18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : 'സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ പെടുന്ന ഒരു കഷ്ടപ്പാടുകളേ' മുളക് പൊടിയും പച്ചമുളകും പച്ച മീനുമൊക്കെ കഴിക്കുന്ന യുവാവിന്റെ വീഡിയോ >>> ബിഗ്‌ബോസ് വിജയി ആരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദില്‍ഷ പ്രസന്നന്‍ >>> മോശം കമന്റിന് അതിലും മോശം മറുപടി നല്‍കി അഖില്‍ മാരാര്‍, നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു എന്ന് ആരാധകര്‍ >>> 'കാണുന്നവര്‍ക്ക് തോന്നും ഞാനും ഷെയിനും നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല'  ആര്‍ ഡി എക്‌സിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍ >>> 'ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാള ചിത്രമുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍' സുരേഷ് ഗോപിയും ദേവനും ഒരുമിച്ച സിനിമയിലെ ആ ഫോട്ടോ കണ്ട് സംശയത്തില്‍ സോഷ്യല്‍ മീഡിയ >>>
Home >> NAMMUDE NAADU
മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ആണെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോണ്‍, ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള ഫോണ്‍ കോളില്‍ പേടിച്ച് ബോധരഹിതയായി വീട്ടമ്മ

സ്വന്തം ലേഖകൻ

Story Dated: 2024-05-23

ഒന്നരക്കോടയുടെ തട്ടിപ്പ് ആരോപിച്ച് വീട്ടമ്മയ്ക്ക് ഭീഷണി. മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേനയാണ് ഫോണ്‍. ഫോണ്‍ കോളില്‍ പേടിച്ച് വീട്ടമ്മ ബോധരഹിതയായി വീണു.

മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണന്‍ നായരുടെ മകള്‍ സുനിയ നായരെയാണ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചത്. വ്യാജ അറസ്റ്റ് വാറന്റ് അയച്ചതോടെ വീട്ടമ്മ ബോധരഹിതയാവുകയായിരുന്നു. മുംബൈ പൊലീസ് സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരന്‍ പരിചയപ്പെടുത്തിയത്. 

വിഡിയോ കോള്‍ വിളിച്ച് ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. സുനിയയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു മുംബൈയില്‍ നിന്നു സിം കാര്‍ഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി എന്നാണ് ആരോപിച്ചത്. ഈ കേസില്‍ സുനിയയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമായിരുന്നു ഭീഷണി.

ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ മുറിയില്‍ എത്തിയ നാരായണന്‍ നായര്‍ ഇയാള്‍ വാട്‌സാപ്പില്‍ അയച്ചു നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.

More Latest News

'സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ പെടുന്ന ഒരു കഷ്ടപ്പാടുകളേ' മുളക് പൊടിയും പച്ചമുളകും പച്ച മീനുമൊക്കെ കഴിക്കുന്ന യുവാവിന്റെ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ എന്തിനും മടിക്കാത്ത ചിലരുണ്ട്. ഒറ്റ കാഴ്ചയില്‍ തന്നെ തീര്‍ത്തും മണ്ടത്തരമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഇവര്‍ ചെയ്യാറ്. എന്തും ചെയ്ത് ശ്രദ്ധ ലഭിക്കുക എന്നതാണ് ഇവരുടെ ആകെ ഉള്ള ലക്ഷ്യം. അത്തരത്തില്‍ ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.  നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു യുവാവിന്റെ വീഡിയോ ആണ് ഈ ശ്രേണിയില്‍ അവസാനമായി എത്തിയിരിക്കുന്നത്. മുളക് പൊടിയും പച്ചമുളകും പച്ച മീനുമൊക്കെ ആണ് ഇയാള്‍ കഴിക്കുന്നത്.  പച്ച മുളകും മുളക് പൊടിയും മഞ്ഞപ്പൊടിയും തിന്ന ശേഷം യുവാവ് കരഞ്ഞുകൊണ്ടിരികുന്നതാണ് വീഡിയോ. ഇതുകൊണ്ട് എന്ത് അര്‍ഥമാക്കുന്നുവെന്നോ? വിഡിയോയില്‍ ഉള്ളത് ആരാണെന്നോ വ്യക്തമല്ല. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് വിമര്‍ശനവുമായി എത്തിയത്. എന്താണ് ഇയാളുടെ പ്രശ്‌നമെന്നും, എന്തിനാണ് ഇത്തരത്തില്‍ വിഡിയോകള്‍ ചെയ്യുന്നതെന്നും പലരും ചോദിക്കുന്നു. അതേസമയം, ഇതേ യുവാവ് തന്നെ പച്ച മീന്‍ കഴിക്കുന്നത് പോലുള്ള സാഹസങ്ങള്‍ ചെയ്ത് വീഡിയോ പങ്കുവെച്ചതായും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം പല വിഡിയോകളും വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ടെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.  

