18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും! >>> സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം >>> പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു >>> ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി >>> യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ! >>>
Home >> SPIRITUAL
ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏഴാമത് തീര്‍ത്ഥാടനം നാളെ

ബിനു ജോര്‍ജ്

Story Dated: 2024-05-24

എയ്ല്‍സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം നാളെ ശനിയാഴ്ച നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏഴാമത് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്. നാളെ ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേര്‍ച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, തുടര്‍ന്ന് 1.30നു ആഘോഷമായ വിശുദ്ധ കുര്‍ബാന, 3.30നു ലദീഞ്, ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയന്‍ ഡിവോഷന്‍, സമാപന ആശീര്‍വാദം, അഞ്ചിനു സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീര്‍ത്ഥാടനത്തിന്റെ സമയക്രമം.

തീര്‍ത്ഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും, കാറുകളും, കോച്ചുകളും പാര്‍ക്ക് ചെയ്യുവാന്‍ വിശാലമായ പാര്‍ക്കിംഗ്  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ സ്നാക്ക്, ടീ, കോഫി കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. കര്‍മ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പില്‍ഗ്രിമേജ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു കുരിശുമ്മൂട്ടില്‍ അറിയിച്ചു.

ഉത്തരീയത്തിന്റെ ചരിത്രം:
മെഡിറ്ററേനിയന്‍ കടലിലേക്ക് നോക്കിനില്‍ക്കുന്ന മനോഹര പര്‍വ്വതനിരകളില്‍ ഒന്നായ കര്‍മ്മലമലയുടെ ഉയരത്തിലാണ് ഉത്തരീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തു വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, തന്റെ ദഹനബലി ദൈവം സ്വീകരിച്ചത് വഴി സത്യദൈവം ആരെന്നു ആഹാബ് രാജാവിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ എലിയാ, വരള്‍ച്ച അവസാനിക്കാന്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഏഴുപ്രാവശ്യം പുറത്തുപോയി കടലിലേക്ക് നോക്കിയ ഏലിയായുടെ സഹായി ഏഴാം പ്രാവശ്യം ചെറിയൊരു മേഘം പൊന്തിവരുന്നത് കണ്ടു. പിന്നീട് വലിയ മഴ പെയ്തു. പിന്നെയും കുറെ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ സഭയിലെ വേദപാരംഗതര്‍ (വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ അംബ്രോസ്) പറഞ്ഞത് ആ മേഘം പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതീകമായിരുന്നെന്നാണ്, മനുഷ്യവര്‍ഗ്ഗമാകുന്ന കടലില്‍ നിന്നുയര്‍ന്നു വന്ന് കൃപയുടെ, രക്ഷയുടെ മാരി ചൊരിയുന്ന കര്‍ത്താവിലേക്ക് നമ്മളെ നയിക്കുന്നവള്‍.

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാര്‍ യൂറോപ്പില്‍ നിന്ന് വന്നു. അവരില്‍ കുറച്ചുപേര്‍ കര്‍മ്മലമലയില്‍ സന്യാസിമാരായി കൂടി, 'കര്‍മ്മലമാതാവിന്റെ സഹോദരര്‍' എന്ന പേരില്‍ ഒരു സമൂഹമായി. 1206ല്‍ ജെറുസലേമിന്റെ പാത്രിയാര്‍ക്കായിരുന്ന വിശുദ്ധ ആല്‍ബര്‍ട്ട് അവര്‍ക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാര്‍മലൈറ്റ്സിന് അന്നുമുതല്‍ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്ലീങ്ങള്‍ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോള്‍ കുറേപ്പേര്‍ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേര്‍ ആക്രമണത്തിനിരയായി.

യൂറോപ്പിലേക്ക് മാറിതാമസിച്ച കര്‍മ്മലീത്തക്കാര്‍ അതിശയകരമായ വിധം വിശുദ്ധിയില്‍ ജീവിച്ചിരുന്ന സൈമണ്‍ സ്റ്റോക്കിനെ കണ്ടുമുട്ടി. 1185 ല്‍ കെന്റിലെ എയ്ല്‍സ്‌ഫോഡില്‍ ജനിച്ച സൈമണ്‍ 12 വയസ്സുള്ളപ്പോള്‍ വനാന്തരത്തിലേക്ക് പോയി, പൊള്ളയായ ഒരു ഓക്ക് മരക്കുറ്റിയുടെ സുരക്ഷിതത്വത്തില്‍ ഏറെക്കാലം സന്യാസിയായി ജീവിച്ചതുകൊണ്ടാണ് സ്റ്റോക്ക് എന്ന പേര് കൂട്ടിച്ചേര്‍ത്തു ആളുകള്‍ വിളിക്കാന്‍ തുടങ്ങിയത്.

