18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും! >>> സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം >>> പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു >>> ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി >>> യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ! >>>
Home >> SPIRITUAL
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ കുരിയ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു

ഷൈമോന്‍ തോട്ടുങ്കല്‍

Story Dated: 2024-05-26

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭരണ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. രൂപതാധ്യക്ഷന്റെ കീഴില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി ഡോ. ആന്റണി ചുണ്ടെലിക്കാട്ടും ചാന്‍സിലര്‍ ആയി ഡോ. മാത്യു പിണക്കാട്ടും തുടരും. പാസ്റ്ററല്‍ കോഡിനേറ്റര്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സെക്രട്ടറി, പിആര്‍ഒ എന്നീ ഉത്തരവാദിത്വങ്ങള്‍ പുതിയതായി ഡോ. ടോം ഓലിക്കരോട്ട് നിര്‍വഹിക്കും. വൈസ് ചാന്‍സിലര്‍ ആയി ഫാ. ഫാന്‍സ്വാ പത്തിലും ഫിനാന്‍സ് ഓഫീസര്‍ ആയി ഫാ. ജോ മൂലശ്ശേരി വിസിയും തുടരും.

രൂപതയിലെ വൈദികരുടെയും, സേഫ് ഗാര്‍ഡിങ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മീഷന്‍, ഡേറ്റ പ്രൊട്ടക്ഷന്‍, തീര്‍ത്ഥാടനങ്ങള്‍, സ്ഥാവര ജംഗമ വസ്തുക്കള്‍ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിര്‍വഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും. ചാന്‍സിലര്‍ ഓഫീസ് നിര്‍വഹണം, കാനോനികമായ കാര്യങ്ങള്‍, റീജിയണല്‍ കോഡിനേറ്റേഴ്‌സ്, വിസ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വം നിര്‍വഹിക്കുക.

രൂപത ചാന്‍സിലര്‍ എന്ന നിലയില്‍ ഡോ. മാത്യു പിണക്കാട്ട് ആയിരിക്കും, രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങള്‍ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററല്‍ കോഡിനേറ്റര്‍ ആയ ഡോ. ടോം ഓലിക്കരോട്ട് ആയിരിക്കും, ഫാ. ജോ മൂലശ്ശേരി ഫിനാന്‍സ് ഓഫിസിന്റെ ചുമതലകള്‍ നിര്‍വഹിക്കും, വൈസ് ചാന്‍സിലര്‍ ആയ ഫാ. ഫാന്‍സ്വാ പത്തില്‍ പ്രോപ്പര്‍ട്ടി കമ്മീഷന്‍, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മീഷന്‍ ഐ ജി കമ്മീഷന്‍ എന്നിവയുടെ ചുമതല വഹിക്കും. അതുപോലെ തന്നെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയര്‍ പേഴ്‌സണ്‍ മാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടര്‍ മാരെയും സ്ഥാനങ്ങള്‍ പുനഃക്രമീകരിക്കുകയും ചെയ്തു.

 

More Latest News

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ്‌ വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത

രാജസ്ഥാനിലെ കോട്ടയിലെ ഒരു ഗ്രാമീണ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന നന്ദിനി ഗുപ്ത എന്ന ഇരുപത്തിയൊന്നുകാരിയുടെ കണ്ണുകളിൽ എന്നും ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. അവളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് സ്വയം നൽകിയ വാക്കിന്റെ വിശ്വാസം.ആ വിശ്വാസത്തിലൂടെ, അവളിന്ന് എത്തിനിൽക്കുന്നത് ചരിത്രപരമായ ഒരു മുഹൂർത്തതിലാണ്.വരുന്ന മെയ്‌ 31 ന് ഹൈദരാബാദിൽ നടക്കുന്ന 72-ാമത് മിസ്സ്‌ വേൾഡ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് നന്ദിനി ഗുപ്തക്ക് ലഭിച്ച അപൂർവ്വനേട്ടം.സ്വന്തം മണ്ണിൽ നിന്ന് കൊണ്ട് രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കുക എന്ന പ്രത്യേകതയും ഈ അഭിമാനനിമിഷത്തിന് തിളക്കം കൂട്ടുന്നുണ്ട്. രാജസ്ഥാനിലെ കോട്ടയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ, 2003 ൽ ജനിച്ച നന്ദിനി കർഷകനായ അച്ഛനും, വീട്ടമ്മയായ അമ്മയ്ക്കും സഹോദരിക്കുമൊപ്പം 14 വർഷക്കാലത്തോളം കോട്ടയിൽ തന്നെയാണ് ജീവിച്ചത്.മാല റോഡിലെ സെന്റ്. പോൾസ് സീനിയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മുംബൈയിലെ ലാല ലജ്പത് റായ് കോളേജിൽ നിന്ന് ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദവും നേടി. 2023 ലെ ഫെമിന മിസ്സ്‌ ഇന്ത്യ വേൾഡ് കിരീടം നേടാനും നന്ദിനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്രാവശ്യത്തെ മിസ്സ്‌ വേൾഡ് മത്സരത്തിന്റെ 'ബ്യൂട്ടി വിത്ത്‌ പർപ്പസ്' എന്ന പ്രധാന ആശയത്തോട് യോജിച്ചുനിൽക്കുന്ന 'പ്രൊജക്റ്റ്‌ ഏക്ത' എന്ന പേരിൽ ഒരു സാമൂഹിക സംരംഭത്തിന് നന്ദിനി തുടക്കം കുറിച്ചിട്ടുണ്ട്.ഭിന്നശേഷിക്കരായ വ്യക്തികളുടെ ജീവിതത്തിൽ ശാശ്വതവും, സുസ്ഥിരവുമായ മാറ്റം കൊണ്ടുവരാനും,അവരെ പ്രതേക പരിഗണനയോടെ സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു സംസ്‍കാരം വളർത്തിയെടുക്കുക എന്നതാണ് ഈ പ്രോജെക്ടിന് പിന്നിലെ ലക്ഷ്യം. ഇന്ത്യയെ വിശ്വകിരീടം ചൂടിപ്പിച്ച പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്,സിനി ഷെട്ടി എന്നിവരാണ് എന്നും പ്രചോദനം. ഉയർന്ന ആത്മവിശ്വാസത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായി മത്സരവേദിയിൽ നന്ദിനി ഗുപ്ത ചുവടുവയ്ക്കുമ്പോൾ ഇന്ത്യക്കാരിലും നിറഞ്ഞു നിൽക്കുന്നതും പ്രതീക്ഷയാണ്.

ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ എല്ലാക്കാലത്തും വാർത്തകളായും തലക്കെട്ടുകളായും നമുക്ക് മുൻപിലെത്താറുണ്ട്. ഇപ്പോൾ ജോലിസ്ഥലത്ത് വച്ചുണ്ടായ മൃഗീയമായ ആക്രമണത്തിന് ഇരയായി മാറിയ യുവ അഭിഭാഷകയുടെ മുഖം ദൃശ്യമാധ്യമങ്ങളിൽ വലിയൊരു പ്രതിക്ഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജൂനിയർ അഭിഭാഷകയുടെ മുഖത്ത് സീനിയർ അഭിഭാഷകൻ, കൈകൊണ്ടും നിലം തുടക്കാനുപയോഗിക്കുന്ന മോപ്പ് സ്റ്റിക്ക് കൊണ്ടും പ്രഹരമേൽപ്പിച്ചു എന്ന വാർത്തയാണ് ചർച്ചയാകുന്നത്. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാക്കോടതിയിലെ അഭിഭാഷകയും, പാറശാല കോട്ടവിള സ്വദേശിനിയുമായ ജെ. വി ശ്യാമിലി (29) യാണ്,സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശി അഡ്വ.ബെയ്‌ലിൻ ദാസിന്റെ മർദ്ദനത്തിനിരയായത്.അടിയേറ്റ് ശ്യാമിലിയുടെ മുഖം ചതഞ്ഞ് നീര് വന്നു വീങ്ങുകയും,വലതുകണ്ണിനും, താടിയെല്ലിനും സാരമായി പരിക്കേൽക്കുകയും, കണ്ണിനടിയിൽ പൊട്ടലുണ്ടാവുകയും ചെയ്തു.ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. ശ്യാമിലിയുടെ മുഖം ദൃശ്യമാധ്യമങ്ങളിൽ വലിയ വാർത്തയായതിനെ തുടർന്ന് ബെയ്‌ലിൻ ദാസ് ഒളിവിലാണ്.ബാർ അസോസിയേഷൻ ഇയാളെ സസ്‌പെൻഡ് ചെയ്യുകയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരായ ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പോലീസ് കേസെടുക്കുകയും ചെയ്തു.മുഖത്തിന്‌ അടിയന്തരമായ പരിചരണം ആവശ്യമുള്ളതിനാൽ ശ്യാമിലി വിദഗ്ധ ചികിത്സക്കായി ഇന്ന് മെഡിക്കൽ കോളേജിൽ എത്തും. വഞ്ചിയൂർ ത്രിവേണി ആശുപത്രിറോഡിലെ , മഹാറാണി ബിൽഡിങ്ങിലെ ബെയ്‌ലിൻ ദാസിന്റെ വക്കീൽ ഓഫീസിൽ വച്ച് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ക്രൂരമായ മർദ്ദനത്തിന് അഭിഭാഷക ഇരയാകുമ്പോഴും, എല്ലാം കണ്ടുകൊണ്ട് നിന്ന സഹപ്രവർത്തകർ ബെയ്‌ലിൻ ദാസിനെ തടയുകയോ അനങ്ങുകയോ ചെയ്തിരുന്നില്ല.ശ്യാമിലി തന്നെ വിളിച്ചറിയിച്ചതിന് ശേഷമെത്തിയ ഭർത്താവും, ബന്ധുക്കളും,ജില്ലാ. ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരിയും കൂടിയാണ് ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. മൂന്ന് വർഷമായി ജൂനിയറായി പ്രാക്റ്റീസ് ചെയുന്ന ശ്യാമിലിയെ കഴിഞ്ഞ ബുധനാഴ്ച്ച ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി അറിയിക്കുകയും, ശനിയാഴ്ച വീണ്ടും വിളിച്ച് വരാൻ നിർബന്ധിക്കുകയുമാണ് ഉണ്ടായത്. തിങ്കളാഴ്ച തിരികെ വന്ന ശ്യമിലിക്ക് ഇന്നലെയാണ് ബെയ്ലിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ കാരണം അന്വേഷിച്ചതും മർദ്ദനം തുടങ്ങുകയായിരുന്നു. ഇതിന് മുന്പും ബെയലിനിൽ നിന്ന് ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ശ്യാമിലി പറഞ്ഞു.

