
ഒരു വിദേശയാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതികള്‍ തങ്ങളുടെ ഫോണ്‍ ബില്ല് കണ്ട് ഞെട്ടുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികളായ ഫ്‌ലോറിഡ സ്വദേശികളായ റെനെ റെമണ്ടും ഭാര്യ ലിന്‍ഡയും ആണ് ഞെട്ടിയത്.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികള്‍ക്ക് ഫോണ്‍ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും ചിന്തിച്ചത്. അതിന് കാരണം ഇവര്‍ ചെയ്ത ഒരു കാര്യമായിരുന്നു.
ഇവര്‍ വിദേശത്ത് യാത്രയിലായിരിക്കേ വീട്ടിലെ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചതാണ് വിനയായത് എന്നാണ് പറയുന്നത്. ഏകദേശം 30 വര്‍ഷമായി ടി-മൊബൈല്‍ കമ്പനിയുടെ ഉപഭോക്താവാണ് റെമണ്ട്. വിദേശയാത്രയ്ക്ക് പോകുന്നതിന് മുമ്പായി തന്നെ തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കമ്പനിയെ അറിയിച്ചിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഈ സമയത്ത് താങ്കള്‍ 'കവര്‍' ചെയ്തിട്ടുണ്ട് എന്നായിരുന്നു കമ്പനിയില്‍ നിന്ന് ലഭിച്ച മറുപടിയൊന്നും ഇദ്ദേഹം പറയുന്നു. അതിനാല്‍ അധിക ഡാറ്റ റോമിംഗ് ഫീസ് അടയ്‌ക്കേണ്ടി വരികയില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നും റെമണ്ട് പറയുന്നു.
മൂന്നാഴ്ചയായിരുന്നു ഇവര്‍ വിദേശത്ത് യാത്ര ചെയ്തത്. മടങ്ങി എത്തിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. മൂന്നാഴ്ചത്തെ അവധിക്കാലത്ത് വെറും 9.5 ജിഗാബൈറ്റ് ഡാറ്റ മാത്രമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഡാറ്റാ ഉപയോഗത്തിന് പ്രതിദിനം 6,000-ലധികം ഡോളര്‍ അതായത് 5 ലക്ഷം രൂപയില്‍ അധികം ആയെന്ന് ബില്ലില്‍ പറയുന്നു. ബില്ല് ലഭിച്ച ഉടന്‍തന്നെ അദ്ദേഹം കമ്പനിയുമായി ബന്ധപ്പെടുകയും പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ കമ്പനിയുടെ ഭാഗത്ത് ഇന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടയില്ലെങ്കിലും പിന്നീട് ഇളവ് നല്‍കുകയും ചെയ്തു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