ചെറുപ്പം മുതലേ പരിശുദ്ധ അമ്മയോട് നല്ല ഭക്തിയുണ്ടായിരുന്ന സൈമണിന് അമ്മ ദര്‍ശനങ്ങള്‍ നല്‍കിയിരുന്നു. ഒരു ദര്‍ശനത്തില്‍ പരിശുദ്ധ അമ്മ പറഞ്ഞു കര്‍മ്മലമലയില്‍ നിന്ന് വരുന്ന സന്യാസികളുടെ സമൂഹത്തില്‍ ചേരണമെന്ന്.

1241ല്‍ കെന്റിലെ പ്രഭു കര്‍മ്മലീത്തക്കാര്‍ക്കായി എയ്ല്‍സ്‌ഫോഡില്‍ ഒരു വസതിയും വിശാലമായ ഭൂമിയും സമ്മാനിച്ചപ്പോള്‍ അവര്‍ അതില്‍ സ്വര്‍ഗ്ഗരോപിതമാതാവിന്റെ പേരില്‍ ഒരു പള്ളിയും ഒരു ആശ്രമവും പണിയാന്‍ തുടങ്ങി. 1245 ലെ സമ്മേളനത്തില്‍ അവരുടെ പ്രിയൊര്‍ ജനറല്‍ ആയി സൈമണ്‍ സ്റ്റോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്യാസികളുടെ ധ്യാനാത്മകശൈലിയില്‍ നിന്നും ഫ്രാന്‍സിസ്‌ക്കന്‍സിന്റെയും ഡോമിനിക്കന്‍സിന്റെയും ജീവിതരീതികളിലേക്ക് മാറിക്കൊണ്ടിരുന്ന സഹോദരരുടെ സമൂഹത്തിന് അദ്ദേഹത്തിന്റെ വിശുദ്ധിയും നേതാവെന്ന നിലയിലുള്ള സവിശേഷതകളും ആവശ്യമായിരുന്നു.

1251ജൂലൈ 16 ന് രാത്രി മുഴുവന്‍ പരിശുദ്ധ അമ്മയുടെ വഴിനടത്തലിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സൈമണ്‍ സ്റ്റോക്കിന് ഒരു കയ്യില്‍ ഉത്തരീയവും മറുകയ്യില്‍ ഉണ്ണീശോയെയും പിടിച്ച രീതിയില്‍ അമ്മ കാണപ്പെട്ടു. അമ്മ പറഞ്ഞു, ''എന്റെ പ്രിയ പുത്രാ, നിനക്കും കര്‍മ്മലമലയിലെ മക്കള്‍ക്കുമായി ഞാന്‍ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിന്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയില്‍ നിന്നു ഞാന്‍ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും വാഗ്ദാനമാണ്.'

സൈമണ്‍ അമ്മയുടെ ദര്‍ശനത്തെ പറ്റിയും വാഗ്ദാനത്തെ പറ്റിയും വിശദമായെഴുതി എല്ലാ കര്‍മ്മലീത്തആശ്രമങ്ങളിലേക്കും അയച്ചു. ഉത്തരീയഭക്തി പ്രചരിക്കാന്‍ തുടങ്ങി. പോപ്പുമാരും ബിഷപ്പുമാരും രാജാക്കന്മാരും കൃഷിക്കാരും, ഒന്നുപോലെ ഉത്തരീയം ഇടാന്‍ ആരംഭിച്ചു. 1322ല്‍ അവിഞ്ഞോണില്‍ വെച്ച് ജോണ്‍ ഇരുപത്തിരണ്ടാം പാപ്പക്ക് പ്രത്യക്ഷപ്പെട്ട അമ്മ കര്‍മ്മലസഭ പോപ്പിന്റെ പ്രത്യേക സംരക്ഷണത്തില്‍ ആയിരിക്കണമെന്ന് പറഞ്ഞു. പത്താം പീയൂസ് മാര്‍പ്പാപ്പ തവിട്ടു നിറത്തിലുള്ള ഉത്തരീയത്തിന് പകരം മെഡല്‍ ധരിക്കാന്‍ അനുവദിച്ചു. ഒരുവശത്തു ഈശോയുടെ തിരുഹൃദയവും മറുവശത്തു പരിശുദ്ധ അമ്മയുടെ പടവും. നൂറ്റാണ്ടുകളായി ഈ ഭക്തി മാറിമാറി വരുന്ന മാര്‍പാപ്പമാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

