
ഒറ്റ ദിവസം കൊണ്ട് വീട്ടിലേക്ക് എത്തിയ കൊറിയറുകള്‍ കണ്ട് യുവതി ഞെട്ടുകയായിരുന്നു. ഇതെല്ലാം ആര് ഓര്‍ഡര്‍ ചെയ്‌തെന്നായിരുന്നു യുവതിയുടെ സംശയം. പാക്കറ്റുകള്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഉപ്പ് മുതല്‍ വാഷിങ് മെഷീന്‍ വരെയുള്ള വീട്ടു സാധനങ്ങളായിരുന്നു.
യുകെയില്‍ 42കാരിയായ കെല്ലി നൈപ്‌സിനാണ് ഇത്തരത്തില്‍ നിരവധി കൊറിയറുകള്‍ വീട്ടിലേക്ക് എത്തിയത്. താന്‍ പോലും അറിയാതെ തന്റെ ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ഇവയെല്ലാം പര്‍ച്ചേസ് ചെയ്തതെന്ന് കൂടി അറിഞ്ഞതോടെ യുവതി ഞെട്ടി. അതിലും വലിയ ഞെട്ടല്‍ അര്‍ദ്ധരാത്രി താന്‍ ഉറക്കം പിടിച്ചതിന് ശേഷമാണ് ഈ പര്‍ച്ചേഴ്‌സ് നടന്നതെന്ന് അറിഞ്ഞപ്പോഴായിരുന്നു.
പക്ഷെ ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന യുവതിയുടെ അന്വേഷണം കൊണ്ടെത്തിച്ചത് വലിയൊരു തിരിച്ചറിവിലേക്കായിരുന്നു. ഇതിനെല്ലാം ഉത്തരവാദി താന്‍ തന്നെയാണെന്ന് യുവതി മനസ്സിലാക്കി. പാരാസോമ്‌നിയ (നിദ്രാ രോഗം) ആണ് തന്നേക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് എന്ന് യുവതി മനസ്സിലാക്കുകയായിരുന്നു.
ഇവര്‍ ഉറക്കത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. ഇതോടെ നഷ്ടമായത് 3.17 ലക്ഷം രൂപയായിരുന്നു. 2018-ല്‍ ആദ്യ പ്രസവത്തോടെയാണ് യുവതിക്ക് രോഗം കണ്ടെത്തിയത്. നിദ്രാരോഗം അഥവാ പാരാസോമ്‌നിയ ബാധിച്ച ഒരു വ്യക്തി ഉറക്കത്തില്‍ നടക്കുകയോ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യും. എന്നാല്‍ അവര്‍ ഉറങ്ങുകയാണെന്ന് ആര്‍ക്കും മനസ്സിലാകില്ല. സമാനമായിരുന്നു കെല്ലിയുടെ ഷോപ്പിംഗും. വല, ബാക്ക്ബോര്‍ഡുകള്‍, ബാസ്‌ക്കറ്റ്ബോള്‍, പെയിന്റ്, പുസ്തകങ്ങള്‍, ഉപ്പ്, കുരുമുളക്, എന്തിന് ഫ്രിഡ്ജിന് പോലും യുവതി ഓര്‍ഡര്‍ നല്‍കിയിരുന്നു.
ഷോപ്പിംഗ് ആപ്പുമായി ക്രഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തതിനാല്‍ തുക ഉടനടി ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. പൊതുവെ പാരാസോമ്‌നിയ ഉള്ളവര്‍ ഉറക്കത്തിനായി ഗുളികളെ ആശ്രയിക്കുന്നത് പതിവാണ്. എന്നാല്‍ മൂന്ന് കൊച്ചു കുട്ടികളുടെ അമ്മയായതിനാല്‍ കെല്ലിക്ക് ഗുളികകള്‍ കഴിക്കാന്‍ സാധിക്കാറില്ല.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
