
1909 മെയ് 1 ന് മിനസോട്ടയിലെ ഡുലുത്തിലേക്ക് ഉപ്പ് കയറ്റി പോകുന്നതിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആവിക്കപ്പലായ അഡെല്ല ഷോര്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അഡെല്ല ഷോര്‍സിനെ ശപിക്കപ്പെട്ട കപ്പല്‍ എന്നാണ് അറിപ്പെട്ടിരുന്നത്. അതിന് കാരണം ഉണ്ട്.
കാണാതാകുന്നതിന് മുമ്പ് രണ്ട് തവണ മുങ്ങിയ ചരിത്രം ഈ കപ്പലിന് ഉള്ളതിനാല്‍ അവസാന തകര്‍ച്ചയ്ക്ക് ശേഷം ഈ കപ്പലിനെ 'ശപക്കപ്പെട്ട കപ്പല്‍' എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഈ കപ്പലിന് ശാപം ഉണ്ടാകാനും കാരണമായി ഒരു സംഭവം ഉണ്ട്. കപ്പലിന്റെ നിര്‍മ്മാണ സമയത്ത് ഒരു കുപ്പി വൈന്‍ പൊട്ടിച്ച് കപ്പല്‍ നാമകരണം ചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നുവത്രേ. എന്നാല്‍, കപ്പല്‍ നിര്‍മ്മാണ കമ്പനിയുടെ ഉടമയും കുടുംബവും മദ്യം ഒഴിവാക്കി പകരം ഒരു കുപ്പി മാത്രം പൊട്ടിക്കാന്‍ തീരുമാനിച്ചു. ഇതാണ് കപ്പലിന് ശാപം വരാന്‍ കാരണമെന്നാണ് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നതെന്നും പറയുന്നു.
115 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 14 ജീവനക്കാരുമായാണ് കപ്പല്‍ യാത്ര തിരിച്ചത്. 1എന്നാല്‍ പിന്നീട് മിനസോട്ടയിലെ സുപ്പീരിയര്‍ തടാകത്തില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങള്‍ പുരാസവസ്തു ഗവേഷകര്‍ മുങ്ങി എടുത്തത്. മരം കൊണ്ട് നിര്‍മ്മിച്ച ആവിക്കപ്പലായ അഡെല്ല ഷോര്‍സ്. മിഷിഗണിലെ പാരഡൈസില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ലേക്ക്‌സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ജീവനക്കാരില്‍ ആരെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
ബോയിലര്‍, കാര്‍ഗോ ഹോള്‍ഡ്, പോര്‍ട്ട് ബോ എന്നിവയുള്‍പ്പെടെ കപ്പലിന്റെ വിവിധ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ സുപ്പീരിയര്‍ തടാകത്തിന്റെ അടിതട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍, നാവികരുടെ അവശിഷ്ടങ്ങളുടെ ഒരു സൂചനയും ഇവിടെ നിന്ന് ലഭിച്ചില്ല. അന്നത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഇന്നത്തെ കൃത്യത ഇല്ലാതിരുന്നതിനാല്‍ അന്ന് സാധാരണ അനുമാനിക്കുന്നതിലും കൂടുതല്‍ കപ്പല്‍ തകര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്ന് ജിഎല്‍എസ്എച്ച്എസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രൂസ് ഇ ലിന്‍ പറഞ്ഞു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
