യാത്രയ്ക്കിടെ ട്രെയിന്‍ സീറ്റില്‍ ബാഗ് വച്ച് ആശ്വാസത്തോടെ പുറം കാഴ്ചകളില്‍ മുഴുകും മുമ്പ് ട്രെയിന്‍ ഗാര്‍ഡുമാരുടെ പുതിയ മുന്നറിയിപ്പിനെ കുറിച്ച് അറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകും. ഇത്തരത്തില്‍ ഒഴിവുള്ള സീറ്റില്‍ ബാഗ് വെയ്ക്കുന്ന യാത്രക്കാര്‍ക്കെതിരെ പിഴ ചുമത്തുമെന്നാണ് ഗാര്‍ഡുമാര്‍ ഭീഷണി മുഴക്കുന്നത്. ട്രെയിനുകളില്‍ തിരക്കേറിയ സമയത്ത് സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് കസ്റ്റമേഴ്സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സീറ്റുകള്‍ പിടിച്ചുവെയ്ക്കുന്നതിന് പിഴ ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് ട്രെയിന്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു.
ആളില്ലാത്ത സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇല്ലെന്ന് നാഷണല്‍ റെയില്‍ സമ്മതിക്കുന്നു. എന്നാല്‍ അധിക ലഗേജ് ചാര്‍ജ് ഈടാക്കാന്‍ വ്യക്തിഗത ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരമുണ്ട്. ഇത് പൊതുവില്‍ നടപ്പാക്കാറില്ലെന്ന് മാത്രം. നാഷണല്‍ റെയില്‍ കണ്ടീഷന്‍സ് ഓഫ് ട്രാവല്‍ പ്രകാരം യാത്രക്കാര്‍ക്ക് മൂന്ന് പീസ് ലഗേജ് മാത്രമാണ് അനുവദിക്കുക. ചെയറുകളില്‍ ബാഗ് വെയ്ക്കാന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഫീസ് ഈടാക്കാം. മൂന്നിലേറെ ബാഗുകളോ, ഒരു മീറ്ററില്‍ കൂടുതല്‍ നീളമുള്ളതോ ഇതിനായി കണക്കാക്കാം. സാധാരണയായി ഇത്തരം പിഴകള്‍ നല്‍കാറില്ലെങ്കിലും മോശം പെരുമാറ്റം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഭീഷണി മുഴക്കുന്നത്. യാത്രക്കാരെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഭീഷണിയുടെ ഉദ്ദേശമെന്നാണ് ചിലരുടെ നിരീക്ഷണം.