
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നമ്മള്‍ കാത്തിരിക്കുന്നത് പോലെയാണ് ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയിലെ പുയ ആല്‍പെട്രിസ് എന്ന ചെടിയും. പത്ത് വര്‍ഷത്തില്‍ ഒരിക്കലാണ് ഇതും പൂക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ പിന്നെ ഇവിടം സന്ദര്‍ശകരുടെ തിരക്കാണ്.
ഇതാ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുയ ആല്‍പെട്രിസ് എന്ന ചെടി വീണ്ടും പൂത്തിരിക്കുകയാണ്. രൂപത്തിലുള്ള വ്യത്യസ്തത കൊണ്ട് തന്നെ 'അന്യഗ്രഹ ചെടി' എന്ന് അറിയപ്പെടുന്ന ഈ ചെടി പൂത്ത് നില്‍ക്കുന്നത് കാണാന്‍ വന്‍ ജനത്തിരക്കാണ്. ബ്രിട്ടനിലെ ബര്‍മിങ്ങാം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍നിലാണ് പുയ ആന്‍ഡിസ് ചെടി പൂത്തിരിക്കുന്നത്.
പത്ത് വര്‍ഷത്തിലൊരിക്കലാണ് പൂക്കുന്നതെങ്കിലും പൂത്ത് കഴിഞ്ഞാലും വളരെ കുറച്ച് ദിവസം മാത്രമേ ഇത് ആ കാഴ്ച ആളുകള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ കൊഴിഞ്ഞു പോകും എന്നത് പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാണ് ഈ അപൂര്‍വ്വത കാണാന്‍ ആളുകളുടെ തിരക്കും.
പുഷ്പവസന്തം തീരുന്നതിനു മുന്‍പ് കൃത്രിമമായി പൂവില്‍ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യാന അധികൃതര്‍. സാധാരണയായി ചിലെയില്‍ ഹമ്മിങ്ബേഡ് പക്ഷികളാണ് ഈ ചെടിയില്‍ പരാഗണം നടത്തുന്നത്. എന്നാല്‍ ഉദ്യാനത്തില്‍ അതിനുള്ള സാധ്യത കുറവായതിനാലാണ് അധികൃതര്‍ കൃത്രിമമായി പരാഗണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സഫയര്‍ ടവര്‍ ചെടി എന്നും ഈ ചെടി അറിയപ്പെടാറുണ്ട്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
