18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : 'കാണുന്നവര്‍ക്ക് തോന്നും ഞാനും ഷെയിനും നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല'  ആര്‍ ഡി എക്‌സിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍ >>> 'ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാള ചിത്രമുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍' സുരേഷ് ഗോപിയും ദേവനും ഒരുമിച്ച സിനിമയിലെ ആ ഫോട്ടോ കണ്ട് സംശയത്തില്‍ സോഷ്യല്‍ മീഡിയ >>> സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി >>> നിങ്ങളുടെ യുകെ വിസ 'ഇ വിസ'യിലേക്ക് ഇതുവരെ മാറിയില്ലേ? ഉടന്‍ മാറ്റിയില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം; മറ്റ് നിയമപരമായ അവകാശങ്ങളും അനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാകും >>> തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ >>>
Home >> HOT NEWS
'തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു'; ആകാശച്ചുഴിയില്‍ പതിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ അനുഭവം വിവരിച്ച് യാത്രക്കാര്‍; ക്ഷമാപണവുമായി വിമാനക്കമ്പനി സിഇഒ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-23

ആകാശച്ചുഴിയില്‍പ്പെട്ട് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം അതിശക്തമായി ആടിയുലഞ്ഞതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി വിമാനക്കമ്പനി. യാത്രക്കാര്‍ക്കുണ്ടായ മാനസികാഘാതത്തില്‍ ഖേദിക്കുന്നെന്ന് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് സി.ഇ.ഒ ഗോ ചൂന്‍ ഫോങ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മരിച്ച വ്യക്തിയുടെ കുടുബത്തേയും പ്രിയപ്പട്ടവരേയും അനുശോചനം അറിയിക്കുന്നു. യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്ന മാനസികാഘാതത്തില്‍ ഖേദിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനം ഉലഞ്ഞതോടെ യാത്രക്കാരില്‍ ചിലരുടെ തല വിമാനത്തിന്റെ മേല്‍ത്തട്ടില്‍ ഇടിച്ചതായി വിമാനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. സീറ്റ് ബെല്‍റ്റ് ഇടാതിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഉടന്‍ തന്നെ മുകളിലേക്ക് തെറിച്ചുപോയി. ബാഗുകള്‍ വയ്ക്കുന്ന സ്ഥലത്തേക്കാണ് ഇവരുടെ തലയിടിച്ചത്. അവിടെയുണ്ടായിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നത് ഇവര്‍ക്ക് സാരമായി പരിക്കേല്‍ക്കുന്നതിന്കാരണമായി. ശൗചാലയത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണ് അപകടത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. എഴുന്നേല്‍ക്കാന്‍ പറ്റാത്ത സ്ഥിയിലായിരുന്നു ഇവര്‍. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ നിലയിലായിരുന്നു ഇവരെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 211 യാത്രക്കാരും 18 ജീവനക്കാരുമായി ഹീത്രൂ വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട ബോയിങ് 777-300 ഇ.ആര്‍. വിമാനമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അപകടത്തില്‍പ്പെട്ടത്. 37,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം അഞ്ചുമിനിറ്റിനുള്ളില്‍ 31,000 അടിയിലേക്കു താണപ്പോഴാണ് ഉലച്ചിലുണ്ടായത്. ചുറ്റുമുള്ള വായുപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് വിമാനങ്ങളുടെ ഉലച്ചിലിന് ഇടയാക്കുന്നത്.

തുടര്‍ന്ന്, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ു്പദേശിക സമയം 3.45-ന് തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ വിമാനം അടിയന്തരമായി ഇറക്കി. 71 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റിട്ടും ക്രൂ അംഗങ്ങള്‍ യാത്രക്കാരെ സഹായിക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. 73 വയസ്സുള്ള ബ്രിട്ടീഷുകാരന്‍  ജിയോഫ് കിച്ചനാണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണു വിവരം.

More Latest News

'കാണുന്നവര്‍ക്ക് തോന്നും ഞാനും ഷെയിനും നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല'  ആര്‍ ഡി എക്‌സിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍

