ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും
Story Dated: 2024-05-11

പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും.
ഇന്ന് ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിക്കുവാന്‍ ക്ഷണിക്കുന്നു.
More Latest News
ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ എല്ലാക്കാലത്തും വാർത്തകളായും തലക്കെട്ടുകളായും നമുക്ക് മുൻപിലെത്താറുണ്ട്. ഇപ്പോൾ ജോലിസ്ഥലത്ത് വച്ചുണ്ടായ മൃഗീയമായ ആക്രമണത്തിന് ഇരയായി മാറിയ യുവ അഭിഭാഷകയുടെ മുഖം ദൃശ്യമാധ്യമങ്ങളിൽ വലിയൊരു പ്രതിക്ഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജൂനിയർ അഭിഭാഷകയുടെ മുഖത്ത് സീനിയർ അഭിഭാഷകൻ, കൈകൊണ്ടും നിലം തുടക്കാനുപയോഗിക്കുന്ന മോപ്പ് സ്റ്റിക്ക് കൊണ്ടും പ്രഹരമേൽപ്പിച്ചു എന്ന വാർത്തയാണ് ചർച്ചയാകുന്നത്.
തിരുവനന്തപുരം വഞ്ചിയൂർ ജില്ലാക്കോടതിയിലെ അഭിഭാഷകയും, പാറശാല കോട്ടവിള സ്വദേശിനിയുമായ ജെ. വി ശ്യാമിലി (29) യാണ്,സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശി അഡ്വ.ബെയ്‌ലിൻ ദാസിന്റെ മർദ്ദനത്തിനിരയായത്.അടിയേറ്റ് ശ്യാമിലിയുടെ മുഖം ചതഞ്ഞ് നീര് വന്നു വീങ്ങുകയും,വലതുകണ്ണിനും, താടിയെല്ലിനും സാരമായി പരിക്കേൽക്കുകയും, കണ്ണിനടിയിൽ പൊട്ടലുണ്ടാവുകയും ചെയ്തു.ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. ശ്യാമിലിയുടെ മുഖം ദൃശ്യമാധ്യമങ്ങളിൽ വലിയ വാർത്തയായതിനെ തുടർന്ന് ബെയ്‌ലിൻ ദാസ് ഒളിവിലാണ്.ബാർ അസോസിയേഷൻ ഇയാളെ സസ്‌പെൻഡ് ചെയ്യുകയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരായ ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പോലീസ് കേസെടുക്കുകയും ചെയ്തു.മുഖത്തിന് അടിയന്തരമായ പരിചരണം ആവശ്യമുള്ളതിനാൽ ശ്യാമിലി വിദഗ്ധ ചികിത്സക്കായി ഇന്ന് മെഡിക്കൽ കോളേജിൽ എത്തും.
വഞ്ചിയൂർ ത്രിവേണി ആശുപത്രിറോഡിലെ , മഹാറാണി ബിൽഡിങ്ങിലെ ബെയ്‌ലിൻ ദാസിന്റെ വക്കീൽ ഓഫീസിൽ വച്ച് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ക്രൂരമായ മർദ്ദനത്തിന് അഭിഭാഷക ഇരയാകുമ്പോഴും, എല്ലാം കണ്ടുകൊണ്ട് നിന്ന സഹപ്രവർത്തകർ ബെയ്‌ലിൻ ദാസിനെ തടയുകയോ അനങ്ങുകയോ ചെയ്തിരുന്നില്ല.ശ്യാമിലി തന്നെ വിളിച്ചറിയിച്ചതിന് ശേഷമെത്തിയ ഭർത്താവും, ബന്ധുക്കളും,ജില്ലാ. ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരിയും കൂടിയാണ് ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും.
