൂന്ന് മാസമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെയും ഭാരം ഓരോ ആഴ്ചയും നോക്കുകയും ഓരോ ഗ്രൂപ്പിനും ശരാശരി നഷ്ടപ്പെടുന്ന ഓരോ 0.5 കിലോയ്ക്ക് 400 യുവാന്‍ (US$55) നല്‍കുകയും ചെയ്യും. സെഷനിലെ ഒരാള്‍ക്ക് ശരീരഭാരം കൂടിയാല്‍ ഗ്രൂപ്പിന്റെ ബോണസ് നഷ്ടമാവുകയും എല്ലാവരും 500 യുവാന്‍ (5762 രൂപ) വീതം പിഴ അടക്കുകയും വേണം. എന്നാല്‍, ഇത്തരത്തില്‍ ഇതുവരെയും ആര്‍ക്കും ഇവിടെ ഭാരം കൂടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
