
നാലായിരം വര്‍ഷം പഴക്കമുള്ള തലയോട്ടി പഠനത്തിനായി എടുത്തപ്പോള്‍ തിരിച്ചറിച്ചറിഞ്ഞ വിവരങ്ങള്‍ മെഡിക്കല്‍ രംഗത്തെ പോലും ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പണ്ടുമുതല്‍ തന്നെ മനുഷ്യര്‍ ചികിത്സാരംഗത്തുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ഏറെ ഞെട്ടിപ്പിക്കുന്നത്.
പുരാതന ഈജിപ്തുകാര്‍ അര്‍ബുദത്തിനു ചികിത്സ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആണ് പഠനങ്ങള്‍ പറയുന്നത്. നാലായിരം വര്‍ഷം പഴക്കമുള്ള തലയോട്ടിയിലെ ഒരു ദ്വാരമാണ് ഇത്തരം പഠനത്തിന് കാരണമായത്. ജര്‍മനിയിലെ ട്യൂബിന്‍ഗെന്‍, ഇംഗ്ലണ്ടിലെ കേംബ്രിജ്, സ്‌പെയിനിലെ ബാഴ്‌സലോണ തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മസ്തിഷ്‌കാര്‍ബുദ രോഗികളുടേതെന്നു കരുതുന്ന തലയോട്ടിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. അക്കാലത്ത് അര്‍ബുദത്തിനുണ്ടായിരുന്ന പങ്കിനേക്കുറിച്ച് പഠിക്കാനാണ് പഠനം നടത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. കേംബ്രിജ് സര്‍വകലാശാലയിലെ തലയോട്ടികളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
രണ്ട് മനുഷ്യരുടെ തലയോട്ടികളെ കേന്ദ്രീകരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒന്ന് സ്ത്രീയുടേയും മറ്റൊന്ന് പുരുഷന്റേതുമായിരുന്നു. ഇവയ്ക്ക് ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. തലയോട്ടിയിലെ മുറിവിന്റെ പാടുകള്‍ പരിശോധിച്ചാണ് പുരാതന ഈജിപ്തുകാര്‍ അര്‍ബുദ ചികിത്സയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. ഫ്രോണ്‍ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുരുഷ തലയോട്ടി മുപ്പതുമുതല്‍ മുപ്പത്തിയഞ്ചു വയസ്സു പ്രായമുണ്ടായിരുന്ന ആളുടേതും സ്ത്രീയുടേത് അമ്പതു വയസ്സിനു മുകളിലുള്ളയാളുടേതുമാണ്. കോശങ്ങളുടെ അസാധാരണ വളര്‍ച്ചയും വലിയ ക്ഷതവുമൊക്കെ മൈക്രോസ്‌കോപിക് പരിശോധനയില്‍ കണ്ടെത്താനായി. തലയോട്ടിയുടെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള ക്ഷതങ്ങളും മുറിപ്പാടുകളും കണ്ടെത്തി. ഇത് കൂര്‍ത്ത വസ്തുക്കള്‍ കൊണ്ടോ മെറ്റല്‍ ഉപകരണങ്ങള്‍ കൊണ്ടോ അര്‍ബുദ ചികിത്സ നടത്താന്‍ ശ്രമിച്ചതിന്റെ ഭാഗമാവാം എന്നാണ് ഗവേഷകര്‍ കരുതുന്നത്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