ബിഗ്‌ബോസ് വിജയി ആരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദില്‍ഷ പ്രസന്നന്‍

പ്രേക്ഷകരുടെ മൂന്ന് മാസത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുകയാണ്. ബിഗ്‌ബോസ് സീസണ്‍ ആറിന്റെ ഗ്രാന്റ് ഫിനാലെ ഇന്ന് വൈകുന്നേരം ആണ് നടക്കുന്നത്. 100 ദിവസം തികച്ച് ഫൈനല്‍ ഫൈവ് മത്സരാര്‍ത്ഥികള്‍ ഇന്ന് ബിഗ്‌ബോസ് വേദിയില്‍ എത്തും. വീട്ടിലെ മത്സരം അതിജീവിച്ച അന്തിമവിജയി ആരെന്ന് പ്രഖ്യാപിക്കപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയാണ്. വൈകിട്ട് ഏഴു മണി മുതലാണ് ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം.  ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനായി നാലാം സീസണിന്റെ വിജയിയായ ദില്‍ഷ പ്രസന്നനും ചെന്നൈയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.  ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ദില്‍ഷയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഗംഭീര കലാപരിപാടികളാണ് ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത താരങ്ങളും മുന്‍ ബിഗ് ബോസ്സ് മത്സരാര്‍ത്ഥികളുമായ നോബി, കുട്ടി അഖില്‍, സൂരജ് , നാദിറ, റനീഷ  തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, ശക്തിശ്രീ എന്നിവര്‍ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദില്‍ഷാ പ്രസന്നന്‍, ശ്രുതിലക്ഷ്മി, ധന്യ മേരി വര്‍ഗീസ്, ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോശം കമന്റിന് അതിലും മോശം മറുപടി നല്‍കി അഖില്‍ മാരാര്‍, നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു എന്ന് ആരാധകര്‍

