
അമേരിക്കയില്‍ കാലിഫോണിയയില്‍ ഈ പട്ടണം സ്വന്തമാക്കാന്‍ ഒരു ഓഫറാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. 'കാംപോ' എന്ന പട്ടണം ആണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലാസ് വോഗസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ജോണ്‍ റേയുടെ ഉടമസ്ഥതയില്‍ ഉള്ള പട്ടണം ആണ് ഇത്.
66 ലക്ഷം ഡോളര്‍ (55 കോടി രൂപ) ഉണ്ടെങ്കില്‍ മെക്സിക്കോയ്ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ക്ക് 2000 മുതല്‍ അദ്ദേഹമാണ് ഉടമ. എന്നാല്‍ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങള്‍ എല്ലാം ഒന്നിച്ചു വില്‍ക്കുന്നതിനെ പട്ടണം വില്‍ക്കുക എന്നാണ് പറയുന്നത്.
ഈ കെട്ടിടങ്ങളിലെ വാടകക്കാരായി ആകെ 100 പേരാണ് പട്ടണത്തിലുള്ളത്. കെട്ടിട ഉടമയായി എല്ലാം നോക്കിനടത്തി മടുത്തതിനാലാണ് പട്ടണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ജോണ്‍ റേ പറയുന്നത്. ജോലിക്കാരെ കിട്ടാത്തതും മറ്റൊരു കാരണമാണ്. ടോപ്പ് ഗണ്‍ ക്രെ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പട്ടണത്തിന്റെ വില്‍പ്പനയുടെ കാര്യങ്ങള്‍ നോക്കുന്നത്.
കാംപോ പട്ടണം
19-ാം നൂറ്റാണ്ട് മുതല്‍ ഇവിടെ ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ സൈനിക താവളമായി മാറി. ബാങ്ക്‌ഹെഡ് സ്പ്രിങ്സ് എന്ന ഒരു പട്ടണം കൂടി ജോണ്‍ റേയ്ക്ക് സ്വന്തമായുണ്ട്. 20 ലക്ഷം ഡോളര്‍ കിട്ടിയാല്‍ ഇതും വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
