
അബര്‍ദീന്‍: 5-ാമത് സ്‌കോട്ട്‌ലാന്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സംഗമത്തിന് ജൂണ്‍ 8,9 തീയതികളില്‍ അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്പള്ളി ആതിഥേയത്വം വഹിക്കും.
ജൂണ്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6ന് സന്ധ്യ നമസ്‌ക്കാരവും തുടര്‍ന്ന് വി.കുര്‍ബ്ബാനയും, 9-ാം തീയതി 10.30മുതല്‍ ഉല്‍ഘാടന സമ്മേളനവും തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക ക്ലാസ്സുകളും കലാപരിപാടികളുമാണ് ക്രമീകരിച്ചിരിക്കുന്നത്. സംഗമത്തിന് ഫാ. വര്‍ഗ്ഗീസ് പി.എ, ഫാ. സജി.സി.ജോണ്‍, ഫാ.ബിനില്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കും.
സംഗമത്തില്‍ St.Thomas IOC Aberdeen St. Gregorious IOC Glasgow, St.Johns IOC Edinburg നിന്നുമായി 150ല്‍ പരം അംഗങ്ങള്‍ ഇതിനോടകം റെജിസ്റ്റര്‍ ചെയ്തു. സംഗമത്തിന്റെ നടത്തിപ്പിനായി മൂന്ന് പള്ളിയുടേയും വികാരിമാരും, സെക്രട്രിമാരും, ട്രസ്റ്റിമാരും ചേര്‍ന്ന് സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നു. സ്‌കോട്ട്‌ലാന്റിലും പരിസരപ്രദേശത്തുമുള്ള ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികളെ സംഗമത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങള്‍ക്ക്:
Fr. Varghese P.A- 07771147764
Fr. Saji.C.John-07587351426
Mr. Saji Thomas (secretry)-07588611805
Mr. Sudheeb John (Trustee)-07898804324
venue - Holburn west parish church Aberdeen, Abiogry
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