മൂന്ന് വർഷമായി ജൂനിയറായി പ്രാക്റ്റീസ് ചെയുന്ന ശ്യാമിലിയെ കഴിഞ്ഞ ബുധനാഴ്ച്ച ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി അറിയിക്കുകയും, ശനിയാഴ്ച വീണ്ടും വിളിച്ച് വരാൻ നിർബന്ധിക്കുകയുമാണ് ഉണ്ടായത്. തിങ്കളാഴ്ച തിരികെ വന്ന ശ്യമിലിക്ക് ഇന്നലെയാണ് ബെയ്ലിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ കാരണം അന്വേഷിച്ചതും മർദ്ദനം തുടങ്ങുകയായിരുന്നു. ഇതിന് മുന്പും ബെയലിനിൽ നിന്ന് ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ശ്യാമിലി പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സമൂഹത്തിന്റെ പിന്തുണ തേടി ഐഎപിസി രാജ്യാന്തര മാധ്യമ സമ്മേളനത്തിന് സമാപനം, ചർച്ചയിൽ പങ്കെടുത്തത് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ

വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ 'സമൂഹത്തിന്റെ പിന്തുണയോടു കൂടി മാത്രമുള്ള സ്വന്തന്ത്ര മാധ്യമ പ്രവർത്തനം 'എന്ന ആശയം ചർച്ച ചെയ്തു.മാധ്യമ പ്രവർത്തനം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലത്ത്, രാഷ്ട്രീയമായും മറ്റു താല്പര്യങ്ങളും വെച്ച് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വേട്ടയാടപ്പെടുന്നുണ്ട്. വാർത്തകളെ വാർത്തകളായി കണ്ടു മാധ്യമ പ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യുന്നതിന് സമൂഹമാണ് പിന്തുണ നൽകേണ്ടതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
ആധുനിക ലോകത്ത് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രമുഖ മലയാളമാധ്യമങ്ങളിൽ നിന്നുള്ള ഭാരവാഹികൾ സംസാരിച്ചു. ഐഎപിസി അംഗങ്ങളും മറ്റു അതിഥികളും സജീവമായ ചർച്ചയിൽ പങ്കുചേർന്നു. "മീഡിയ അറ്റ് ദി ക്രോസ്‌റോഡ്‌സ്: ട്രൂത്ത്, ടെക്‌നോളജി, ആൻഡ് ഗ്ലോബൽ റെസ്‌പോൺസിബിലിറ്റി" എന്നതായിരുന്നു ഈ വർഷത്തെ മാധ്യമ സമ്മേളനത്തിന്റെ പ്രമേയം. സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പാനൽ ചർച്ചകളിൽ അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു. മാധ്യമ പ്രവർത്തകർക്കിടയിൽ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഒരു ദശാബ്ദക്കാലത്തെ അടയാളപ്പെടുത്തിയ സമ്മേളനം, നെറ്റ്‌വർക്കിംഗ്, അറിവ് പങ്കിടൽ, വിവിധ മേഖലയിലെ സഹകരണം എന്നിവയ്ക്കുള്ള ഒരു സുപ്രധാന വേദിയായി. ഐഎപിസിയുടെ പത്താം വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനവും പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളും മെയ് ആദ്യ വാരം പെൻസിൽവാനിയയിലെ പൊക്കോണോസിലുള്ള ദി വുഡ്‌ലാൻഡ്‌സ് ഇൻ ആൻഡ് റിസോർട്ടിലാണ് സംഘടിപ്പിച്ചത്.