പോര്‍ച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ആദ്യമായി കേരളസഭക്ക് വെന്തിങ്ങ സമ്മാനിച്ചത്. കേരളത്തിലെ സുറിയാനിക്രിസ്ത്യാനികള്‍ പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്ന് സമ്മാനമായി നല്‍കിയ ഈ ഉത്തരീയം വിശ്വാസത്തോടെ ധരിക്കുകയും  ഉത്തരീയഭക്തിയില്‍ വളരുകയും ചെയ്തു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ  ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട്, സ്പെഷ്യല്‍ നീഡ് എന്നിവക്കും കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക:
ഫാ. മാത്യു കുരിശുമ്മൂട്ടില്‍  (07767999087)
ലിജോ സെബാസ്റ്റ്യന്‍ (07828874708)
മനോജ് തോമസ് (07402429478)
ഡൊമിനിക് മാത്യു (07894075151)
 ബോണി ജോണ്‍ (07403391718)

ദേവാലയത്തിന്റെ വിലാസം:
The Friars, Aylesford, Kent, ME20 7BX

 

More Latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തുകൊണ്ട് പണം തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.സ്വകാര്യസ്ഥാപന നടത്തിപ്പുകാരിയും മാനേജറുമായ പാലക്കാട്‌ കോരൻചിറ സ്വദേശി അർച്ചന തങ്കച്ചനെ(28)യാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി തരാമെന്ന ഉറപ്പിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കോഴിക്കോട് കല്ലായി സ്വദേശിയുടെ പരാതിയിന്മേലാണ് കേസെടുത്ത്.2023 മാർച്ചിലാണ് പ്രതി യുവാവിന്റെ അടുത്ത് നിന്നും പണം കൈപ്പറ്റിയത്. പ്രതി ഇതിന് മുന്പും പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ എറണാകുളം, വെള്ളമുണ്ട എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ട്. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ്കുമാർ,എസ്ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്,ശ്രുതി, സുനിത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് വയനാട് വെള്ളമുണ്ടയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.അർച്ചനയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ജീവിതശൈലിയുടെ പരിണാമങ്ങൾക്കിടയിൽ ഇന്നത്തെക്കാലത്ത് പ്രോട്ടീൻ ബാറുകൾ ഒരു പ്രധാനഘടകമായി മാറിയിരിക്കുകയാണ്.ഫിറ്റ്‌നെസ്സിലും, ഡയറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ഒരു ലഘുഭക്ഷണമെന്ന നിലയിൽ ഇവ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പ്രോട്ടീൻ നൽകുന്നതിനുമപ്പുറം ശരീരഭാരം കുറക്കാനും പ്രോട്ടീൻ ബാറുകൾ സഹായിക്കുമെന്ന് പറയുകയാണ് ന്യുട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലൂടെ ഗവേഷകർ. ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിലും അവതരിപ്പിച്ച ഈ പഠനത്തിൽ കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറുകൾ ശരീരഭാരം കുറക്കാൻ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. കൊളാജൻ അടങ്ങിയ ബാറുകൾ കഴിച്ചിരുന്ന അമിതവണ്ണമുള്ളവരിൽ കഴിക്കാത്തവരേക്കാൾ ഇരട്ടി ശരീരഭാരം കുറയുന്നുണ്ട് എന്നാണ് പഠനം വ്യക്തമാക്കിയത്.അതുകൂടാതെ ഇവരിൽ രക്തസമ്മർദ്ധവും, കരളിന്റെ പ്രവർത്തനവും മെച്ചപ്പെട്ടു നിൽക്കുന്നു. 29.65 ശരാശരി ബോഡി മാസ് ഇൻഡെക്സ് വരുന്ന 20 നും 65 നും ഇടയിൽ പ്രായം വരുന്ന 64 ആളുകളിലൂടെയാണ് പരീക്ഷണം നടത്തിയത്.എല്ലാവരോടും മെഡിറ്റനേറിയൻ രീതിയിലുള്ള ഭക്ഷണം പിന്തുടരാൻ നിർദേശിച്ചതിന് പുറമെ പകുതി പേരോട് മാത്രം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുൻപ് 10 ഗ്രാം കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാർ കഴിക്കാൻ പറഞ്ഞിരുന്നു. 12 ആഴ്ചക്ക് ശേഷം പ്രോട്ടീൻ ബാർ കഴിച്ചവരിൽ മൂന്നു കിലോ ഭാരം കുറഞ്ഞതായും അല്ലാത്തവരിൽ 1.5 കിലോ കുറഞ്ഞതായും കണ്ടെത്തി.പ്രോട്ടീൻ ബാർ കഴിച്ചവരിൽ വിശപ്പ് കുറഞ്ഞതാണ് കാരണമെന്നും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

