
ഉള്ളില്‍ ധൈര്യം ആര്‍ജ്ജിച്ച് എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചാല്‍ അത് പുഷ്പം പോലെ മറികടക്കാന്‍ സാധിക്കും. മനസ്സിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഓരോ ആപകട ഘട്ടത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഥ്തരത്തില്‍ ഒരു സന്ദര്‍ഭത്തിലൂടെ കടന്നു പോയ ഒരു പൈലറ്റ് തന്റെ യാത്രികരെ രക്ഷിച്ച സംഭവം ആണ് ഇപ്പോള്‍ പ്രശംസ നേടുന്നത്.
തകരാര്‍ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് പൈലറ്റ്. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ കിംഗ് എയര്‍ വിമാനം പോര്‍ട്ട് മക്വാരിയിലേക്ക് പോകുമ്പോള്‍ ആണ് ലാന്‍ഡിംഗ് ഗിയറിലെ തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നിമിഷം പേടിക്കാതെ ധൈര്യമായി അതിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം.
മോശം കാലാവസ്ഥ, മെക്കാനിക്കല്‍ തകരാറുകള്‍, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയര്‍ഫോഴ്‌സ് ബേസില്‍ പീറ്റര്‍ ഷോട്ടിനെ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതനായി. പൈലറ്റ് പീറ്റര്‍ ഷോട്ടും അദ്ദേഹത്തിന്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്.
പെട്ടന്ന് ലാന്‍ഡ് ചെയ്താല്‍ റണ്‍വേയില്‍ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇദ്ദേഹം മുന്നില്‍ കണ്ടു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തത്. പ്രശ്നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതല്‍ വിമാനം പറത്തുന്നയാളാണ്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
