
ശരീരം ശ്രദ്ധിച്ച് ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവര്‍ ഉണ്ട്. ചിലര്‍ പലതരം പരീക്ഷണങ്ങളാണ് ശരീരത്തില്‍ ചെയ്യാറുള്ളത്. യഥാക്രമം വ്യായാമം ചെയ്ത് ശരീരത്തിന് വേണ്ട ഭക്ഷണരീതികള്‍ പിന്തുടരുന്നവര്‍ക്കാണ് നല്ല ആരോഗ്യം ഉണ്ടാകുമെന്ന് പറയുന്നത്.
ആസ്ട്രേലിയയില്‍ നിന്നുള്ള ആനി ഓസ്ബോണ്‍ എന്ന സ്ത്രീ തന്റെ ശരീരത്തില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചാണ് ഇവര്‍ ജീവിച്ചത് എന്നാണ് പറയുന്നത്. ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പുകാലത്താണ് 40 ദിവസം ആനി ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്.
തന്റെ ശരീരത്തിന് സംഭവിച്ച 'അത്ഭുതകരമായ അനുഭവം' എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്. ഒരു ഓറഞ്ച് ജ്യൂസ് മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് ഇവര്‍ പിന്തുടര്‍ന്നത്.
ശാരീരികമായും വൈകാരികമായും ആത്മീയപരമായും അത് തനിക്ക് നല്ല മാറ്റങ്ങളുണ്ടാക്കി എന്നും അവര്‍ പറയുന്നു. നേരത്തെ തന്നെ പഴങ്ങള്‍ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടര്‍ന്നിരുന്ന ആളായിരുന്നു ആനി. അതിനാല്‍ തന്നെ ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റ് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. വിവിധ പഴങ്ങളെ പരിചയപ്പെടാനുള്ള അവസരമായിരുന്നു തനിക്ക് പഴങ്ങള്‍ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് എന്നും അവര്‍ പറയുന്നു. തന്റെ ഈ അനുഭവത്തെ അവര്‍ വിശേഷിപ്പിക്കുന്നത് 'സര്‍വീസ് കഴിഞ്ഞ കാര്‍ പോലെ' എന്നാണ്.
എന്നാല്‍, ഇത്തരം ഡയറ്റുകള്‍ വളരെ അപകടകരം കൂടിയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ആരോഗ്യത്തെ ബാധിക്കാം എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