ഷെയിന്‍ നിഗം മഹിമനമ്പ്യാര്‍ മികച്ച ജോഡികളാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് അഭിനയിച്ച ആര്‍ഡിഎക്‌സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആര്‍ ഡി എക്സിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്‌സ്.' ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന് മഹിമ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഷെയിന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്യാരക്റ്റര്‍ പിടിച്ചിരിക്കുമെന്ന് മനസിലാക്കാന്‍ ഞാന്‍ ഒരുപാട് വൈകിയിരുന്നു എന്നാണ് മിഹമ പറയുന്നത്. ഷെയിന്‍ റോബര്‍ട്ട് ആയി അഭിനയിക്കുമ്പോള്‍ റോബര്‍ട്ട് ആയിരിക്കും തികച്ചും.  ഞങ്ങള്‍ തമ്മിലുള്ള ആകെ കമ്മ്യുണിക്കേഷന്‍ ഡയലോഗ് പറയുമ്പോള്‍ മാത്രമാണ്. കാണുന്നവര്‍ക്ക് തോന്നും ഞങ്ങള്‍ നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല അങ്ങനെ ആയിരുന്നു ആര്‍ ഡി എക്സില്‍ ഷെയിന്‍ അഭനയിക്കുമ്‌ബോള്‍ മഹിമ പറയുന്നു എന്നാല്‍ ലിറ്റില്‍ ഹാര്‍ട്‌സില്‍ അഭിനയിക്കുമ്പോള്‍ ഷെയിനെ നല്ല മാറ്റം ഉണ്ട്. ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഷെയിന്‍ എന്നോട് വന്നു ആ മഹിമ എന്ന് പറഞ്ഞുകൊണ്ട് കൈയൊക്കെ തന്നു, ശരിക്കും ഞാന്‍ ഞെട്ടിപോയി, കാരണം നല്ല ചേഞ്ച് ഷെയിനിന് ഉണ്ടായിരുന്നു മഹിമ പറയുന്നു.

'ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാള ചിത്രമുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍' സുരേഷ് ഗോപിയും ദേവനും ഒരുമിച്ച സിനിമയിലെ ആ ഫോട്ടോ കണ്ട് സംശയത്തില്‍ സോഷ്യല്‍ മീഡിയ

ചില കണ്ടെത്തലുകള്‍ സോഷ്യല്‍ മീഡിയ നടത്തുമ്പോള്‍ അറിയാതെ പറഞ്ഞു പോകും 'ബ്രില്യന്‍സ്' എന്ന്. ഇപ്പോ സോഷ്യല്‍ മീഡിയ കണ്ടെത്തിയ ഈ കാര്യവും ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പലപ്പോഴും ആരുടെയും കണ്ണില്‍ പെടാതെ പോകുന്ന കാര്യങ്ങളായിരിക്കും സോഷ്യല്‍ മീഡിയ പൊക്കി കൊണ്ടു വരുന്നത്. ഇക്കുറിയും സോഷ്യല്‍ മീഡിയ ആ പതിവ് തെറ്റിച്ചിട്ടില്ല.  ഒരു സിനിമയ്ക്ക് 250 കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാന്‍ ഫ്രീയായി അഭിനയിച്ച ഒരു മലയാളചിത്രമുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തിയിരിക്കുന്നത്. ഏതാണ് ചിത്രമെന്നല്ലേ? സുരേഷ് ഗോപി നായകനായ ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഭൂപതി എന്ന ചിത്രത്തിലാണ് സോഷ്യല്‍ മീഡിയ കിങ്ഖാനെ കണ്ടെത്തിയത്. എന്നിട്ട് ഞങ്ങളാരും ഷാരൂഖിനെ കണ്ടില്ലല്ലോ എന്നു അമ്പരക്കുന്നവര്‍ക്കു മുന്നില്‍ വീഡിയോ സഹിതം തെളിവു നിരത്തുകയാണ് സോഷ്യല്‍ മീഡിയ. ഭൂപതിയില്‍, ഒരു രംഗത്തില്‍, ദേവന്‍ തന്റെ പേഴ്‌സ് എടുത്തു സുരേഷ് ഗോപിയ്ക്കു നേരെ നീട്ടി പേഴ്‌സിനകത്തുവച്ച ഒരു കുട്ടിയുടെ ചിത്രം കാണിച്ചുകൊടുക്കുന്നുണ്ട്. 'എന്റെ ലക്ഷ്മിക്കുട്ടി. ഇപ്പോള്‍ നിന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോള്‍ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്,' എന്നാണ് ദേവന്റെ ഡയലോഗ്.  കുട്ടിയുടെ ചിത്രം ഷാരൂഖിനെ പോലെയുണ്ടെന്നും ഇതൊരു വല്ലാത്ത കണ്ടെത്തല്‍ ആയി പോയെന്നുമാണ് പലരും പറയുന്നത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'കൂലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. തമിഴ്‌നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി പറയുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ കൂടി ചേരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രത്തില്‍ അമീര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. വിക്രം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനം. ജൂണ്‍ 6 ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. പക്കാ മാസ് ആക്ഷന്‍ ചിത്രമായ കൂലിയില്‍ സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം വേട്ടയന്‍ ഒക്ടോബറില്‍ തിയേറ്ററില്‍ എത്തും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ഭഗുബട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, ജി.എം. സുന്ദര്‍, രോഹിണി, അഭിരാമി, രമേഷ് തിലക്, സാബുമോന്‍, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.  

തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം. ഇന്നലെ അനുഭവപ്പെട്ടത് പോലെ ഭൂചലനം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്.  കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച  3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു.

വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം

വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും. വയനാട് രാജിവയ്ക്കാനാണ് സാധ്യത കൂടുതല്‍ എന്നാണ് പുറത്ത് വരുന്ന വിവരം. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചു.  പ്രതിപക്ഷ നേതാവാരെന്ന തീരുമാനം അടുത്തയാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റനോക്കുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചൊവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് തന്നെയാണ് അവസാന ചര്‍ച്ചകളിലും സാധ്യത.  രാഹുല്‍ റായ്ബറേലിയില്‍ നില്‍ക്കണമെന്ന് ഉത്തരേന്ത്യന്‍ നേതാക്കളും വയനാട്ടില്‍ നിന്ന് പോകരുതെന്ന് കേരള നേതാക്കളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.രാഹുല്‍ ഒഴിയുന്നത് ഏത് മണ്ഡലമാണോ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.  വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം പ്രിയങ്കയുടെ മത്സര സാധ്യതയായി കാണുന്നുണ്ട്. മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയതോടെ ഒരാള്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്ന് വന്നാല്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.  മത്സരിക്കാനില്ലന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും.

Other News in this category

  • നിങ്ങളുടെ യുകെ വിസ 'ഇ വിസ'യിലേക്ക് ഇതുവരെ മാറിയില്ലേ? ഉടന്‍ മാറ്റിയില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം; മറ്റ് നിയമപരമായ അവകാശങ്ങളും അനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാകും
  • മലയാളി പ്രവാസികളുടെ എണ്ണം 22 ലക്ഷം, 18 ലക്ഷം നാട്ടിലേക്കു മടങ്ങി; കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ, കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റത്തില്‍ വന്‍ വര്‍ധന
  • മലയാളി നഴ്‌സിന് കാംബ്രിയയില്‍ ആകസ്മിക നിര്യാണം; രാമപുരം സ്വദേശിനി ഷൈനി ജോഷിയുടെ മരണം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ
  • ബെന്‍ഫ്‌ലീറ്റില്‍ നിന്ന് 15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി; അറിയിപ്പുമായി എസക്‌സ് പോലീസ്, പെണ്‍കുട്ടി ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനില്‍  ലണ്ടനിലേക്ക് യാത്ര ചെയ്തതായി പോലീസ് 
  • പണപ്പെരുപ്പം കുറയുന്നത് ഉപഭോക്താക്കളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുവെന്ന് ടെസ്‌കോ; മൂന്ന് മാസത്തിനുള്ളില്‍ വില്‍പ്പനയില്‍ 5 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി കമ്പനി
  • ഈസ്റ്റ് സസെക്‌സിലെ ജുത പള്ളിയില്‍ ചാവേര്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട നവ നാസി യുവാവിന് ജയില്‍; 19 കാരനില്‍ നിന്നും കണ്ടെത്തിയത് സിനഗോഗിന്റെ ബ്ലൂപ്രിന്റ്ും ബോംബ്, തോക്ക് നിര്‍മ്മാണ മാനുവലുകളും അടക്കമുള്ള തെളിവുകള്‍
  • ഇ.കോളി ബാക്ടീരിയ ബാധയ്‌ക്കെതിരെ മുന്‍കരുതല്‍; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പ്രീ-പാക്ക്ഡ് സാന്‍ഡ്വിച്ചുകളും റാപ്പുകളും സലാഡുകളും നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നു
  • നാട്ടിലെ ലോണ്‍ തിരിച്ചടവും യുകെയിലെ നിത്യച്ചെലവുകളും താങ്ങാനാകുന്നില്ല; പഠനം അവതാളത്തിലാക്കി വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലിക്കിറങ്ങുന്നു, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു
  • ഹാരി മേഗന്‍ ദമ്പതികള്‍ യുകെയില്‍ തീവ്ര വലതുപക്ഷ വാദികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് ആരോപണം; സംരക്ഷണം തേടിയുള്ള നിയമ പോരാട്ടം പൊതുജന സഹതാപം കൂട്ടുമെന്ന് വിലയിരുത്തല്‍
  • റുവാണ്ട പദ്ധതി പൊളിഞ്ഞാലും പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ തലവേദന! തടവിലാക്കപ്പെട്ട ഡസന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും
  • Most Read

    British Pathram Recommends