18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട് കെയ്റ്റ്; വെയില്‍സ് രാജകുമാരിയെ സ്വാഗതം ചെയ്ത് സുനകും കീര്‍ സ്റ്റാര്‍മറും >>> എന്‍എച്ച്എസിന്റെ ശനിദശ ലേബര്‍ പാര്‍ട്ടി വന്നാലും മാറില്ല; ചിലവ് ചുരുക്കലും സാമ്പത്തിക മാന്ദ്യവും ഏത് പാര്‍ട്ടി ഭാരിച്ചാലും എന്‍എച്ച്എസ്സിനെ ശ്വാസംമുട്ടിക്കുമെന്ന് വിദഗ്ധര്‍ >>> കെട്ട് അഴിഞ്ഞത്തി ആളുകള്‍ക്കിടയില്‍ പാഞ്ഞ പശുവിനെ ബോധപൂര്‍വ്വം കാര്‍ ഇടിപ്പിച്ചു; സറേ പോലീസ് വിവാദത്തില്‍, അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഹോം സെക്രട്ടറി >>> എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം >>> ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും >>>
Home >> CINEMA
'കണ്മണി അന്‍പോട്' ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെ, നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച്  സംഗീത സംവിധായകന്‍ ഇളയരാജ

സ്വന്തം ലേഖകൻ

Story Dated: 2024-05-23

മലയാളം കണ്ട മികച്ച ചിത്രം എന്ന് പേര് മഞ്ഞുമ്മല്‍ ബോയ്‌സ നേടി കഴിഞ്ഞു. തീയറ്ററില്‍ നിന്നും ഒടിടിയില്‍ എത്തിയിട്ടും ചിത്രത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും എടുത്തിട്ടുള്ളതിനാല്‍ തന്നെ സിനിമ എത്തും മുന്‍പേ ആരാധകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. 


സിനിമയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് കണ്‍മണണി അന്‍പോട് കാതലന്‍ എന്ന ഗാനമാണ്. കമല്‍ഹസ്സന്‍ നായകനായ ഗുണ എന്ന ചിത്രത്തിലെ ഗാനം സിനിമയിലേക്ക് എത്തിയപ്പോള്‍ ആ ഗാനം ഒരുപാട് ഇണങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതല്‍ വിവാദങ്ങളാണ് പുറത്ത് വരുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ ആണ് രംഗത്തെത്തിയിരിക്കുന്നത്. 'കണ്മണി അന്‍പോട്'ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ച് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. 'കണ്മണി അന്‍പോട് 'ഗാനം ഉള്‍പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി.

15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍ പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ഇളയരാജ വ്യകത്മാക്കിയിട്ടുണ്ട്.

More Latest News

ഓഫീസില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈയില്‍ എത്ര പണമുണ്ടെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തണം: ഉത്തരവുമായി  പൊതു ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കുലര്‍. പൊതു ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാവുന്ന സമയം അവരുടെ പക്കല്‍ എത്ര തുകയുണ്ടെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്നുമുള്ള വിവരങ്ങള്‍ ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ അന്ത്യശാസന സര്‍ക്കുലര്‍ കീറിയും കത്തിച്ചും പ്രതിഷേധം; എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവിട്ടുകുട്ടയിലിട്ടു,  തൃപ്പൂണിത്തുറയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കുലര്‍ കീറിയും കത്തിച്ചും വിശ്വാസികള്‍ പ്രതിഷേധിച്ചു. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കി പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവസ്യപ്പെട്ടാണ് പ്രതിഷേധം. അടുത്ത മാസം 3 മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വിയിക്കാനായിരുന്നു നര്‍ദേശം. ഞായറാഴ്ച രാവിലെ പള്ളികളുടെ മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. വിശ്വാസികളും നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവിട്ടുകുട്ടയിലിട്ടു. തൃപ്പൂണിത്തുറ ഫെറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു. പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കിയിട്ടില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കുവൈറ്റ് തീപ്പിടിത്തം; നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 8 ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെ 4 വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എന്‍ബിടിസി ഡയറക്ടര്‍

കുവൈതിലെ മാംഗെഫിലെ ക്യാംപില്‍ ബുധനാഴ്ച പുലര്‍ചെയുണ്ടായ തീപ്പിടിത്തത്തില്‍ 49 ജീവനക്കാര്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും കംപനി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ നാലുവര്‍ഷത്തെ ശമ്ബളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെജി എബ്രഹാമിന്റെ വാക്കുകള്‍: തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്. കംപനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അത് കുവൈത് പൊലീസിന്റെ റിപോര്‍ടില്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. ജീവനക്കാര്‍ക്ക് എയര്‍കണ്ടിഷന്‍ ചെയ്ത ഫ് ളാറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ 32 ഫ് ളാറ്റുകള്‍ കംപനിക്കുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാനും വിളമ്ബാനും പ്രത്യേക ജീവനക്കാരെ ഏര്‍പ്പെടുത്തിയിരുന്നു. മുറികളില്‍ പാചകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്- എന്നും കെജി എബ്രഹാം പറഞ്ഞു. 

കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത് ബി.ജെ.പി.ക്ക് രാഷ്ടീയമായി ഗുണംചെയ്തു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം

സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചനലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു. മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ 'കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്' ഗുണപരമായി എന്നാണ് വിലയിരുത്തല്‍.

ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും

മോഹന്‍ജി ഫൗണ്ടേഷനുമായി ചേര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ലണ്ടനില്‍ പണികഴിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024 'ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും. ലണ്ടനില്‍ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാന്‍ ഒരുങ്ങുന്നത്. ആധുനിക സാമൂഹത്തില്‍ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹന്‍ജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകര്‍ഷണം. പ്രഭാഷണം കൂടാതെ എല്‍എച്ച്എ സംഘാംഗങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എല്‍എച്ച്എ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന, കോള്‍ചെസ്റ്റര്‍ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താര്‍ച്ചന, കലാകാരന്‍ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചര്‍ നേതൃത്വം നല്‍കുന്ന 'ദക്ഷിണ യുകെ'യുടെ നൃത്തശില്‍പം, യുകെയിലെ അനുഗ്രഹീത നര്‍ത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന നൃത്താര്‍ച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം, അപ്സരമന്ധൂസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂര്‍ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തില്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികള്‍. കേരളത്തിന്റെ തനത് ക്ഷേത്രകലകളില്‍ ഒന്നായ സോപാന സംഗീത മേഖലയില്‍ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹന്‍ജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും. ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടന്‍ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹന്‍ജി ഫൗണ്ടേഷനോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Suresh Babu: 07828137478 Vinod Nair : 07782146185  Ganesh Sivan : 07405513236  Geetha Hari: 07789776536 സ്ഥലത്തിന്റെ വിലാസംGreenshaw High School, Grennell Road, Sutton, SM1 3DY

Other News in this category

  • 'കാണുന്നവര്‍ക്ക് തോന്നും ഞാനും ഷെയിനും നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല'  ആര്‍ ഡി എക്‌സിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍
  • 'ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാള ചിത്രമുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍' സുരേഷ് ഗോപിയും ദേവനും ഒരുമിച്ച സിനിമയിലെ ആ ഫോട്ടോ കണ്ട് സംശയത്തില്‍ സോഷ്യല്‍ മീഡിയ
  • സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി
  • 'ലാലേട്ടന് കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയും ജനക്കൂട്ടം, അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്' എം.പത്മകുമാര്‍ 
  • 'കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് അന്ന് കമല്‍സര്‍ നായകനായ സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയില്ല' 28 വര്‍ഷം മുന്‍പുള്ള അനുഭവം തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി
  • 'പതിനഞ്ചും പതിനാറും ടേക്കൊക്കെ എടുത്ത് നെക്സ്റ്റ് എന്ന് പറഞ്ഞ് കൂളായി ഇരിക്കുകയാണ് ഫഹദ് അവിടെ, അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ സ്‌കൂള്‍ ഇങ്ങനെയാണെന്ന്' ജോജിയില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് ബാബുരാജ്
  • 'ജാഡ പച്ചയായ ജാഡ' പാടുന്നതിനിടയില്‍ ശ്രീനാഥ് ഭാസിയുടെ തെറി വിളി, സംഭവത്തില്‍ പ്രതികരിക്കാതെ ഗാനത്തില്‍ മുഴുകി കൈയ്യടിച്ച് ആരാധകര്‍, വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയ
  • 'പ്ലീസ് ഒന്ന് മാറി നില്‍ക്കണം' കാറിലേക്ക് കയറാനൊരുങ്ങിയ തപ്‌സി പന്നുവിനെ പിന്തുടര്‍ന്ന് ആരാധകര്‍, ദേഷ്യപ്പെട്ട് കാറിലേക്ക് കയറി താരം, വൈറലായി വീഡിയോ
  • മക്കള്‍ പിറന്ന ശേഷം നയന്‍താരയുടെ സ്വഭാവത്തില്‍ വലിയ മാറ്റം? ദേഷ്യക്കാരിയായ നയന്‍താരയെ അയല്‍വാസികള്‍ സഹിക്കുകയാണ്, മക്കളെ ആരും ശല്യപ്പെടുത്താന്‍ പാടില്ല, അടുത്ത് പോയാല്‍ പോലും വഴക്ക് പറയും, കോളീവുഡിലെ സംസാരം ഇങ്ങനെ
  • അന്ന് ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ നെടുമുടി വേണു ചേട്ടന്‍ പറഞ്ഞു അമ്പിളി നീ ഇപ്പോള്‍ പോകേണ്ട എന്ന്, ചേട്ടന്‍ പക്ഷെ അത് കേട്ടില്ല, പിറ്റേ ദിവസം ഞങ്ങളെഴുന്നേറ്റത് ആ അപകട വാര്‍ത്ത കേട്ടുകൊണ്ടാണ്': എം. പദ്മകുമാര്‍
  • Most Read

    British Pathram Recommends