
ആധുനിക ജീവിതത്തില്‍ നിന്നും കുറച്ച് ദിവസമെങ്കിലും പ്രകൃതിയിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇനി പ്രകൃതിയോട് ഇണങ്ങുന്നത് വരെ കച്ചവടമാണെന്ന് അറിഞ്ഞാലോ? സംഭവം 'ഫോറസ്റ്റ് ബാത്ത്' എന്ന ജാപ്പനീസ് ആശയത്തില്‍ നിന്നും ഉടലെടുത്തതാണ്.
മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും സ്‌ട്രെസും എല്ലാം മറക്കാന്‍ ആണ് പലരും പ്രകൃതിയോട് ഇണങ്ങാന്‍ തയ്യാറെടുക്കുന്നത്. പക്ഷെ അതിന് പണം കൊടുത്ത് ഉള്ള രീതിയാണ് ഫോറസ്റ്റ് ബാത്ത്. പ്രകൃതിയുമായി പരമാവധി ചേര്‍ന്ന് സഞ്ചരിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ സൗജന്യമായി ലഭ്യമാക്കാവുന്ന ഒന്നിനെ വില്‍പ്പന ചരക്കാക്കുന്നതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പങ്കുവെച്ച പരസ്യമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. 1500 രൂപയാണ് കമ്പനി ഫോറസ്റ്റ് ബാത്ത് എന്ന സര്‍വീസിന് വേണ്ടി ഈടാക്കുന്നത്. കമ്പനിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
'വിപണിയിലെ പുതിയ അഴിമതി, കണ്ണു തുറക്കൂ'- എന്ന അടിക്കുറിപ്പോടെയാണ് എക്‌സിലൂടെ കമ്പനി പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. 'നമ്മള്‍ ചവിട്ടി നില്‍ക്കുന്ന പുല്ല് ഫ്രീയല്ലേ?'- എന്നായിരുന്നു ഒരാള്‍ തമാശയായി ചോദിച്ചത്. 'ഇങ്ങനെ പോയാല്‍ പ്രകൃതിദത്തമായ വായു വരെ വിപണിയില്‍ വരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
