
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തുന്ന ക്യാമ്പയിന്‍ വ്യത്യസ്തമാകുന്നു. 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് സിഎസ്‌ഐആര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിലൂടെ വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്ന് ബോംബെ ഐഐടി പ്രൊഫ. ചേതന്‍ സിങ് സോളങ്കി പറഞ്ഞു.
ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓര്‍മിപ്പിക്കുക എന്നതാണ് ചുളിവുകള്‍ നല്ലതാണ് എന്ന ക്യാംപയ്ന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്തെങ്കിലും ചെയ്യാതിരിക്കുക എന്നതാണ് കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. ഓരോ ജോഡി വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നത് 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാല്‍, ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് 200 ഗ്രാം വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംസ്‌കാരം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടര്‍ന്നാല്‍ വലിയ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കുകയും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാമാറ്റം നേരിടാന്‍ ചുളിവുകളുള്ള വസ്ത്രം 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ
നിലവില്‍ 6,25,000 ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാണ്. അതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും നമ്മള്‍ക്ക് 1,25,000 കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോളങ്കി പറഞ്ഞു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
