
ഭക്ഷണഡയറ്റിലെ ഏറ്റവും പ്രധാനിയാണ് പഴവര്‍ഗ്ഗങ്ങള്‍. ഒരു പനി വന്നാലേ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസുഖം വന്നാലോ പഴ വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള ജ്യൂസ് കഴിക്കാനായിരിക്കും ഡോക്ടര്‍മാര്‍ ഉപദേശിക്കുക. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏറ്റവും ചെറിയ പഴം ഏതാണെന്ന്? ഇതാ ലോകത്ത് ലഭ്യമായ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് അറിയാം.
ഏറ്റവും ചെറിയ പഴം എന്ന ബഹുമതി ഏഷ്യന്‍ വാട്ടര്‍മീല്‍ എന്നറിയപ്പെടുന്ന 'വോള്‍ഫിയ ഗ്ലോബോസ' യ്ക്കാണ് ഉള്ളത്. ഇതിന്റെ വലിപ്പം 0.7 മുതല്‍ 1.5 മില്ലിമീറ്റര്‍ വരെയാണ്. അതായത് ലോകത്തിലെ ഏറ്റവും ചെറിയ ഉറുമ്പുകളുടെ വലിപ്പമേ അതിനുള്ളു എന്നര്‍ത്ഥം.
വാട്ടര്‍മീല്‍ ലോകത്തിലെ ഏറ്റവും ചെറിയ പഴം മാത്രമല്ല - ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടിയും കൂടിയാണ്. അത് ഉല്‍പ്പാദിപ്പിക്കുന്ന മൈനസ് പഴങ്ങള്‍ മറ്റേതിനെക്കാളും ചെറുതാണ്. കൂട്ടത്തില്‍ ഏറ്റവും വലിയ ചെടി തന്നെ ഒരു ഇഞ്ചിന്റെ മൂന്നിലൊന്ന് വരെ എത്തുന്നുള്ളൂ. പഴമാകട്ടെ, അതിലും ചെറുതാണ്. കൈയിലെടുത്താല്‍ ഒരു ഉപ്പുതരിയോളം മാത്രമേ അതിന് വലിപ്പമുണ്ടാകു.
ഇത്രയും ചെറിയ പഴത്തിന് എന്തെങ്കിലും പോഷകമൂല്യമുണ്ടാകുമോ എന്ന് ആശങ്കപ്പെടേണ്ട,.കാരണം, ഇത്ര ചെറുതേന്ന്കിലും വാട്ടര്‍ മീല്‍ പഴത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇത് കൃഷി ചെയ്യുന്നു. സ്മൂത്തികള്‍, ഓംലെറ്റുകള്‍, സൂപ്പ് എന്നിവയ്ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണ് ഈ കുഞ്ഞന്‍ പഴം.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
