
'ചിരിച്ച് ചിരിച്ച് മരിച്ചു'- വെറുതെയെങ്കിലും ആളുകള്‍ എപ്പോഴെങ്കിലും പറയുന്ന ഒരു വാക്യമാണ് ഇത്. എന്നാല്‍ ചിരിച്ച് ചിരിച്ച് ആരെങ്കിലും മരിച്ച സംഭവം ഉണ്ടായിട്ടുണ്ടോ? പക്ഷെ ചിരിച്ച് ചിരിച്ച് ബോധം പോയ സംഭവം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഹൈദരാബാദില്‍ കുടുംബത്തോടൊപ്പമിരുന്ന് കോമഡിഷോ കണ്ട വ്യക്തിക്കാണ് ചിരിച്ച് ചിരിച്ച് ബോധം പോയത്. 53കാരനായ വ്യക്തിയാണ് ചിരിച്ച് ചിരിച്ച് ബോധം കെട്ട് വീണ് വീട്ടുകാരെ പേടിപ്പിച്ചത്. ടിവി കണ്ട് കുടുംബത്തോടൊപ്പമിരുന്ന് ചായകുടിക്കുകയായിരുന്നു ഇയാള്‍. പെട്ടന്ന് ബോധം കെട്ട് വീഴുന്നത് കണ്ട് എല്ലാവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലേക്കാണ് ഇദ്ദേഹത്തെ കുടുംബം എത്തിച്ചത്. ഇയാളെ ചികിത്സിച്ച ഡോക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. സുധീര്‍ കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വീട്ടുകാര്‍ക്ക് പോലും വിശ്വസിക്കാനായില്ല.
''ചായ കുടിച്ച് ടിവി കണ്ട് അമിതമായി ചിരിച്ച ഇദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും പെട്ടെന്ന് ചായക്കപ്പ് താഴേക്ക് വീഴുകയായിരുന്നു. ശേഷം ഇദ്ദേഹത്തിന്റെ ശരീരം ഒരു ഭാഗത്തേക്ക് ചരിയുകയും ചെയ്തു. പിന്നാലെ കസേരയില്‍ നിന്ന് തറയില്‍ ബോധം കെട്ട് വീഴുകയായിരുന്നു. വീണു കിടന്നപ്പോഴും ഇയാളുടെ കൈകള്‍ പ്രത്യേക രീതിയില്‍ ചലിക്കുന്നതും മകളുടെ ശ്രദ്ധയില്‍പ്പെട്ടു,'' ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന കാര്യം ഇയാള്‍ക്ക് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയുള്ള വ്യക്തിയല്ല ഇദ്ദേഹം. മറ്റ് രോഗങ്ങള്‍ക്ക് അദ്ദേഹം മരുന്ന് കഴിക്കുന്നുമില്ല. അമിതമായി ചിരിച്ചതു മൂലമുണ്ടായ ബോധക്ഷയമാണ് അദ്ദേഹത്തിനുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു. രക്ത സമ്മര്‍ദ്ദം കുറഞ്ഞത് മൂലമുണ്ടായ ബോധക്ഷയമാണ് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. അത്ര ഗൗരവതരമായ രോഗമല്ലിതെന്നും വിദഗ്ധര്‍ പറയുന്നു. ഇതിനായി പ്രത്യേകം മരുന്നൊന്നും കഴിക്കേണ്ടതുമില്ല.
ഇദ്ദേഹത്തിന് ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ചില പരിശോധനകള്‍ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അമിതമായി ചിരിക്കുക, ഒരുപാട് നേരം നില്‍ക്കുക, കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക തുടങ്ങി ബോധക്ഷയം ഉണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും ഡോക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞു. കൂടാതെ ധാരാളം വെള്ളം കുടിക്കണമെന്നും തലകറക്കം തോന്നുകയാണെങ്കില്‍ കുറച്ച് നേരം കിടക്കണമെന്നും ഡോക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
