
അമ്മയുടെ ചൂടേറ്റും പാലുകുടിച്ചും വളരേണ്ടവരാണ് കുഞ്ഞുങ്ങള്‍. വളര്‍ച്ചയുടെ ഓരോ പ്രധാന ഘട്ടത്തിലും മുലപ്പാലിന്റെ ആവശ്യം കുഞ്ഞുങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മതിയെന്ന ചിന്താഗതിയില്‍ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പടുത്തിയ സംഭവം ആണ് പുറത്ത് വരുന്നത്.
റഷ്യക്കാരനായ മാക്‌സിം ല്യുട്ടിക്കാണ് ഇത്തരത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. എട്ട് വര്‍ഷം കഠിന തടവാണ് ഇയാള്‍ത്ത് വിധിച്ചിരിക്കുന്നത്.
2023 മാര്‍ച്ചിലാണ് കുഞ്ഞ് കോസ്‌മോസ് മരണമടഞ്ഞത്. കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്നായിരുന്നു ഇയാളുടെ വാദം. മാത്രമല്ല സൂര്യകിരണങ്ങള്‍ സ്ഥിരമായി പതിച്ചാല്‍ കുഞ്ഞിന് അമാനുഷിക കഴിവുകള്‍ ലഭിക്കുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നത്രേ. അതിനാല്‍ തന്നെ കുഞ്ഞിന് ആഹാരം നല്‍കുനോ മുലയൂട്ടാനോ ഭാര്യയെ ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഇങ്ങനെ പോഷകകുറവും ആഹാരകുറവും മൂലമാണ് കുഞ്ഞ് മരിച്ചത്.
പോഷകാഹാരക്കുറവും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് മരിക്കുന്നത്. ഗര്‍ഭിണിയായ സമയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാക്‌സിം വിസമ്മതിച്ചതിനാല്‍ കുഞ്ഞിനെ പ്രസവിച്ചത് വീട്ടിലായിരുന്നുവെന്ന് റഷ്യന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
