
ജനങ്ങള്‍ക്ക് അവരുടെ വ്യക്തപരമായ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം എന്ന പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു രാജ്യമുണ്ട്. ജനങ്ങളുടെ വസ്ത്രധാരണത്തിലും അവരുപയോഗിക്കുന്ന കോസ്‌മെറ്റിക്കിനുമെല്ലാം പല പല നിയന്ത്രണങ്ങള്‍ രാജ്യം കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ഈ രാജ്യത്ത് വിലക്കപ്പെട്ടിരിക്കുകയാണ്.
പറഞ്ഞ വരുന്നത് ഉത്തര കൊറിയയെ കുറിച്ചാണ്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രാജ്യത്ത് നിരോധിച്ച കാര്യങ്ങളുടെ ലിസ്റ്റില്‍ ഇതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കും ഉള്‍പ്പെട്ടിരിക്കുകയാണ്.
ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. സ്ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ധരിക്കുമ്പോള്‍ സ്ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമായാണ് പറയപ്പെടുന്നത്.
ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആന്‍ഡ് ബ്ലൂ ജീന്‍സ്, ബോഡി ഫിറ്റ്, ചില ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയര്‍സ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളു. മറ്റ് ഹൈയര്‍സ്റ്റെലുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്.
കൂടാതെ നിരോധിച്ച സ്‌കിന്നി ജീന്‍സുകള്‍ പോലുള്ളവ ധരിക്കുന്നവര്‍ക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിര്‍ത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