ബിഗ്‌ബോസ് കഴിഞ്ഞ സീസണിലെ വിജയ് ആയിരുന്നു അഖില്‍ മാരാര്‍. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അഖില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ വലിയതോതില്‍ തന്നെ പല ക്രമക്കേടുകളും നടക്കുന്നുണ്ട് എന്നായിരുന്നു അഖില്‍ പറഞ്ഞിരുന്നത്. അതിന് കാരണം എന്താണെന്നും അതില്‍ പറഞ്ഞു. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന പല സ്ത്രീകളോടും ബിഗ് ബോസ് കിടക്ക പങ്കിടാന്‍ വരെ ആവശ്യപ്പെടാറുണ്ട് എന്നും അഖില്‍ പറഞ്ഞിരുന്നു അഖിലേന്റെ ഈ ഒരു പ്രസ്താവന വലിയതോതില്‍ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ അഖില്‍നെതിരെ ബിഗ് ബോസിലെ തന്നെ പല മത്സരാര്‍ത്ഥികളും രംഗത്ത് വരികയും ചെയ്തിരുന്നു. ഓരോ പെണ്‍കുട്ടികളെയും മോശമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അഖില്‍ പറഞ്ഞിരുന്നത് എന്നാണ് പലരും പറഞ്ഞത്. ഏതാണ് ആ മത്സരാര്‍ത്ഥി എന്ന് പറയാതെ അതില്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല എന്നും ബിഗ്‌ബോസില്‍ എത്തിയ എല്ലാ മത്സരാര്‍ത്ഥികളെയും കളിയാക്കുന്നതിന് തുല്യമായിരുന്നു പലരും പറഞ്ഞത്. ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരാണ് ഈ ഒരു ആരോപണത്തിന് പിന്നിലുള്ളത് എന്ന് വ്യക്തമായി തന്നെ പറയണം. ഇല്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ആകുമെന്നും പലരും പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഏറ്റവും കൂടുതല്‍ രംഗത്ത് വന്നത് ബിഗ്‌ബോസിനെ മത്സരാര്‍ത്ഥി കൂടിയായ ശോഭാ വിശ്വനാഥ ആയിരുന്നു.  അത്തരത്തില്‍ കഴിഞ്ഞ ദിവസം അഖില്‍ ഒരു കമന്റിന് മറുപടി നല്‍കിയതാണ് ശ്രദ്ധ നേടുന്നത്. ഈയൊരു കമന്റ് സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചത് അഖില്‍ തന്നെയാണ് തനിക്ക് മോശമായി തരത്തില്‍ കമന്റ് ഇട്ട ഒരു വ്യക്തിയെ വലിച്ച് കീറി അഖില്‍ മാരാര്‍ ഒട്ടിക്കുന്നതാണ് ഈ ഒരു കമന്റില്‍ കാണാന്‍ സാധിക്കുന്നത്. സ്വയം പൊങ്ങി എന്നായിരുന്നു ഇയാള്‍ അഖിലിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. അഖില്‍ ഇതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ് 'ദൈവം അനുഗ്രഹിച്ച സ്വന്തമായി തന്നെ പോകുന്നുണ്ട് സഹോദരന്‍ വിഷമിക്കേണ്ട പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഉണ്ട്. എന്നിട്ടും പോകുന്നില്ലെങ്കില്‍ നിന്റെ വിധി എന്ന് കരുതുക.' താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയത് ഇത് ചോദിച്ചു വാങ്ങിയ മറുപടിയാണെന്നാണ് പലരും പറയുന്നത്. അതേസമയം ഇത്തരത്തില്‍ അശ്ലീല കമന്റുകള്‍ ഇടുന്നത് മോശമായ രീതിയാണ് അതും യഥാര്‍ത്ഥ സ്വഭാവ മനസ്സിലായി എന്നും പറയുന്നവര്‍ നിരവധിയാണ്. നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു ഇതാണ് നിങ്ങളുടെ നിലവാരം വെറുതെയല്ല ശോഭ നിങ്ങളെക്കുറിച്ച് ഓരോന്ന് പറയുന്നത് നാണമില്ലേ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ വന്നു പറയാന്‍ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

'കാണുന്നവര്‍ക്ക് തോന്നും ഞാനും ഷെയിനും നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല'  ആര്‍ ഡി എക്‌സിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍

ഷെയിന്‍ നിഗം മഹിമനമ്പ്യാര്‍ മികച്ച ജോഡികളാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് അഭിനയിച്ച ആര്‍ഡിഎക്‌സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആര്‍ ഡി എക്സിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്‌സ്.' ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന് മഹിമ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഷെയിന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്യാരക്റ്റര്‍ പിടിച്ചിരിക്കുമെന്ന് മനസിലാക്കാന്‍ ഞാന്‍ ഒരുപാട് വൈകിയിരുന്നു എന്നാണ് മിഹമ പറയുന്നത്. ഷെയിന്‍ റോബര്‍ട്ട് ആയി അഭിനയിക്കുമ്പോള്‍ റോബര്‍ട്ട് ആയിരിക്കും തികച്ചും.  ഞങ്ങള്‍ തമ്മിലുള്ള ആകെ കമ്മ്യുണിക്കേഷന്‍ ഡയലോഗ് പറയുമ്പോള്‍ മാത്രമാണ്. കാണുന്നവര്‍ക്ക് തോന്നും ഞങ്ങള്‍ നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല അങ്ങനെ ആയിരുന്നു ആര്‍ ഡി എക്സില്‍ ഷെയിന്‍ അഭനയിക്കുമ്‌ബോള്‍ മഹിമ പറയുന്നു എന്നാല്‍ ലിറ്റില്‍ ഹാര്‍ട്‌സില്‍ അഭിനയിക്കുമ്പോള്‍ ഷെയിനെ നല്ല മാറ്റം ഉണ്ട്. ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഷെയിന്‍ എന്നോട് വന്നു ആ മഹിമ എന്ന് പറഞ്ഞുകൊണ്ട് കൈയൊക്കെ തന്നു, ശരിക്കും ഞാന്‍ ഞെട്ടിപോയി, കാരണം നല്ല ചേഞ്ച് ഷെയിനിന് ഉണ്ടായിരുന്നു മഹിമ പറയുന്നു.

'ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാള ചിത്രമുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍' സുരേഷ് ഗോപിയും ദേവനും ഒരുമിച്ച സിനിമയിലെ ആ ഫോട്ടോ കണ്ട് സംശയത്തില്‍ സോഷ്യല്‍ മീഡിയ

ചില കണ്ടെത്തലുകള്‍ സോഷ്യല്‍ മീഡിയ നടത്തുമ്പോള്‍ അറിയാതെ പറഞ്ഞു പോകും 'ബ്രില്യന്‍സ്' എന്ന്. ഇപ്പോ സോഷ്യല്‍ മീഡിയ കണ്ടെത്തിയ ഈ കാര്യവും ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പലപ്പോഴും ആരുടെയും കണ്ണില്‍ പെടാതെ പോകുന്ന കാര്യങ്ങളായിരിക്കും സോഷ്യല്‍ മീഡിയ പൊക്കി കൊണ്ടു വരുന്നത്. ഇക്കുറിയും സോഷ്യല്‍ മീഡിയ ആ പതിവ് തെറ്റിച്ചിട്ടില്ല.  ഒരു സിനിമയ്ക്ക് 250 കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാളചിത്രമുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തിയിരിക്കുന്നത്. ഏതാണ് ചിത്രമെന്നല്ലേ? സുരേഷ് ഗോപി നായകനായ ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഭൂപതി എന്ന ചിത്രത്തിലാണ് സോഷ്യല്‍ മീഡിയ കിങ്ഖാനെ കണ്ടെത്തിയത്. എന്നിട്ട് ഞങ്ങളാരും ഷാരൂഖിനെ കണ്ടില്ലല്ലോ എന്നു അമ്പരക്കുന്നവര്‍ക്കു മുന്നില്‍ വീഡിയോ സഹിതം തെളിവു നിരത്തുകയാണ് സോഷ്യല്‍ മീഡിയ. ഭൂപതിയില്‍, ഒരു രംഗത്തില്‍, ദേവന്‍ തന്റെ പേഴ്‌സ് എടുത്തു സുരേഷ് ഗോപിയ്ക്കു നേരെ നീട്ടി പേഴ്‌സിനകത്തുവച്ച ഒരു കുട്ടിയുടെ ചിത്രം കാണിച്ചുകൊടുക്കുന്നുണ്ട്. 'എന്റെ ലക്ഷ്മിക്കുട്ടി. ഇപ്പോള്‍ നിന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോള്‍ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്,' എന്നാണ് ദേവന്റെ ഡയലോഗ്.  കുട്ടിയുടെ ചിത്രം ഷാരൂഖിനെ പോലെയുണ്ടെന്നും ഇതൊരു വല്ലാത്ത കണ്ടെത്തല്‍ ആയി പോയെന്നുമാണ് പലരും പറയുന്നത്.

Other News in this category

  • തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
  • വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം
  • കേരളത്തിന് പ്രിയപ്പെട്ടവര്‍ ഒന്നിച്ചൊരു അപ്രതീക്ഷിത കൂടിക്കാഴ്ച, വന്ദേ ഭാരതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി
  • ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇവിടെ ഇനി 'അപേക്ഷ' എന്ന വാക്ക് വേണ്ട, പകരം 'ആവശ്യപത്രം' 'ഡിമാന്റ് പേപ്പര്‍' എന്ന് മതി, പുതിയ തീരുമാനവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്
  • മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു, ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍
  • കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ യുഎപിഎ കേസ്; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
  • വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് വരുന്ന വഴി അരളി പൂവ് കഴിച്ചു, എറണാകുളത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലവേദനയും ഛര്‍ദ്ദിയും, കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ 
  • 'നമ്മുടെ സഹോദരങ്ങളാണവര്‍, ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു' കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ 
  • കുവൈത്ത് തീപിടുത്തം: ബിനോയ് ബാക്കിയാക്കി പോകുന്നത് വീടെന്ന സ്വപ്നം, ആ സ്വപ്‌നം നടത്തിക്കൊടുക്കുമെന്ന് വാക്ക് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി
  • ആലപ്പുഴയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമെന്ന് ഭോപ്പാല്‍ ലാബില്‍ നിന്നും സ്ഥിരീകരണം; കാക്കകളില്‍ രോഗംസ്ഥിരീകരിക്കുന്നത് കേരളത്തില്‍ ആദ്യം
  • Most Read

    British Pathram Recommends