
വീട്ടിലും പൊതു ഇടത്തിലും മനുഷ്യര്‍ എപ്പോഴും ഫോണിനുള്ളിലാണ്. ഫോണ്‍ നോക്കിയിരിക്കാന്‍ ഇന്ന് എല്ലാവരും പഠിച്ചു കഴിഞ്ഞു. എന്നാല്‍ അങ്ങനെയുള്ളവരെ പൂര്‍ണ്ണമായി കുടുംബവുമൊത്ത് ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ് ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് ചെയ്യുന്നത്.
വെറോണയിലെ അല്‍ കണ്ടോമിനിയോ എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റിലാണ് വളരെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ ആളുകളെ തങ്ങളുടം പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ റെസ്റ്റോറന്റില്‍ എത്തുന്നവന്‍ മൊബൈല്‍ ഫോണില്‍ കണ്ണുംനട്ട് ഇരിക്കാതിരുന്നാല്‍ ഒരു വലിയ ഓഫര്‍ ഉണ്ട്.
ഇവിടെ എത്തുന്നവര്‍ ഫോണില്‍ നോക്കിയിരിക്കാതെ കുടുംബത്തിനൊപ്പം സംസാരിച്ച് സമയം ചിലവഴിച്ചാല്‍ അവരെ കാത്തിരിക്കുന്നത് സ്വാദിഷ്ടമായ വൈനാണ്. ഈ റെസ്റ്റോറന്റില്‍ എത്തിയാല്‍ അപ്പോള്‍ തന്നെ ഫോണ്‍ ഇവിടെ ഏല്‍പ്പിക്കണം എന്നത് നിര്‍ബന്ധമാണ്.
റെസ്റ്റോറന്റിന്റെ ഉടമയായ ആഞ്ചലോ ലെല്ല ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ: 'തങ്ങളുടെ റെസ്റ്റോറന്റിലെത്തുന്നവര്‍ ഫോണില്‍ നോക്കിയിരിക്കാതെ പരസ്പരം സംസാരിക്കണം അതിന് വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നത്'. 'സാങ്കേതികവിദ്യ ഇന്ന് വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഓരോ അഞ്ച് സെക്കന്‍ഡ് കഴിയുമ്പോഴും നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ നോക്കേണ്ടുന്ന ആവശ്യമില്ല. ഇത് ഒരു കുപ്പി വൈന്‍ കിട്ടാനുള്ള മാര്‍?ഗം കൂടിയാണ്' എന്നാണ് ലെല്ല മാധ്യമങ്ങളോട് പറഞ്ഞത്.
വ്യത്യസ്തമായ ഒരു രീതിയില്‍ തന്നെ റെസ്റ്റോറന്റ് തുടങ്ങണം എന്ന ആഗ്രഹമാണ് ഇങ്ങനെ ഒരു ആശയത്തില്‍ എത്തിച്ചത്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
