18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും >>> വീടുകള്‍ വില്‍ക്കുമ്പോള്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ചുമത്തുമെന്ന ടോറി പ്രചാരണം വ്യാജമെന്ന് കീര്‍ സ്റ്റാര്‍മര്‍; നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമെന്നും ലേബര്‍ നേതാവ് >>> മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന് >>> യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം >>> വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത് >>>
Home >> HOT NEWS
ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ച് 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചികിത്സാ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈ വര്‍ഷം തന്നെ വിതരണം ചെയ്യും, ആദ്യ ഗഡുവായി 210,000 പൗണ്ട് ഉടന്‍ നല്‍കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-22

1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 30,000-ത്തിലധികം ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സ ദുരന്ത ഇരകള്‍ക്കുള്ള  നഷ്ടപരിഹാരത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. ക്യാബിനറ്റ് മന്ത്രിയായ ജോണ്‍ ഗ്ലെന്‍ഹാസ് ആണ് വിവരങ്ങള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 210,000 പൗണ്ടിന്റെ ഇടക്കാല പെയ്‌മെന്റുകള്‍ 90 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്തിമ പദ്ധതി നിലവില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടതായി വരും. അധികം താമസിയാതെ സമയബന്ധിതമായി അന്തിമ നഷ്ടപരിഹാരത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്തം സ്വീകരിച്ചത് മൂലം പ്രശ്‌നം നേരിടുന്ന ജീവിച്ചിരിക്കുന്നവര്‍, രോഗബാധിതരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടാകും. 2024 അവസാനത്തിന് മുമ്പ് നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു കൊടുത്തു തീര്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 1970 മുതല്‍ 1991 വരെ 30,000-ത്തിലധികം ആളുകളാണ് മലിനമായ രക്തം സ്വീകരിച്ചത് മൂലം രോഗബാധിതരായത്. ഇവരില്‍ 3,000 പേര്‍ മരിച്ചു. 

More Latest News

ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും

മോഹന്‍ജി ഫൗണ്ടേഷനുമായി ചേര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ലണ്ടനില്‍ പണികഴിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024 'ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും. ലണ്ടനില്‍ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാന്‍ ഒരുങ്ങുന്നത്. ആധുനിക സാമൂഹത്തില്‍ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹന്‍ജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകര്‍ഷണം. പ്രഭാഷണം കൂടാതെ എല്‍എച്ച്എ സംഘാംഗങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എല്‍എച്ച്എ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന, കോള്‍ചെസ്റ്റര്‍ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താര്‍ച്ചന, കലാകാരന്‍ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചര്‍ നേതൃത്വം നല്‍കുന്ന 'ദക്ഷിണ യുകെ'യുടെ നൃത്തശില്‍പം, യുകെയിലെ അനുഗ്രഹീത നര്‍ത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന നൃത്താര്‍ച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം, അപ്സരമന്ധൂസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂര്‍ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തില്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികള്‍. കേരളത്തിന്റെ തനത് ക്ഷേത്രകലകളില്‍ ഒന്നായ സോപാന സംഗീത മേഖലയില്‍ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹന്‍ജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും. ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടന്‍ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹന്‍ജി ഫൗണ്ടേഷനോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Suresh Babu: 07828137478 Vinod Nair : 07782146185  Ganesh Sivan : 07405513236  Geetha Hari: 07789776536 സ്ഥലത്തിന്റെ വിലാസംGreenshaw High School, Grennell Road, Sutton, SM1 3DY

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ജൂണ്‍ 30ന് അരങ്ങേറും. ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കലാരവത്തില്‍ സാംസ്‌കാരിക പരിപാടികള്‍, ദക്ഷിണേന്ത്യന്‍ ഫുഡ് സ്റ്റാളുകള്‍, ദേശി ഡാന്‍സ് ഫ്‌ലോര്‍ എന്നിവയുടെ മഹത്തായ വിരുന്ന് ആസ്വദിക്കാനാണ് അവസരം ഒരുങ്ങുന്നത്. ഒപ്പം പ്രേക്ഷകര്‍ക്കും നിങ്ങളുടെ കഴിവുകള്‍ പ്രകടിക്കാനും സാധിക്കും. ഇതിനായി താഴെയുള്ള രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക. ഇന്നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. നിങ്ങളുടെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ 07412 671 671 എന്ന നമ്പറില്‍ വിളിക്കാവുന്നതും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി: 07903 823372 നമ്പരില്‍ ബന്ധപ്പെടുക.

യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

യുഎസില്‍ വെടിവയ്പ്പില്‍ വീണ്ടും മരണം. രണ്ട് കുട്ടികളാണ് തോക്കുധാരിയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ട്ടമായി.  സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോച്ചസ്റ്റര്‍ ഹില്‍സിലെ ബ്രൂക്ക്ലാന്‍ഡ്സ് പ്ലാസ സ്പ്ലാഷ് പാഡില്‍ നടന്ന വെടിവയ്പില്‍ പത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതായി ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഓക്ലാന്‍ഡ് പൊലീസ് ഓഫീസര്‍ ഷെരീഫ് പറഞ്ഞു. 28 തവണ വെടിയുതിര്‍ത്ത പ്രതി പലതവണ തോക്ക് റീലോഡ് ചെയ്തുവെന്ന് ഷെരീഫ് പറഞ്ഞു.  വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണം നടന്ന സ്ഥലം നിയന്ത്രണ വിധേയമാക്കിയതായി റോച്ചസ്റ്റര്‍ ഹില്‍സ് മേയര്‍ ബ്രയാന്‍ കെ ബാര്‍നെറ്റ് പറഞ്ഞു. 2024ല്‍ മാത്രം ഇതുവരെ 215ലധികം വെടിവയ്പ്പുകളാണ് അമേരിക്കയില്‍ നടന്നത്.  

വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്

വാട്‌സ്ആപ്പ് ഓഡിയോ കോളില്‍ പുത്തന്‍ മാറ്റങ്ങള്‍ നേരത്തെ തന്നെ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ഓഡിയോ കോളില്‍ മാത്രമല്ല വീഡിയോ കോളിലും മാറ്റങ്ങളാണ് വരുന്നത്. വാട്‌സ്ആപിന്റെ മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വീഡിയോകോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പെടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്‌സ്ആപ് അവതരിപ്പിച്ചത്. 2015 ലാണ് വാട്‌സ്ആപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പെടെ പലവിധ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്‌ക്‌ടോപ് ആപ്പില്‍ വാട്‌സ് ആപ് വീഡിയോ കോളില്‍ ഇനി ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപില്‍ 16 പേരെയും മാക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ പ്ലാറ്റ് ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ഗ്രൂപ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്‌ക്രീനില്‍ ആദ്യം കാണുന്ന സ്പീകര്‍ ഹൈലൈറ്റ് അപ്‌ഡേറ്റും കംപനി അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദത്തോടു കൂടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാട്‌സ്ആപ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.  

കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചു? പുതിയ പഠനം പറയുന്നത് ഇങ്ങനെ

കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്‌സിനുകള്‍ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷനും സിസേറിയനും ഉള്‍പ്പെടെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നു. 2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്ക്ക് അധിക സാധ്യതയുള്ള ഗര്‍ഭിണികളില്‍ വാക്‌സിനേഷന്‍ ഫലപ്രദമായോ എന്ന് നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത ഒന്‍പതു ശതമാനം കുറഞ്ഞതായും ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്‌സില്‍ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു.

Other News in this category

  • വീടുകള്‍ വില്‍ക്കുമ്പോള്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ചുമത്തുമെന്ന ടോറി പ്രചാരണം വ്യാജമെന്ന് കീര്‍ സ്റ്റാര്‍മര്‍; നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമെന്നും ലേബര്‍ നേതാവ്
  • നിങ്ങളുടെ യുകെ വിസ 'ഇ വിസ'യിലേക്ക് ഇതുവരെ മാറിയില്ലേ? ഉടന്‍ മാറ്റിയില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം; മറ്റ് നിയമപരമായ അവകാശങ്ങളും അനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാകും
  • മലയാളി പ്രവാസികളുടെ എണ്ണം 22 ലക്ഷം, 18 ലക്ഷം നാട്ടിലേക്കു മടങ്ങി; കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ, കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റത്തില്‍ വന്‍ വര്‍ധന
  • മലയാളി നഴ്‌സിന് കാംബ്രിയയില്‍ ആകസ്മിക നിര്യാണം; രാമപുരം സ്വദേശിനി ഷൈനി ജോഷിയുടെ മരണം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ
  • ബെന്‍ഫ്‌ലീറ്റില്‍ നിന്ന് 15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി; അറിയിപ്പുമായി എസക്‌സ് പോലീസ്, പെണ്‍കുട്ടി ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനില്‍  ലണ്ടനിലേക്ക് യാത്ര ചെയ്തതായി പോലീസ് 
  • പണപ്പെരുപ്പം കുറയുന്നത് ഉപഭോക്താക്കളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുവെന്ന് ടെസ്‌കോ; മൂന്ന് മാസത്തിനുള്ളില്‍ വില്‍പ്പനയില്‍ 5 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി കമ്പനി
  • ഈസ്റ്റ് സസെക്‌സിലെ ജുത പള്ളിയില്‍ ചാവേര്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട നവ നാസി യുവാവിന് ജയില്‍; 19 കാരനില്‍ നിന്നും കണ്ടെത്തിയത് സിനഗോഗിന്റെ ബ്ലൂപ്രിന്റ്ും ബോംബ്, തോക്ക് നിര്‍മ്മാണ മാനുവലുകളും അടക്കമുള്ള തെളിവുകള്‍
  • ഇ.കോളി ബാക്ടീരിയ ബാധയ്‌ക്കെതിരെ മുന്‍കരുതല്‍; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പ്രീ-പാക്ക്ഡ് സാന്‍ഡ്വിച്ചുകളും റാപ്പുകളും സലാഡുകളും നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നു
  • നാട്ടിലെ ലോണ്‍ തിരിച്ചടവും യുകെയിലെ നിത്യച്ചെലവുകളും താങ്ങാനാകുന്നില്ല; പഠനം അവതാളത്തിലാക്കി വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലിക്കിറങ്ങുന്നു, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു
  • ഹാരി മേഗന്‍ ദമ്പതികള്‍ യുകെയില്‍ തീവ്ര വലതുപക്ഷ വാദികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് ആരോപണം; സംരക്ഷണം തേടിയുള്ള നിയമ പോരാട്ടം പൊതുജന സഹതാപം കൂട്ടുമെന്ന് വിലയിരുത്തല്‍
  • Most Read

    British Pathram Recommends