
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ? അത് വേറെ ആരും അല്ല ഒന്നര വയസ്സുകാരനായ ഘാന സ്വദേശി എയ്സ് ലിയാം നാനാ സാം അങ്ക്റ ആണ്.
ഇതിനോടകം നിരവധി ചിത്രങ്ങള്‍ വരച്ച എയ്സ് തന്റെ സോളോ ഷോയില്‍ പ്രദര്‍ശിപ്പിച്ച അമ്പതോളം പെയിന്റിങ്ങുകള്‍ വിറ്റെന്ന് പറയുന്നത് ഏറെ അത്ഭുതകരമായ കാര്യമാണ്. എയ്സിന്റെ അമ്മ ചാന്റെല്ലെ ചിത്രകാരിയാണ്.
ഇത്രയും ചെറിയ കുട്ടി എങ്ങനെ നിറങ്ങളുടെ ലോകത്തേക്ക് എത്തപ്പെട്ടു എന്നത് തികച്ചും അവിചാരിതമാണ്. എയ്സിന് ആറ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ചാന്റല്ലെ മകന് ചിത്ര കലയോടുള്ള താല്‍പര്യം തിരച്ചറിയുന്നത്. മകന്‍ മുട്ടിലിഴയുന്ന പ്രായത്തില്‍ ഒരിക്കല്‍ ജോലി തിരക്കു മൂലം അവന് കളിക്കുന്നതിന് ഒഴിഞ്ഞ കാന്‍വാസും കുറുച്ച് പെയിന്റും നല്‍കി. അവന്‍ ആ കാന്‍വാസില്‍ നിറയെ നിറങ്ങള്‍ പടര്‍ത്തി. അതായിരുന്നു എയ്സിന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് ചിത്രം 'ദി ക്രാള്‍'.
എയ്സ് ലിയാമിന്റെ കഴിവുകള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രഥമ വനിത എയ്സിന് അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഘാനയിലെ മ്യൂസിയം ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന 'ദി സൗണ്ട്ഔട്ട് പ്രീമിയം എക്‌സിബിഷന്‍' എന്ന തന്റെ ആദ്യ ചിത്ര പ്രദര്‍ശനത്തില്‍ എയ്‌സ് ലിയാമിന്റെ ഇരുപതില്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്ര പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന 10 ചിത്രങ്ങള്‍ എയ്‌സ് ലിയാം വില്പനയ്ക്ക് വച്ചിരുന്നു. ഇവയില്‍ ഒമ്പതെണ്ണവും വിറ്റ് പോയി.
ചിത്രം വരയ്ക്കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം അവന്‍ ആസ്വദിക്കുകയാണ്. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവന്‍ ആവശ്യപ്പെട്ടിട്ടുള്ളത് പേയിന്റ് ആണ്. ഇപ്പോള്‍ അവന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്ന് ചിത്രകലയാണെന്നും ചാാന്റല്ലെ പറയുന്നു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
