
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള സാധനമാണ് ടുമാറ്റോ സോസ്. ചെറുകടികള്‍ക്കൊപ്പം സോസ് കൂട്ടി കഴിക്കുമ്പോള്‍ രുചിക്ക് വ്യത്യാസവും സ്വാദും കൂടും. എന്നാല്‍ ഹോട്ട് സോസ് അതില്‍ നിന്നും വ്യത്യസ്തമാണ്.
പൊതുവേ കുട്ടികള്‍ക്ക് ഹോട്ട് സോസ് ഇഷ്ടപ്പെടണമെന്നില്ല. അതിന് കൂടുതല്‍ എരിവ് ഉള്ളത് തന്നെയാണ് പ്രധാന കാരണം. പക്ഷെ ഹോട്ട് സോസും കഴിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് യുഎസ് സ്വദേശി.
എരിവുള്ളതിനാല്‍ ഒട്ടുമിക്ക ആളുകളും ചെറിയ അളവില്‍ ശ്രദ്ധിച്ചു കഴിക്കുന്ന ഹോട്ട് സോസ് പക്ഷെ ഇവിടെയൊരാള്‍ വളരെ വേഗത്തിലാണ് കഴിക്കുന്നത്. അതും ഒരു മിനുറ്റിനുള്ളില്‍ 332.70 ഗ്രാം ഹോട്ട് സോസ് ആണ് ഇദ്ദേഹം കഴിച്ചത്.
യു.എസിലെ ടെക്‌സസിലെ ഡാലസില്‍ നിന്നുള്ള ചേസ് ബ്രാഡ്ഷോ എന്ന യുവാവ് ആണ് ഇത്തരത്തില്‍ ഹോട്ട് സോസ് കഴിച്ചത്. ഇതോടെ ഒറ്റ മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ഹോട്ട് സോസ് കഴിച്ച വ്യക്തിയെന്ന ഗിന്നസ് ലോക റെക്കാഡും ഇദ്ദേഹം നേടി. മാര്‍ച്ച് 8ന് ഡാലസിലെ ടാകോ ബെല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റാറന്റില്‍ വച്ചായിരുന്നു റെക്കാഡ് നേടിയത്. കഴിഞ്ഞ ദിവസം ഗിന്നസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹോട്ട് സോസിന്റെ എരിവ് ഓര്‍ക്കുമ്പോള്‍ വീഡിയോ കാണുന്നവരുടെയും കണ്ണ് എരിവ് കൊണ്ട് നിറയും.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