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക് റികണ്‍സിലിയേഷന്‍, ബാങ്കിംഗ് ഓട്ടോമേഷന്‍, സാമ്പത്തിക മാനേജ്മെന്റ് എന്നിവ സുഗമമാക്കും. ഇ-ഇന്‍വോയ്സിംഗ്, ഇ-വേ ബില്‍ ജനറേഷന്‍, ജി എസ് ടി ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങൾ, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ മികച്ചതാക്കി സംയോജിത ബാങ്കിംഗ് വഴി എസ്എംഇകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. കണക്റ്റഡ് ബാങ്കിംഗ് എന്ന ഈ സവിശേഷത, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ടാലിയിലേയ്ക്ക് കൊണ്ടുവരുന്നു. ഈ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് തത്സമയ ബാങ്ക് ബാലന്‍സുകളും ഇടപാട് അപ്ഡേറ്റുകളും നേരിട്ട് പരിശോധിക്കാന്‍ കഴിയും. കൂടാതെ, യുപിഐ പേയ്മെന്റുകളുടെയും പേയ്മെന്റ് ലിങ്കുകളുടെയും സംയോജനം കളക്ഷനുകള്‍ ലളിതമാക്കുകയും, സുഗമമായ സാമ്പത്തിക ഇടപാട് ഉറപ്പാക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, വിവിധ ആക്സസ് കണ്‍ട്രോളുകള്‍, തത്സമയ തട്ടിപ്പ് കണ്ടെത്തല്‍ എന്നിവയിലൂടെ ഉപയോക്താക്കൾക്കായി മികച്ച സുരക്ഷയും ടാലിപ്രൈം 6.0 നൽകുന്നുണ്ട്.

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനതിന് ശേഷവും,ഇന്നലെ രാത്രി പഞ്ചാബിലെ ജലന്ധറിലും,ജമ്മുവിലെ സാംബ മേഖലയിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തി.അപകട സാധ്യത നിലനിലക്കുന്ന ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.ജമ്മു, അമൃത്സർ, ചൻഡീഗഡ്, ലേ, ശ്രീനഗർ,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും,ഇത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇൻഡിഗോ അറിയിച്ചു.സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കിയ കമ്പനി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും മുന്പേ യാത്രക്കാർ ആപ്പ് വഴി വിമാനത്തിന്റെ സർവീസ് സ്ഥിതി നോക്കേണമെന്നും നിർദേശിച്ചു.മറ്റനേകം യാത്രക്കാർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയും ജമ്മു,ലേ,ജോഥ്പുർ,അമൃത്സർ,ഭുജ്,ജാംനഗർ, ചൻഡീഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്‌.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും. അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ്‌ കീഴാറ്റൂർ, ഷെറി, മനോജ്‌ കാന എന്നിവർ സംസാരിച്ചു.

Other News in this category

  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
  • Most Read

    British Pathram Recommends