
തൊലി ചുളിഞ്ഞ് മുടി കഷണ്ടിയായ മധ്യവയസ്‌കനില്‍ നിന്നും തിരികെ ചെറുപ്പക്കാരനിലേക്ക് പിന്നോട്ടുള്ളൊരു യാത്ര ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആ ആഗ്രഹം നേടിയെടുത്ത ഒരാളുടെ ചിത്രങ്ങളാണ് തുര്‍ക്കിയിലെ ഒരു മെഡിക്കല്‍ ഗ്രൂപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
താടിയെല്ലിന് ഉള്‍പ്പെടെ നടത്തിയ ശസ്ത്രക്രിയയിലൂടെ 30 വയസ്സ് വരെ പ്രായം കുറച്ച തുര്‍ക്കിക്കാരനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഇദ്ദേഹം ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇദ്ദേഹം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തുര്‍ക്കിയിലെ ഒരു മെഡിക്കല്‍ ഗ്രൂപ്പ് ആണ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയത്. ശസ്ത്രക്രിയാ നടപടികള്‍ക്ക് മുന്‍പും ശേഷവുമുള്ള ഒരാളുടെ ചിത്രം എന്ന രീതിയിലാണ് ഇത്. മുടിയിലും, താടിയിലും ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെ തീരെ ചെറുപ്പമായി മാറിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
ഇത് എങ്ങനെ സാധ്യമാകും എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. അതേസമയം, ഫെയ്സ്ലിഫ്റ്റുകള്‍, കണ്‍പോളയില്‍ നടത്തിയ ശസ്ത്രക്രിയകള്‍, മൂക്കില്‍ നടത്തിയ ശസ്ത്രക്രിയകള്‍, മുടി മാറ്റി വയ്ക്കല്‍ തുടങ്ങി നിരവധി ചികിത്സാ രീതികളിലൂടെയാണ് ഈ മാറ്റം സാധ്യമായതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ അവകാശ വാദം. പക്ഷെ ഈ അത്ഭുതപ്പെടുത്തുന്ന മാറ്റം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അത്രയ്ക്കങ്ങ് ധഹിച്ചിട്ടില്ല.
'ഇദ്ദേഹം തല മുഴുവനായി മാറ്റി വച്ചോ?' എന്നായിരുന്നു ഒരാള്‍ ഉന്നയിച്ച ചോദ്യം. ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ പ്രായമായാല്‍ എങ്ങനെ ഉണ്ടാകും എന്ന അവസ്ഥയില്‍ നിന്നും ഇദ്ദേഹം പ്രായം കുറഞ്ഞ റോബര്‍ട്ട് ഡൗണി ജൂനിയറിലേക്ക് മാറിയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇതൊക്കെ നിയമാനുസൃതമാണോ? അതോ വെറും തമാശയാണോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