ഒട്ടേറെ മലയാള സിനിമകളിലൂടെ ഇന്ന് പ്രേക്ഷകർക്ക് പരിചിതനയായി മാറിയ നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ.കടുവ, മലയാളി ഫ്രം ഇന്ത്യ,എആർഎം,ഗരുഡൻ എന്നിങ്ങനെ ഇക്കഴിഞ്ഞ വർഷങ്ങളിലായി ഇറങ്ങിയ ചിത്രങ്ങളുടെ എല്ലാ പ്രമോഷൻ പരിപാടികൾക്കും ലിസ്റ്റിൻ നിറസാന്നിധ്യമാണ്.ലിസ്റ്റിന്റെ ഏറ്റവും പുതിയ ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി 'യുടെ ടീസർ ലോഞ്ചിൽ അദ്ദേഹം നടത്തിയ ഒരു പരാമർശം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. "മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്, അത് വേണ്ടായിരുന്നു,ആ നടൻ ചെയ്തത് വലിയ തെറ്റാണ്,അത് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും, ഇനി ആരും ഇത് ആവർത്തിക്കാതെ ഇരിക്കട്ടെ"എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ. ഇത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും പല നടന്മാരെക്കുറിച്ചും സംശയങ്ങൾ കത്തിപടരുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇതേ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ, ആ പ്രമുഖ നടൻ താനാണെന്നും ഇതൊക്കെയും ലിസ്റ്റിന്റെ മാർക്കറ്റിംഗ് തന്ത്രമായിരുണെന്നും പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.ലിസ്റ്റിൻ സ്റ്റീഫനും വേദിയിലിരിക്കെയായിരുന്നു ധ്യാനിന്റെ പ്രതികരണം. ലിസ്റ്റിൻ പരാമർശിച്ച ആ നടൻ ഞാനാണെന്നും,ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഞങ്ങൾ സംസാരിച്ചു തീർത്തുവെന്നും, മറ്റൊന്നുമല്ല വലിയ പ്രമോഷൻ ഒന്നും വേണ്ട എന്ന് വച്ചിരുന്ന' പ്രിൻസ് ആൻഡ് ഫാമിലി' ക്ക് വേണ്ടി ലിസ്റ്റിൻ ഉപയോഗിച്ച മാർക്കറ്റിംഗ് സ്ട്രാറ്റെജിയായിരുന്നു ഇതെന്നുമാണ് ധ്യാൻ പറഞ്ഞത്.ഈ സിനിമ ആളുകളിലേക്ക് എത്തിക്കുകയെന്ന ദൗത്യത്തിൽ ലിസ്റ്റിൻ വിജയിച്ചുവെന്നും ധ്യാൻ കൂട്ടിച്ചർത്തു.

