
ശാരീരികമായ പ്രത്യേകതകള്‍ കൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചവരുണ്ട്. അതുപോലെ പ്രശസ്തനായ വ്യക്തിയാണ് അഫ്ഷിന്‍ എസ്മയില്‍ ഗദര്‍സാദെ. ഇദ്ദേഹത്തിന്റെ ഉയരം വേള്‍ഡ് റെക്കോര്‍ഡില്‍ വലിയ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.
ഇറാനില്‍ നിന്നുള്ള അഫ്ഷിന്‍ എസ്മയില്‍ ഗദര്‍സാദെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനായാണ് കണക്കാക്കപ്പെടുന്നത്. ഇറാനില്‍ നിന്നുള്ള വ്യക്തിയാണ് അഫ്ഷിന്‍ എസ്മയില്‍ ഗദര്‍സാദെ. ഇദ്ദേഹം 2022ലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്. 65.24 സെന്റീമീറ്റര്‍ (2 അടി 1.6 ഇഞ്ച്) ഉയരമാണ് ഈ 22കാരന് ഉള്ളത്.
മുന്‍ റെക്കോര്‍ഡ് ഉടമ കൊളംബിയയില്‍ നിന്നുള്ള 36 കാരനായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസ് ആയിരുന്നു. അദ്ദേഹത്തേക്കാള്‍ 7 സെന്റീമീറ്റര്‍ (2.7 ഇഞ്ച്) കുറവാണ് അഫ്ഷിന്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പരിശോധിച്ച ഏറ്റവും ഉയരം കുറഞ്ഞ നാലാമത്തെ മനുഷ്യനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ റെക്കോര്‍ഡ് ഉയരം നേടുന്നതിനായി അഫ്ഷിന്റെ അളവുകള്‍ എടുത്തു. പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ബുക്കാന്‍ കൗണ്ടിയില്‍ സ്ഥിതിചെയ്യുന്ന ഒരു വിദൂര ഗ്രാമത്തില്‍ നിന്നുള്ള ആഷ്ഫിന്‍, കുര്‍ദിഷ്, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ആളാണ്. ജനിക്കുമ്പോള്‍ 700 ഗ്രാം മാത്രം ഭാരമുള്ള ആഷ്ഫിന്‍ ഇപ്പോള്‍ 6.5 കിലോഗ്രാമുണ്ട്.
വലിപ്പകുറവ് കാരണം അഫ്ഷിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അടുത്തിടെയാണ് അദ്ദേഹം തന്റെ പേര് എഴുതാന്‍ പോലും പഠിച്ചത്. തുടര്‍ചികിത്സയും ശാരീരിക തളര്‍ച്ചയുമാണ് മകന്റെ പഠനം നിര്‍ത്താനുള്ള പ്രധാന കാരണമെന്നും മകന് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നും അഷ്ഫിന്റെ പിതാവ് ഇസ്മയില്‍ ഗദര്‍സാദെ പറയുന്നു. 'ലോകത്തില്‍ ജീവിക്കുന്ന ഏറ്റവും ഉയരമുള്ള മനുഷ്യന്‍ ആരാണെന്ന് എനിക്കറിയാം. ഞാന്‍ അവന്റെ കൈപ്പത്തിയില്‍ ഒതുങ്ങിയേക്കാം,' എന്നാണ് അഫ്ഷിന്‍ പറയുന്നത്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
