
സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള തൂവല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം ആര്‍ക്കും തോന്നിയേക്കാം. എന്നാല്‍ വംശനാശം നേരിടുന്ന ഹുയ പക്ഷിയുടെ തൂവലിനാണ് ഈ പ്രത്യകത ഉള്ളത്. വെറും ഒമ്പത് ഗ്രാം മാത്രമുള്ള തൂവലിന്റെ വില എത്രയാണെന്ന് അറിയോ?
ലോകത്തില്‍ പല കാലഘട്ടത്തില്‍ ലേലത്തില്‍ വച്ച തൂവലുകളില്‍ ഏറ്റവും വിലക്കൂടുതലും ഹുയ പക്ഷിയുടെ ഈ തൂവലിനുണ്ട് എന്നതാണ് സത്യം. 23ലക്ഷം രൂപയിലേറെയാണ് ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടിരുന്ന ഹുയ പക്ഷിയുടെ തൂവലിന് ലഭിച്ച വില. 2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തില്‍ ഇട്ടിരുന്ന മതിപ്പ് തുക. എന്നാല്‍ ലേലത്തില്‍ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു.
ന്യൂസിലാന്‍ഡിലെ വാട്ടില്‍ബേര്‍ഡ് ഇനത്തിലുള്ളവയാണ് ഹുയ പക്ഷികള്‍. മനോഹരമായ രീതിയിലുള്ള പാട്ടുകള്‍ പാടുന്നവയാണ് ഈയിനത്തിലുള്ള പക്ഷികള്‍. 1907ലാണ് ഹുയ പക്ഷിയെ അവസാനമാണ് അവസാനമായി ഈയിനത്തിലെ ഹുയ പക്ഷിയെ അവസാനമായി കണ്ടത്. എന്നാല്‍ 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.
ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മാവോറി വിഭാഗത്തിലുള്ളവരുടെ വിശുദ്ധ പക്ഷിയായിരുന്നു ഇവ. എന്നാല്‍ യൂറോപ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് വംശനാശം നേരിട്ടത്. നീളമേറിയതും മനോഹരവുമായ ഇവയുടെ തൂവലുകളാണ് ഹുയ പക്ഷികളുടെ ജീവന് ആപത്തായത്. 2024ലും ഈ തൂവലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യത്തില്‍ അല്‍പം പോലും കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന ലേലം.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
