18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി >>> നിങ്ങളുടെ യുകെ വിസ 'ഇ വിസ'യിലേക്ക് ഇതുവരെ മാറിയില്ലേ? ഉടന്‍ മാറ്റിയില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം; മറ്റ് നിയമപരമായ അവകാശങ്ങളും അനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാകും >>> തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ >>> വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം >>> കേരളത്തിന് പ്രിയപ്പെട്ടവര്‍ ഒന്നിച്ചൊരു അപ്രതീക്ഷിത കൂടിക്കാഴ്ച, വന്ദേ ഭാരതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി >>>
Home >> CINEMA
വോട്ട് ചെയ്യാന്‍ നടി ആലിയ ഭട്ട് എത്താത്തതിന്റെ കാരണം തിരഞ്ഞ് ആരാധകര്‍, ആലിയ ഇന്ത്യന്‍ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്ന് കണ്ടെത്തല്‍ 

സ്വന്തം ലേഖകൻ

Story Dated: 2024-05-23

ഈ മാസം 20 ന് ആയിരുന്നു അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബോളിവുഡ് താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍ എന്ന് തുടങ്ങി ആരാധകകുടെ പ്രിയപ്പെട്ട താരങ്ങളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്.

മാധ്യമങ്ങള്‍ നിറയെ വോട്ട് ചെയ്യാനെത്തിയ താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു. എന്നാല്‍ വോട്ട് ചെയ്യാന്‍ എത്താത്ത താരങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ ആലിയ ഭട്ട്, കത്രീന കൈഫ്, നോറ ഫത്തേഹി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിങ്ങനെയുള്ള താരങ്ങളുടെ പേരും ഉണ്ടായിരുന്നു. ഇതില്‍ ആലിയ ഭട്ട് വോട്ട് ചെയ്യാനെത്താത്തതിന്റെ കാരണം ആണ് ആരാധകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ആലിയ ഭട്ട് ഇന്ത്യന്‍ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് ആരാധകരുടെ ചര്‍ച്ചകളില്‍ പറയുന്നത്. ആലിയയുടെ കൈയ്യില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.

ഗാല്‍ ഗാഡോട്ടും ജാമി ഡോര്‍നനും അഭിനയിച്ച 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ആലിയ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. ഇതിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ''ആലിയ ഭട്ട് ബ്രിട്ടീഷുകാരനാണോ?'' എന്ന തരത്തില്‍ വന്ന ചോദ്യത്തിന് നടി ഉത്തരം നല്‍കിയ വീഡിയോയും വൈറലാകുന്നുണ്ട്.

നടി ഗാല്‍ ഗാഡോട്ട് ആലിയയോട് ബ്രിട്ടീഷ് പൗരനാണോ എന്ന് ചോദിച്ചപ്പോള്‍, ആലിയ അത് സമ്മതിക്കുന്നുണ്ട്. എന്റെ അമ്മ ജനിച്ചത് ബര്‍മിങ്ങാമിലാണ്, പക്ഷേ ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണ് എന്ന് താരം പറയുന്നു. എന്റെ മുത്തശ്ശി ജീവിതകാലം മുഴുവന്‍ ഇംഗ്ലണ്ടിലായിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലീഷ് ഉച്ചാരണം തനിക്ക് ലഭിച്ചെന്നും ആലിയ പറയുന്നുണ്ട്.

എന്നാല്‍ ഈ വിവാദങ്ങള്‍ നടക്കവേ കഴിഞ്ഞ ദിവസം ആലിയ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. 'ഒരു വാദവുമില്ല, എത്ര ശക്തമായാലും ആ വാക്കിനെ മറികടക്കാന്‍ കഴിയും' എന്നാണ് പോസ്റ്റില്‍ പറയുന്നത് പക്ഷെ നിഗൂഢമായ ഈ പോസ്റ്റ് ഈ വാദങ്ങള്‍ക്ക് മറുപടി ആണോ എന്നാണ് ബോളീവുഡ് ചര്‍ച്ച ചെയ്യുന്നത്.

