
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു ആപ്പിളിന് പിന്നിലുള്ള സത്യം തേടിയുള്ള അന്വേഷണങ്ങളിലാണ്. വിപണിയില്‍ കണ്ടിട്ടുള്ള ചുവപ്പും പച്ചയും ആപ്പിളുകളില്‍ നിന്നും വ്യത്യസ്തമായ കറുത്ത ആപ്പിള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങാന്‍ തുടങ്ങിയത് മുതല്‍ അന്വേഷണത്തിലാണ് എല്ലാവരും. ഇപ്പോഴിതാ ആ സത്യം ഇതാണെന്ന് സോഷ്യല്‍ മീഡിയയ്ക്കും മനസ്സിലായി.
പ്രചരിക്കുന്ന കറുത്ത ആപ്പിള്‍ സത്യമല്ലെന്നും, എന്തിനെയും വ്യാജമായി സൃഷ്ടിക്കാന്‍ സാധിക്കുമ്പോള്‍ ഒരു ആപ്പിളിനെ എന്ത് കൊണ്ട് പറ്റില്ലെന്ന് തീരുമാനിച്ച് കറുത്ത ആപ്പിളിന്റെ അധ്യായം അവസാനിപ്പിക്കാന്‍ പലരും ശ്രമിച്ചു. പക്ഷെ ആ ചിത്രങ്ങള്‍ വ്യാജമല്ലെന്നതാണ് സത്യം.
ഒരു വ്യത്യസ്ത പഴവര്‍ഗമാണ് 'ബ്ലാക് ഡയമണ്ട്' ആപ്പിള്‍. ടിബറ്റില്‍ വളരുന്ന ഈ ആപ്പിളിന് പേരു സൂചിപ്പിക്കുന്നതു പോലെ കറുപ്പ് നിറമെന്നു തോന്നിപ്പിക്കുന്ന നിറമാണ്. യഥാര്‍ഥത്തില്‍ ഈ ആപ്പിളിന് കടുത്ത പര്‍പ്പിള്‍ നിറമാണ്. ഇത് കറുപ്പ് നിറമായി കണ്ണിന് അനുഭവപ്പെടുന്നതാണ്. മധുരവും പുളിയും കൂടിച്ചേര്‍ന്നുള്ള പ്രത്യേക രുചി ഇവയെ ജനപ്രിയമാക്കുന്നു. ടിബറ്റിലെ നിങ്ചി എന്ന പര്‍വത പ്രദേശത്താണ് ഇവ വളരുന്നത്. വ്യത്യസ്തതയുള്ളതിനാല്‍ വിലയും കൂടുതല്‍. ഒരു ആപ്പിളിന് തന്നെ 500 രൂപയൊക്കെ വിലവരും.ഇവ മാര്‍ക്കറ്റില്‍ അത്ര സുലഭവുമല്ല. ധാരാളം പോഷകമൂല്യങ്ങളും ഈ ആപ്പിളിനുണ്ട്.
ഇത്തരം ആപ്പിളുകള്‍ ടിബറ്റില്‍ മാത്രമാണ് വളരുന്നത്. മറ്റുമേഖലകളില്‍ ഇതേ സാഹചര്യങ്ങളും കാലാവസ്ഥയുമുണ്ടെങ്കിലേ ഇവ വളരൂ. മലനിരകളിലുള്ള ഈ കൃഷി ബുദ്ധിമുട്ടും വലിയ അധ്വാനവും വേണ്ടതാണ്. ഈ ആപ്പിളുകള്‍ മൂത്തു പാകമായി പഴുക്കാനും ധാരാളം സമയമെടുക്കും.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
