
ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്.
2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Contact: Fr. Shyju P Mathai: +44 7467099140
Jobin George: +44 7862635671; Nishin George: +44 7438804074
More Latest News
ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത

ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
