18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും >>> ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍  >>> ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി >>> 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>>
Home >> NEWS
ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-02

ഇങ്ങനെയും ഒരു തിരഞ്ഞെടുപ്പോ..? ലോക്‌സഭാ  തിരഞ്ഞെടുപ്പിന്റെ കാടിളക്കിയുള്ള പ്രചാരണവും കൊട്ടിക്കലാശത്തിന്റെ ആളും ആരവവുമൊക്കെ ഇപ്പോഴും കാതിൽനിന്നും മായാത്ത മലയാളികൾ ഒരുപക്ഷേ, യുകെയിലെ ഈ പ്രാദേശിക തിരഞ്ഞെടുപ്പ് കണ്ടാൽ അമ്പരക്കും..! മൂക്കത്തു വിരൽവയ്ക്കും!

ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനുപുറമേ മേയർമാരേയും പോലീസ് മേധാവികളേയും ക്രൈം കമ്മീഷണർമാരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ പ്രദേശങ്ങളിലും വ്യാഴാഴ്ച, കുറഞ്ഞത് ഒരു തിരഞ്ഞെടുപ്പിലെങ്കിലും വോട്ട് ഉണ്ടായിരിക്കും.

ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ കൗൺസിൽ, മേയർ തിരഞ്ഞെടുപ്പുകളും ഇംഗ്ലണ്ടിലെയും വെയിൽസിലെയും മിക്ക പ്രദേശങ്ങളിലും പോലീസ്, ക്രൈം കമ്മീഷണർ തിരഞ്ഞെടുപ്പുകളും ഉണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് ഇല്ല. രാവിലെ ഉറക്കമുണരുമ്പോഴാണ് പലരും ഇന്ന് തിരഞ്ഞെടുപ്പാണെന്നുപോലും അറിയുന്നത്. തങ്ങളുടെ ഏരിയയിൽ തിരഞ്ഞെടുപ്പുണ്ടോ എന്നുപോലും പലർക്കും അറിയാൻ കഴിയാത്ത അവസ്ഥയാണ്.

അതേസമയം സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും ഇപ്പോൾ ഷെഡ്യൂൾ ചെയ്ത തിരഞ്ഞെടുപ്പുകളൊന്നുമില്ല.

107 കൗൺസിൽ ഏരിയകളിലായി 2,600 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കൗൺസിൽ തിരഞ്ഞെടുപ്പിൻ്റെ ചെറിയ റൗണ്ടുകളിൽ ഒന്നാണെങ്കിലും, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ആളുകൾ എങ്ങനെ വോട്ട് ചെയ്യുമെന്നതിനെക്കുറിച്ച് അവർക്ക് എന്താണ് പറയാനാകുക എന്നറിയാൻ ഫലങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തപ്പെടും.

നിരവധി മലയാളികളും മത്സരരംഗത്തുണ്ട്. മലയാളികളിൽ കൂടുതൽപ്പേരും കൺസർവേറ്റീവ്, ലേബർ ടിക്കറ്റുകളിലാണ് അങ്കത്തിനിറങ്ങുന്നത്. മേയർ, ഡെപ്യൂട്ടി മേയർ  സ്ഥാനങ്ങളിലേക്കും മലയാളികൾ മത്സരിക്കുന്നു.

തെരഞ്ഞെടുപ്പിനുള്ള കൗൺസിലുകൾ പ്രധാനമായും വടക്കൻ ഇംഗ്ലണ്ടിലെ നഗരപ്രദേശങ്ങളിലും മിഡ്‌ലാൻഡ്‌സിൻ്റെ ചില ഭാഗങ്ങളിലും ലണ്ടന് ചുറ്റുമുള്ള കമ്മ്യൂട്ടർ ബെൽറ്റുകളിലുമാണ്. 2021 മെയ് മാസത്തിലാണ് ഭൂരിഭാഗം സീറ്റുകളിലും അവസാനമായി മത്സരം നടന്നത്.

നിലവിൽ ഇംഗ്ലണ്ടിൽ കൺസർവേറ്റീവുകൾക്കും  ലേബറുകൾക്കും ഏകദേശം തുല്യനിലയിൽ സീറ്റുകളുണ്ട്.

കൺസർവേറ്റീവുകൾക്ക് 989 സീറ്റുകളുള്ളപ്പോൾ 973 കൗൺസിൽ സീറ്റുകൾ ലേബറുകൾക്കുമുണ്ട്.418 സീറ്റുമായി ലിബറൽ ഡെമോക്രാറ്റുകളാണ് മൂന്നാമത്. സ്വതന്ത്രരും മറ്റുള്ളവരും 135, ഗ്രീൻ പാർട്ടി 107, റെസിഡന്റ്‌സ് അസ്സോസിയേഷൻ  37 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.

മേയർ തിരഞ്ഞെടുപ്പ്

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായതും പ്രാധാന്യമുള്ളതുമായ തിരഞ്ഞെടുപ്പ് ലണ്ടൻ മേയർ സ്ഥാനത്തേക്കുള്ള മത്സരമാണ്.

8.8 മില്യൺ ജനങ്ങളുള്ള ഒരുനഗരത്തിൽ ഏകദേശം 20 ബില്യൺ പൗണ്ട് ചെലവഴിക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന മേയർ മേൽനോട്ടം വഹിക്കുന്നു.

