
ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ പിറന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ ആയിരിക്കും ആരും ശ്രമിക്കുക. അത്തരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു പൂച്ചയുടെ പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുകയാണ് ഒരു ദമ്പതികള്‍.
ഹിജാബ് ഫാഷന്‍ ബിസിനസ്സിന്റെ ഉടമയായ ഹലിസ മെയ്‌സൂരി എന്ന മലേഷ്യന്‍ കോടീശ്വരിയാണ് തന്റെ വളര്‍ത്തുപൂച്ചയുടെ ജന്മദിനം ആഘോഷമാക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്. മലേഷ്യയിലെ ലൂയിസ് വിറ്റണ്‍ സ്റ്റോറില്‍ നടന്ന അത്യാഡംബര ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തത് വിഐപികള്‍ മാത്രമായിരുന്നു എന്ന് പറഞ്ഞാല്‍ ഞെട്ടുമോ?.
ഇവരുടെ പ്രിയപ്പെട്ട പൂച്ചയാണ് മണി. മണിയുടെ ഏഴാം പിറന്നാളാണ് ഇവര്‍ ഏവരെയും അമ്പരപ്പിച്ച് നടത്തിയത്. പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ക്വാലാലംപൂരിലെ ലൂയിസ് വിറ്റണ്‍ ബോട്ടിക്കിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. പ്രത്യേകമായി തയാറാക്കിയ ചാര നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് മണി പാര്‍ട്ടിയില്‍ തിളങ്ങിയത്. 630 യുഎസ് ഡോളര്‍ (52,000 രൂപയിലധികം) വിലയുള്ള ഒരു ലൂയിസ് വിറ്റണ്‍ കോളര്‍ ആണ് ഹലിസ മെയ്‌സൂരി തന്റെ പ്രിയപ്പെട്ട പൂച്ചയ്ക്കായി സമ്മാനിച്ചത്. എല്‍വി ലെതര്‍ പുറകില്‍ ഘടിപ്പിച്ച ചുവന്ന ഫ്രിലി ടുട്ടു ധരിച്ച് നില്‍ക്കുന്ന മണിയുടെ ഒരു ചിത്രം, സ്റ്റോറിലെ ഷെഫുകള്‍ ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ ക്യാറ്റ് കേക്ക് എന്നിവയും പൂച്ചയുടെ നിരവധി ജന്മദിന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇതാദ്യമായല്ല മയ്സൂരി തന്റെ പേര്‍ഷ്യന്‍ പൂച്ചക്കുട്ടിയുടെ പിറന്നാള്‍ ഇത്ര ആഡംബരത്തോടെ ആഘോഷിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മണിയുടെ നാലാം ജന്മദിനത്തിന്, അവള്‍ക്ക് 5,700 യുഎസ് ഡോളര്‍ (4 ലക്ഷം) വിലയുള്ള ഒരു സ്വര്‍ണ്ണ പെന്‍ഡന്റ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം, 150,000 യുഎസ് ഡോളര്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു ഐ7 സെഡാനില്‍ മണി ഇരിക്കുന്ന ഒരു വീഡിയോ മെയ്‌സൂരി പോസ്റ്റ് ചെയ്തിരുന്നു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
