
പുതിയ കണ്ടെന്റുകള്‍ കണ്ടെത്തി വ്‌ലേഗിങ് ചെയ്യുന്ന പലരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. വ്യത്യസ്തമായ കണ്ടന്റുകള്‍ക്ക് നല്ല കൈയ്യടിയും ലഭിക്കാറുണ്ട്. എന്നാല്‍ വ്‌ലോഗ് ചെയ്ത് പണി കിട്ടിയ ഒരു വ്യക്തിയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരം.
അള്‍ജീരിയന്‍ വ്‌ലോഗറായ വ്യക്തിയാണ് ആളുകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പണികിട്ടിയത്. വ്യത്യസ്തമായ കണ്ടന്റ് എന്ന പേരില്‍ വഴിയില്‍ കാണുന്ന ആളുകളെ അവരുടെ അനുവാദം ഇല്ലാതെ കെട്ടിപ്പിടിച്ചു. ഇതിനാണ് ഇദ്ദേഹത്തിന് ശിക്ഷ ലഭിച്ചത്.
മുഹമ്മദ് റംസി എന്ന അള്‍ജീരിയന്‍ വ്‌ലോഗറാണ് ആലിംഗനത്തില്‍ കുടുങ്ങി തടവിലായത്. തെരുവില്‍ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങള്‍ക്ക് പ്രശസ്തനായ ഒരു ജനപ്രിയ യൂറോപ്യന്‍ വ്‌ലോഗറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വീഡിയോ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമമാണ് ഒടുവില്‍ ഇയാളെ അഴിക്കുള്ളില്‍ ആക്കിയത്. വലിയ വിമര്‍ശനമാണ് റാംസിയുടെ യൂട്യൂബ് വീഡിയോക്കെതിരെ അള്‍ജീരിയയില്‍ ഉയര്‍ന്നത്. ആളുകള്‍ ഇയാളുടെ പ്രവര്‍ത്തിയെ പുച്ഛിക്കുകയും രോഷാകുലരാവുകയും ചെയ്തു. ഒടുവില്‍, ഇയാള്‍ ക്ഷമാപണവുമായി എത്തിയെങ്കിലും ആളുകളുടെ രോക്ഷപ്രകടനത്തിന് യാതൊരു കുറവും ഉണ്ടായില്ല. രണ്ട് മാസത്തെ തടവുശിക്ഷയാണ് ഇദ്ദേഹത്തിന്റെ മോശം പെരുമാറ്റത്തിന് ലഭിച്ചത്.
തന്റെ വീഡിയോകളിലൂടെ സമാധാനവും സ്‌നേഹവും പ്രചരിപ്പിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് റംസി ക്ഷമാപണം നടത്തിയെങ്കിലും അതിനും വലിയ വിമര്‍ശനമാണ് ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