മുന്‍പ് നടന്‍ അക്ഷയ് കുമാറിന്റെ പൗരത്വം ഇതുപോലെ വ്യാപകമായി ചര്‍ച്ചയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അക്ഷയ് കുമാറിന് വീണ്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. അതിന് മുന്‍പ് 90 കളില്‍ അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആലിയയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്.

 

More Latest News

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'കൂലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. തമിഴ്‌നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി പറയുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ കൂടി ചേരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രത്തില്‍ അമീര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. വിക്രം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനം. ജൂണ്‍ 6 ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. പക്കാ മാസ് ആക്ഷന്‍ ചിത്രമായ കൂലിയില്‍ സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം വേട്ടയന്‍ ഒക്ടോബറില്‍ തിയേറ്ററില്‍ എത്തും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ഭഗുബട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, ജി.എം. സുന്ദര്‍, രോഹിണി, അഭിരാമി, രമേഷ് തിലക്, സാബുമോന്‍, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.  

തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം. ഇന്നലെ അനുഭവപ്പെട്ടത് പോലെ ഭൂചലനം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്.  കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച  3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു.

വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം

വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും. വയനാട് രാജിവയ്ക്കാനാണ് സാധ്യത കൂടുതല്‍ എന്നാണ് പുറത്ത് വരുന്ന വിവരം. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചു.  പ്രതിപക്ഷ നേതാവാരെന്ന തീരുമാനം അടുത്തയാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റനോക്കുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചൊവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് തന്നെയാണ് അവസാന ചര്‍ച്ചകളിലും സാധ്യത.  രാഹുല്‍ റായ്ബറേലിയില്‍ നില്‍ക്കണമെന്ന് ഉത്തരേന്ത്യന്‍ നേതാക്കളും വയനാട്ടില്‍ നിന്ന് പോകരുതെന്ന് കേരള നേതാക്കളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.രാഹുല്‍ ഒഴിയുന്നത് ഏത് മണ്ഡലമാണോ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.  വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം പ്രിയങ്കയുടെ മത്സര സാധ്യതയായി കാണുന്നുണ്ട്. മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയതോടെ ഒരാള്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്ന് വന്നാല്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.  മത്സരിക്കാനില്ലന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും.

കേരളത്തിന് പ്രിയപ്പെട്ടവര്‍ ഒന്നിച്ചൊരു അപ്രതീക്ഷിത കൂടിക്കാഴ്ച, വന്ദേ ഭാരതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി. വന്ദേ ഭാരതില്‍ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നതെന്ന് മേജര്‍രവി. 'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതില്‍. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്' - എന്നാണ് മേജര്‍ രവി ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.  സുരേഷ് ഗോപിയും കെ.കെ ശൈലജയും ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ കെ.കെ ശൈലജ വടകരയില്‍ പരാജയപ്പെട്ടു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജര്‍ രവി. ശരത് കുമാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇവിടെ ഇനി 'അപേക്ഷ' എന്ന വാക്ക് വേണ്ട, പകരം 'ആവശ്യപത്രം' 'ഡിമാന്റ് പേപ്പര്‍' എന്ന് മതി, പുതിയ തീരുമാനവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

കാലാകാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ കേട്ടുവരുന്ന അല്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഒരു വാക്കിന് മാറ്റം വരുത്താന്‍ ഉറച്ചിരിക്കുകയാണ് ഒരു പഞ്ചായത്ത് ഓഫീസ്. സര്‍ക്കാര്‍ ഓഫീസുകളില്‍ കേട്ടുവരുന്ന 'അപേക്ഷ' എന്ന വാക്കിനാണ് മാറ്റം വരുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തില്‍ ആണ് ഇനി മുതല്‍ അപേക്ഷ എന്ന വാക്ക് നീക്കം ചെയ്യുന്നത്. വിവിധ ആനുകുല്യങ്ങള്‍ ഉള്‍പ്പടെ ലഭിക്കാന്‍ 'അപേക്ഷ' സമര്‍പ്പിക്കുന്നു എന്ന രീതിയില്‍ നിന്നു മാറ്റം വരുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. അപേക്ഷ എന്ന വാക്കിന് പകരം 'ആവശ്യപത്രം' അല്ലെങ്കില്‍ 'ഡിമാന്റ് പേപ്പര്‍' എന്നാക്കിയിരിക്കുകയാണ്. കൊളോനിയല്‍ രാജഭരണകാലത്താണ് ജനങ്ങള്‍ അധികാര വര്‍ഗ്ഗത്തോട് അപേക്ഷിക്കുന്ന സംസ്‌ക്കാരം തുടങ്ങിയത്. ജനങ്ങള്‍ ഭരിക്കുന്ന ജനാധിപത്യകാലത്ത് ജനങ്ങളുടെ അവകാശങ്ങള്‍ ചോദിക്കാന്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പികെ ഗോപന്‍ അറിയിച്ചു.

