
എല്ലാ മനുഷ്യനും പ്രിയപ്പെട്ടത് എന്ന് പറയുന്ന എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാകും. ചിലര്‍ക്ക് പച്ചക്കറിയായിരിക്കാം, ചിലര്‍ക്ക് നോണ്‍ വെബ് ആയിരിക്കാം. മറ്റ് ചിലര്‍ക്ക് ചില പ്രത്യേക ബേക്കറി പലഹാരമോ സ്‌നാക്‌സോ മധുരമുള്ള ഭക്ഷണമോ ആയിരിക്കാം. എന്നാല്‍ ഈ പ്രിയപ്പെട്ട ഭക്ഷണം എപ്പോഴെല്ലാം നിങ്ങള്‍ കഴിക്കും? കിട്ടുന്ന അവസരത്തില്‍ മുടങ്ങാതെ കഴിക്കുമായിരിക്കും. പക്ഷെ എല്ലാ ദിവസവും അതേ ഭക്ഷണം തന്നെ കഴിക്കാന്‍ സാധിക്കുമോ?
എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് തന്റെ ഇഷ്ട ഭക്ഷണം മുടങ്ങാകെ എല്ലാ ദിവസവും കഴിക്കുന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കെന്നി വൈല്‍ഡ്‌സ് എന്ന യുവാവാണ് ഇത്തരത്തില്‍ ഇഷ്ട ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി എല്ലാ ദിവസം മുടങ്ങാതെ കഴിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പിസയാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പിസ കഴിക്കുന്നത് മുടക്കാറില്ലെന്നാണ് ഇദ്ദേഹം സമ്മതിക്കുന്നത്. മാത്രമല്ല ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു.
ഈ ഭക്ഷണത്തോട് ഇത്രയും താല്‍പര്യം ഉള്ളതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട ഒരു കരിയര്‍ തുടങ്ങാനാണ് തന്റെ ആഗ്രഹം എന്നും വൈല്‍ഡ്‌സ് പറയുന്നുണ്ട്. എന്നും ഇത്തരത്തില്‍ പിസ മുടങ്ങാതെ കഴിക്കുന്നുണ്ടെങ്കിലും താന്‍ ആരോഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണിരിക്കുന്നത് എന്നും യുവാവ് പറയുന്നു.
Kenny V's എന്ന പേരില്‍ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നു വയസ്സാകുന്നത് വരെ ആ കടയുണ്ടായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്പം മുതല്‍ തന്നെ താന്‍ പിസ കഴിച്ച് തുടങ്ങി എന്നും വൈല്‍ഡ്‌സ് പറയുന്നു. ഒരു ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ് സിസ്റ്റം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അവിടുത്തെ സഹപ്രവര്‍ത്തകന്‍ ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താന്‍ ഒരുമാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു. ആളുകള്‍ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്, പക്ഷേ തന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈല്‍ഡ് പറഞ്ഞു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
