
ഇഷ്ടപ്പെട്ട വ്യക്തിയെ പോലെ ആകാനോ അല്ലെങ്കില്‍ മുഖത്തും ശരീരത്തിലും വ്യത്യസ്തത വരുത്താനോ ആളുകള്‍ ഏറെ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ വര്‍ഷങ്ങളോളം ശ്രമിച്ച് നിരവധി പണം ചിലവാക്കുകയും ചെയ്ത ശേഷം ഒടുവില്‍ അത് തെറ്റായി പോയെന്ന് ചിന്തിച്ചാലോ? അതുപോലെ ഒരു സംഭവത്തിലൂടെയാണ് ഒരാള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
രൂപമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഒല്ലി ലണ്ടന്‍ എന്ന വ്യക്തിയെ വംശീയവാദിയാണെന്ന് പറഞ്ഞ് പലരും കുറ്റപ്പെടുത്തിയിരുന്നു. ജീവിതശൈലിയുടെ പേരിലും ശസ്ത്രക്രിയയ്ക്ക് വിധേയരായതിന്റെ പേരിലും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോലും ഇയാള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ക്ക് ജിമിനെപ്പോലെ തോന്നിക്കാന്‍ വേണ്ടി ശസ്ത്രക്രിയ നടത്താന്‍ ഈ വിമര്‍ശനങ്ങളൊന്നും തടസ്സമായില്ല.
സമൂഹമാധ്യമങ്ങളില്‍ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ എല്ലാവരും തടഞ്ഞിരുന്നു. എന്നിരുന്നാലും, പരിവര്‍ത്തനം 2022ന്റെ തുടക്കത്തില്‍ പൂര്‍ത്തിയായി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ലിംഗഭേദം സ്ഥിരീകരിക്കുന്ന ശസ്ത്രക്രിയകള്‍ക്കായിഇയാള്‍ 300,000 ഡോളര്‍ ചെലവഴിച്ചു.
എന്നാല്‍ 2022 അവസാനത്തോടെ, താന്‍ വീണ്ടും പഴയ മനുഷ്യനായി ജീവിക്കണമെന്ന് ഒലി തീരുമാനിക്കുകയായിരുന്നു. കൊറിയന്‍ രൂപത്തിലേക്ക് മാറിയത് വലിയ തെറ്റാണെന്നും വീണ്ടും സ്വന്തം രൂപത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചതായും ഒലി പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഒലി ലണ്ടന്‍ ശസ്ത്രക്രിയകള്‍ക്കായി 2,71,000 ഡോളറിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ അത് 3,00,000 ഡോളറായി ഉയര്‍ന്നു.ഈ 32 കാരന്‍ മൂക്കും താടിയും ഉള്‍പ്പെടെ 32 ശസ്ത്രക്രിയകള്‍ക്ക് വിധേയനായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'ഞാന്‍ കൗമാരക്കാരനായിരുന്നപ്പോള്‍, എന്റെ രൂപത്തെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എനിക്ക് മുഖക്കുരുവും വലിയ മൂക്കും ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയും എന്നോട് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നിലായിരുന്നു' അങ്ങനെയാണ് കൊറിയന്‍ രൂപത്തിലേക്ക് മാറാന്‍ ശ്രമിച്ചത് എന്ന് അയാള്‍ വ്യക്തമാക്കുന്നു. എന്തായാലും ഇപ്പോള്‍ കുറ്റബോധംകൊണ്ട് നീറുകയാണ് ഇദ്ദേഹം.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
