
വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.
ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.
പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.
ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