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

അബദ്ധത്തിൽ അതിർത്തിയിൽ കടന്ന സാഹചര്യത്തിൽ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ഇന്ത്യക്ക് കൈമാറി.കഴിഞ്ഞ ഏപ്രിൽ 23 ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ജവാനെ 21 ദിവസത്തിന് ശേഷം ഇന്ന് രാവിലെ 10.30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക്പോസ്റ്റ് വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ പൂർണം കുമാർ ഷാ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്.പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ നിന്നും പിടിയിലായ ജവാന്റെ തിരിച്ചുവരവ് ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കത്തിൽ അനിശ്ചിത്വമായിരുന്നെങ്കിലും വെടിനിർത്തൽ പ്രസ്താവനക്ക് ശേഷം സാധ്യമവുകയാണ് ഉണ്ടായത്.ഇതിനിടയിൽ ഇന്ത്യയുടെ പിടിയിലായിരുന്ന പാക് റേഞ്ചറെയും വിട്ടയച്ചിരുന്നു.പാകിസ്ഥാൻ റേഞ്ചേഴ്‌സുമായുള്ള ഫ്ലാഗ് മീറ്റിങ്ങിലും, മറ്റു പല രീതികളിലും ബന്ധപ്പെട്ട് നിരന്തരമായ പരിശ്രമത്തിലൂടെയാണ് പൂർണം ഷായെ വിട്ടു കിട്ടിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ്‌ വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത

രാജസ്ഥാനിലെ കോട്ടയിലെ ഒരു ഗ്രാമീണ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന നന്ദിനി ഗുപ്ത എന്ന ഇരുപത്തിയൊന്നുകാരിയുടെ കണ്ണുകളിൽ എന്നും ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. അവളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് സ്വയം നൽകിയ വാക്കിന്റെ വിശ്വാസം.ആ വിശ്വാസത്തിലൂടെ, അവളിന്ന് എത്തിനിൽക്കുന്നത് ചരിത്രപരമായ ഒരു മുഹൂർത്തതിലാണ്.വരുന്ന മെയ്‌ 31 ന് ഹൈദരാബാദിൽ നടക്കുന്ന 72-ാമത് മിസ്സ്‌ വേൾഡ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് നന്ദിനി ഗുപ്തക്ക് ലഭിച്ച അപൂർവ്വനേട്ടം.സ്വന്തം മണ്ണിൽ നിന്ന് കൊണ്ട് രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കുക എന്ന പ്രത്യേകതയും ഈ അഭിമാനനിമിഷത്തിന് തിളക്കം കൂട്ടുന്നുണ്ട്. രാജസ്ഥാനിലെ കോട്ടയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ, 2003 ൽ ജനിച്ച നന്ദിനി കർഷകനായ അച്ഛനും, വീട്ടമ്മയായ അമ്മയ്ക്കും സഹോദരിക്കുമൊപ്പം 14 വർഷക്കാലത്തോളം കോട്ടയിൽ തന്നെയാണ് ജീവിച്ചത്.മാല റോഡിലെ സെന്റ്. പോൾസ് സീനിയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മുംബൈയിലെ ലാല ലജ്പത് റായ് കോളേജിൽ നിന്ന് ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദവും നേടി. 2023 ലെ ഫെമിന മിസ്സ്‌ ഇന്ത്യ വേൾഡ് കിരീടം നേടാനും നന്ദിനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്രാവശ്യത്തെ മിസ്സ്‌ വേൾഡ് മത്സരത്തിന്റെ 'ബ്യൂട്ടി വിത്ത്‌ പർപ്പസ്' എന്ന പ്രധാന ആശയത്തോട് യോജിച്ചുനിൽക്കുന്ന 'പ്രൊജക്റ്റ്‌ ഏക്ത' എന്ന പേരിൽ ഒരു സാമൂഹിക സംരംഭത്തിന് നന്ദിനി തുടക്കം കുറിച്ചിട്ടുണ്ട്.ഭിന്നശേഷിക്കരായ വ്യക്തികളുടെ ജീവിതത്തിൽ ശാശ്വതവും, സുസ്ഥിരവുമായ മാറ്റം കൊണ്ടുവരാനും,അവരെ പ്രതേക പരിഗണനയോടെ സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു സംസ്‍കാരം വളർത്തിയെടുക്കുക എന്നതാണ് ഈ പ്രോജെക്ടിന് പിന്നിലെ ലക്ഷ്യം. ഇന്ത്യയെ വിശ്വകിരീടം ചൂടിപ്പിച്ച പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്,സിനി ഷെട്ടി എന്നിവരാണ് എന്നും പ്രചോദനം. ഉയർന്ന ആത്മവിശ്വാസത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായി മത്സരവേദിയിൽ നന്ദിനി ഗുപ്ത ചുവടുവയ്ക്കുമ്പോൾ ഇന്ത്യക്കാരിലും നിറഞ്ഞു നിൽക്കുന്നതും പ്രതീക്ഷയാണ്.

Other News in this category

  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
  • Most Read

    British Pathram Recommends