
ഭക്ഷണമെന്നാല്‍ പലരാജ്യത്തും പലതെന്ന് പറയും പോലെയാണ് ഭക്ഷണം വിളമ്പുന്ന രീതിയും. അന്നും ഇന്നും മുംബൈ നഗരത്തിന് പരിചിതമാണ് അല്ലെങ്കില്‍ സ്വന്തമാണ് 'ഡബ്ബാവാല'. ഇപ്പോഴിതാ മുംബൈ നഗരത്തില്‍ നിന്നും കടമെടുത്ത് 'ഡബ്ബാവാല'യില്‍ ഭക്ഷണം വിളമ്പിയിരിക്കുകയാണ് ഇങ്ങ് യുകെയിലെ ഫുഡ് ഡെലിവറി കമ്പനിയും.
വിദേശ സംസ്‌ക്കാരം നമ്മള്‍ സ്വീകരിക്കുന്ന പഴയ കാഴ്ചയില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഭാരതീയ ഭക്ഷണ രീതി അനുകരിക്കുന്ന വിദേശീയരെ. മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയാണ് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. മുംബൈ നഗരത്തില്‍ നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഡബ്ബാവാലയ്ക്ക്. ഇത് ഭാരതത്തിന്റെ സ്വന്തമാണ്. ഇതാണ് ഇപ്പോള്‍ വിദേശീയര്‍ അനുകരിക്കുന്നത് എന്നത് അഭിമാനകരമാണ്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു.
ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു.
' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
