
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യോവില്‍ ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടികയറി. കഴിഞ്ഞ ശനിയാഴ്ച 25ന് വൈകുന്നേരം ആയിരുന്നു കൊടിയേറ്റ്. വൈകുന്നേരം 6:30 ന് ഇടവക വികാരി ഫാദര്‍ സുജിത് ജോണ്‍ കൊടിയേറ്റി. ഇതോടെ ഏഴു ദിവസത്തെ തുടര്‍ച്ചയായ മാതാവിന്റെ നൊവേനക്കും ആരംഭമായി. ജൂണ്‍ ഒന്നിനു ശനിയാഴ്ചയാണ് പ്രധാന തിരുനാള്‍. അന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും.
ഈ ദിവസങ്ങളില്‍ പ്രസുദേന്തി വാഴ്ച, നൊവേന, നേര്‍ച്ച എന്നിവ ഏറ്റെടുത്തു നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് പള്ളി കമ്മറ്റി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ് എന്ന് ഫാദര്‍ ജോസ് മാളിയേക്കല്‍ അറിയിച്ചു. പ്രധാന തിരുന്നാള്‍ ദിവസം രാവിലെ 9:30 നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാദര്‍ സണ്ണി പോള്‍ എംഎസ്എഫ്എസ്, ഫാദര്‍ സജി നീണ്ടൂര്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരിക്കും. അതിനു ശേഷം ശിങ്കാരി മേളത്തോടെയുള്ള പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ചു ഈ വര്‍ഷത്തെ തിരുനാള്‍ കെങ്കേമമാക്കാനാണ് ഇടവകക്കാരുടെ തീരുമാനം. സിജു പൗലോസ് അനില്‍ ആന്റണി, സിക്സണ്‍ മാത്യു എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. തിരുനാള്‍ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാദര്‍ സുജിത് ജോണ്‍, ഫാദര്‍ ജോസ് മാളിയേക്കല്‍ എന്നിവര്‍ അറിയിച്ചു.
More Latest News
പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത

ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