വിജയിക്കുന്നയാൾക്ക് ഗ്രേറ്റർ ലണ്ടനിലെ ഗതാഗതം, പാർപ്പിടം, ആസൂത്രണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ നയങ്ങളുടെയും ചെലവുകളുടെയും ഉത്തരവാദിത്തം ഉണ്ടായിരിക്കും. അവർ മെട്രോപൊളിറ്റൻ പോലീസിൻ്റെ മേൽനോട്ടം വഹിക്കുന്നു, കമ്മീഷണറെ നിയമിക്കുന്നതിൽ അവർക്ക് പങ്കുണ്ട്.

ഇതിനുപുറമെ ഒമ്പത് റീജിയണൽ മേയർമാരുടെ തിരഞ്ഞെടുപ്പുമുണ്ട്. ഏതാണ്ടെല്ലാവരും അവസാനമായി മത്സരിച്ചത് 2021-ലാണ് (2022-ലെ സൗത്ത് യോർക്ക്ഷയർ ഒഴികെ).

ലിവർപൂൾ, മാഞ്ചസ്റ്റർ, സൗത്ത് യോർക്ക്ഷയർ, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിൽ ലേബർ വിജയിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലും ടീസ് വാലിയിലും കൺസർവേറ്റീവുകൾ പിടിച്ചുനിന്നു.

2024-ൽ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, യോർക്ക്, നോർത്ത് യോർക്ക്ഷയർ എന്നിവിടങ്ങളിൽ മൂന്ന് പുതിയ പ്രാദേശിക മേയർമാരുണ്ട്.

ഈ വർഷം ആദ്യമായി ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് സംവിധാനം ഉപയോഗിച്ച് മേയർമാരെ തിരഞ്ഞെടുക്കും - അതായത് വോട്ടർമാർക്ക് ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. മുൻ വർഷങ്ങളിൽ സപ്ലിമെൻ്ററി വോട്ട് സമ്പ്രദായം വഴി വോട്ടർമാർക്ക് അവരുടെ ഒന്നും രണ്ടും മുൻഗണനകൾ തിരഞ്ഞെടുക്കാം.

ലണ്ടൻ അസംബ്ലി

ലണ്ടൻ അസംബ്ലിയിലെ 25 അംഗങ്ങളെയാണ് ഈ വർഷം തിരഞ്ഞെടുക്കുന്നത്. ലണ്ടൻ അസംബ്ലി അംഗങ്ങൾ മേയറുടെ പദ്ധതികളും ചെലവ് നിർദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നു.

പോലീസും ക്രൈം കമ്മീഷണർമാരും

ഇംഗ്ലണ്ടിലും വെയിൽസിലുമായി 37 പോലീസ്, ക്രൈം കമ്മീഷണർ തിരഞ്ഞെടുപ്പുകൾ ഉണ്ട്. 2021-ൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നപ്പോൾ, മൂന്നിൽ രണ്ട് ഭാഗവും കൺസർവേറ്റീവുകൾ നേടി.

എസെക്സ്, സ്റ്റാഫോർഡ്ഷയർ, വെസ്റ്റ് മെർസിയ, നോർത്താംപ്ടൺഷെയർ എന്നിവിടങ്ങളിൽ പിസിസികൾ അവരുടെ പ്രാദേശിക ഫയർ ആൻഡ് റെസ്ക്യൂ സേവനത്തിന് മേൽനോട്ടം വഹിക്കുന്നു.

നോർത്ത് യോർക്ക്ഷെയറിലും സൗത്ത് യോർക്ക്ഷെയറിലും പോലീസിൻ്റെ മേൽനോട്ട ചുമതല റീജിയണൽ മേയർക്ക് ലഭിക്കും. 

മേയർമാരെപ്പോലെ, ഈ വർഷം ആദ്യമായി ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് ഉപയോഗിച്ച് പിസിസികളെയും  തിരഞ്ഞെടുക്കും എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

യുകെ മാതൃക പിന്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമൊക്കെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യയിലും കേരളത്തിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ, ഈ രംഗത്തെ രാഷ്ട്രീയക്കാരുടെ ഇടപെടലുകളും സ്വജനപക്ഷപാതവും ജനദ്രോഹ നടപടികളും  അഴിമതിയുമെല്ലാം നല്ലരീതിയിൽ ഇല്ലാതാക്കാൻ കഴിയുമായിരുന്നു.

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടത്തപ്പെടുന്നു. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി  സ്വാഗതം ചെയ്യുന്നു.

'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു

കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.  കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.

പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍

ഒരു ദിവസം തുടങ്ങുന്നത് മുതല്‍ മലയാളികള്‍ക്ക് ചായ ഉന്മേഷത്തിന്റെ കൂട്ടാണ്. ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആര്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോഴിതാ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്‌സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും.

കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം ആവേശമുണര്‍ത്തുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പ്ലെ ഓഫ് യോഗ്യത നിര്‍ണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തില്‍ 27 റണ്‍സിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്. ഇപ്പോഴിതാ വിജയത്തില്‍ കോഹ്ലിയുടെയും അനുഷ്‌കയുടെയും സന്തോഷ പ്രകടനം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യോഗ്യതാ മത്സരത്തില്‍ ടീം വിജയിച്ചപ്പോള്‍ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് പരന്നത്. വിജയത്തില്‍ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്‌ക നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ തോല്‍വികളിലൂടെ പൊയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടര്‍ച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലേ ഓഫില്‍ കടന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള വിജയക്കുതിപ്പില്‍, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്.  പ്ലേ ഓഫില്‍ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേ ഓഫ് യോഗ്യത നേടി.

Other News in this category

  • യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും
  • മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം
  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • Most Read

    British Pathram Recommends