ഐഎപിസി ബിഒഡിയുടെ ചെയർമാനായ ഡോ. ഇന്ദ്രനിൽ ബസു റേ പ്രസ് ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ, കഴിഞ്ഞ 12 വർഷത്തെ ഐഎപിസിയുടെ ചരിത്രം, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ എന്നിവ സദസ്സുമായി പങ്കുവച്ചു. തുടർന്ന് സംഘടനയുടെ ചരിത്രവും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോയുടെ പ്രദർശനം നടന്നു. മനോഹരമായി ക്യൂറേറ്റ് ചെയ്‌ത ഉള്ളടക്കത്തിന്റെയും പന്ത്രണ്ടു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും നൽകി ഡോ. മാത്യു ജോയ്‌സ് ചെയർമാനായ ഐഎപിസി സുവനീറിന്റെ വീഡിയോ പതിപ്പ് പുറത്തിറക്കി. കൂടാതെ, ഡോ. മാത്യു ജോയ്‌സ് എഴുതിയതും നവ മാധ്യമ പ്രവർത്തകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതുമായ “ദി സിറ്റിസൺ ജേണലിസ്റ്റ്” എന്ന പുസ്തകം മുൻ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പ്രമുഖ പത്രപ്രവർത്തകൻ റോമി മാത്യുവിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കി. ഇന്ത്യൻ ഭാഷകളെ പ്രവാസികളിൽ എത്തിക്കാനുള്ള ഐഎപിസിയുടെ വിവിധ പദ്ധതികളിൽ ആദ്യസംരംഭമായി പ്രൊ. ജോയി പല്ലാട്ടുമഠം തയ്യാറാക്കിയ "ശ്രേഷ്ഠ ഭാഷ മലയാളം" എന്ന വീഡിയോ പരമ്പരയുടെ ടീസറും വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക് റികണ്‍സിലിയേഷന്‍, ബാങ്കിംഗ് ഓട്ടോമേഷന്‍, സാമ്പത്തിക മാനേജ്മെന്റ് എന്നിവ സുഗമമാക്കും.
ഇ-ഇന്‍വോയ്സിംഗ്, ഇ-വേ ബില്‍ ജനറേഷന്‍, ജി എസ് ടി ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങൾ, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ മികച്ചതാക്കി സംയോജിത ബാങ്കിംഗ് വഴി എസ്എംഇകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. കണക്റ്റഡ് ബാങ്കിംഗ് എന്ന ഈ സവിശേഷത, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ടാലിയിലേയ്ക്ക് കൊണ്ടുവരുന്നു. ഈ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് തത്സമയ ബാങ്ക് ബാലന്‍സുകളും ഇടപാട് അപ്ഡേറ്റുകളും നേരിട്ട് പരിശോധിക്കാന്‍ കഴിയും. കൂടാതെ, യുപിഐ പേയ്മെന്റുകളുടെയും പേയ്മെന്റ് ലിങ്കുകളുടെയും സംയോജനം കളക്ഷനുകള്‍ ലളിതമാക്കുകയും, സുഗമമായ സാമ്പത്തിക ഇടപാട് ഉറപ്പാക്കുന്നു.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, വിവിധ ആക്സസ് കണ്‍ട്രോളുകള്‍, തത്സമയ തട്ടിപ്പ് കണ്ടെത്തല്‍ എന്നിവയിലൂടെ ഉപയോക്താക്കൾക്കായി മികച്ച സുരക്ഷയും ടാലിപ്രൈം 6.0 നൽകുന്നുണ്ട്.
ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനതിന് ശേഷവും,ഇന്നലെ രാത്രി പഞ്ചാബിലെ ജലന്ധറിലും,ജമ്മുവിലെ സാംബ മേഖലയിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തി.അപകട സാധ്യത നിലനിലക്കുന്ന ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.ജമ്മു, അമൃത്സർ, ചൻഡീഗഡ്, ലേ, ശ്രീനഗർ,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും,ഇത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇൻഡിഗോ അറിയിച്ചു.സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കിയ കമ്പനി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും മുന്പേ യാത്രക്കാർ ആപ്പ് വഴി വിമാനത്തിന്റെ സർവീസ് സ്ഥിതി നോക്കേണമെന്നും നിർദേശിച്ചു.മറ്റനേകം യാത്രക്കാർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയും ജമ്മു,ലേ,ജോഥ്പുർ,അമൃത്സർ,ഭുജ്,ജാംനഗർ, ചൻഡീഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു.
സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും.
അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ് കീഴാറ്റൂർ, ഷെറി, മനോജ് കാന എന്നിവർ സംസാരിച്ചു.