Other News in this category

  • സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി
  • 'ലാലേട്ടന് കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയും ജനക്കൂട്ടം, അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്' എം.പത്മകുമാര്‍ 
  • 'കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് അന്ന് കമല്‍സര്‍ നായകനായ സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയില്ല' 28 വര്‍ഷം മുന്‍പുള്ള അനുഭവം തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി
  • 'പതിനഞ്ചും പതിനാറും ടേക്കൊക്കെ എടുത്ത് നെക്സ്റ്റ് എന്ന് പറഞ്ഞ് കൂളായി ഇരിക്കുകയാണ് ഫഹദ് അവിടെ, അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ സ്‌കൂള്‍ ഇങ്ങനെയാണെന്ന്' ജോജിയില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് ബാബുരാജ്
  • 'ജാഡ പച്ചയായ ജാഡ' പാടുന്നതിനിടയില്‍ ശ്രീനാഥ് ഭാസിയുടെ തെറി വിളി, സംഭവത്തില്‍ പ്രതികരിക്കാതെ ഗാനത്തില്‍ മുഴുകി കൈയ്യടിച്ച് ആരാധകര്‍, വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയ
  • 'പ്ലീസ് ഒന്ന് മാറി നില്‍ക്കണം' കാറിലേക്ക് കയറാനൊരുങ്ങിയ തപ്‌സി പന്നുവിനെ പിന്തുടര്‍ന്ന് ആരാധകര്‍, ദേഷ്യപ്പെട്ട് കാറിലേക്ക് കയറി താരം, വൈറലായി വീഡിയോ
  • മക്കള്‍ പിറന്ന ശേഷം നയന്‍താരയുടെ സ്വഭാവത്തില്‍ വലിയ മാറ്റം? ദേഷ്യക്കാരിയായ നയന്‍താരയെ അയല്‍വാസികള്‍ സഹിക്കുകയാണ്, മക്കളെ ആരും ശല്യപ്പെടുത്താന്‍ പാടില്ല, അടുത്ത് പോയാല്‍ പോലും വഴക്ക് പറയും, കോളീവുഡിലെ സംസാരം ഇങ്ങനെ
  • അന്ന് ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ നെടുമുടി വേണു ചേട്ടന്‍ പറഞ്ഞു അമ്പിളി നീ ഇപ്പോള്‍ പോകേണ്ട എന്ന്, ചേട്ടന്‍ പക്ഷെ അത് കേട്ടില്ല, പിറ്റേ ദിവസം ഞങ്ങളെഴുന്നേറ്റത് ആ അപകട വാര്‍ത്ത കേട്ടുകൊണ്ടാണ്': എം. പദ്മകുമാര്‍
  • 'ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാലിന് മാത്രമേ അത് സാധിക്കൂ' മോഹന്‍ലാലുമായുള്ള അടുപ്പം തുടങ്ങിയ ആ ഫോട്ടോ ഷൂട്ടിനെ കുറിച്ച് പറഞ്ഞ് താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന
  • 'ആ പ്രണയം നീണ്ടു നിന്നില്ല, എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഒരാളുമായി ഡേറ്റിംഗ് ആണ്, ഭാവിയില്‍ എന്താകുമെന്ന് അറിയില്ല' തുറന്ന് പറഞ്ഞ് നടി മമ്ത മോഹന്‍ദാസ്
  • Most Read

    British Pathram Recommends