
മൂക്ക് കൊണ്ട് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് വിനോദ് കുമാര്‍ ചൗധരി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് 2023ല്‍ ആണ്. ആരും ഇതുവരെ പരീക്ഷിക്കാത്ത ഒന്നിലൂടെ കടന്നു പോയ ഇദ്ദേഹം വലിയ കയ്യടിയാണ് നേടിയത്. 44കാരനായ ഇന്ത്യക്കാരന്‍ 27.80 സെക്കന്റുകളാണ് അന്ന് അദ്ദേഹം എടുത്ത സമയം.
എന്നാല്‍ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യുന്നതില്‍ പക്ഷെ വീണ്ടും രണ്ടു തവണയാണ് ഇദ്ദേഹം സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. അതേ വര്‍ഷം തന്നെ 26.73 സെക്കന്റുകള്‍ കൊണ്ട് സ്വന്തം റെക്കോര്‍ഡ് അദ്ദേഹം തിരുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും 25.66 സെക്കന്റുകള്‍ കൊണ്ട് ടൈപ്പ് ചെയ്ത് മൂന്നാം തവണയും മൂക്ക് കൊണ്ടൊരു അത്ഭുതമാണ് ചെയ്തത്.
വെറുതെ ഒരു റെക്കോര്‍ഡ് അല്ലായിരുന്നു ഇദ്ദേഹം സ്വന്തമാക്കിയത്. ഇംഗ്ലീഷ് അക്ഷരമാലയായിരുന്നു ടൈപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നത്. ഓരോ അക്ഷരങ്ങള്‍ക്കിടയിലും സ്‌പേസ് ഇടാനും പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. 'ടൈപ്പിങ് മാന്‍ ഓഫ് ഇന്ത്യ' എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മൂക്ക് കൊണ്ട് മാത്രമല്ല. ഏറ്റവും കുറഞ്ഞ സമയത്തില്‍ അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്തതിലും (5.36 സെക്കന്റ്) കൈകള്‍ പിന്നിലേക്ക് കെട്ടി അക്ഷരമാല ഏറ്റവും കുറഞ്ഞ സമയം (6.78 സെക്കന്റ്) ടൈപ്പ് ചെയ്ത റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
ടൈപ്പിങ് ആണ് താന്റെ ജോലി. അതുകൊണ്ടാണ് അതില്‍ റെക്കോര്‍ഡ് നേടണമെന്ന് തീരുമാനിച്ചതെന്നും വിനോദ് കുമാര്‍ പറയുന്നു. മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാന്‍ ദിവസവും മണിക്കൂറുകളുടെ പരിശീലനം ആവശ്യമായിരുന്നു. പലപ്പോഴും തലകറക്കം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിശ്ചയദാര്‍ഢ്യമാണ് തനിക്ക് റെക്കോര്‍ഡ് നേടാന്‍ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. ദിവസവുമുള്ള യോഗ പരിശീലനവും തനിക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
