
'ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ അച്ഛന്‍' എന്നാണ് യുകെയിലെ പ്രശസ്തനായ ഒരു ബീജ ദാതാവായ ജോ ഡോണര്‍ അറിയപ്പെടുന്നത്. 180 ഓളം കുട്ടികളാണ് ഇദ്ദേഹത്തിന്റെ ബീജത്തിലൂടെ ജനിച്ചത്. എന്നാല്‍ ഇങ്ങനെയെല്ലാം ഉണ്ടെങ്കിലും നിരവധി പരിഹാസങ്ങളാണ് ഇദ്ദേഹം നേരിടുന്നത്.
കഴിഞ്ഞ 13 വര്‍ഷമായി ഇത് തന്റെയൊരു ജോലിയാണെന്നാണ് ജോ ഡോണര്‍ പറയുന്നത്. ഈ സത്പ്രവര്‍ത്തിക്ക് വേണ്ടി സ്വന്തം പ്രണയ ജീവിതം പോലും ഇദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്.
പക്ഷെ ഇങ്ങനെയാണെങ്കിലും തന്റെ ഉദ്ദേശശുദ്ധി ആരും മനസ്സിലാക്കുന്നില്ല എന്നതിലാണ് തന്റെ നിരാശ എന്നും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഈ നിസ്വാര്‍ത്ഥമായ രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്റെ സ്വന്തം പ്രണയ ജീവിതം വരെ ഉപേക്ഷിച്ചു. വളരെ ചുരുങ്ങിയ സമയം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും എനിക്ക് ഒരു ചുംബനമോ ആലിംഗനമോ പോലും ലഭിക്കുന്നില്ല. എന്നെക്കുറിച്ച് വായിക്കുന്ന പലരും എന്റെ ജീവിതം സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കരുതും. ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ള ഒരു മാര്‍ഗമായി മാത്രമാണ് ഞാന്‍ ഇത് സംഭാവന ചെയ്യുന്നത് എന്ന് എന്റെ വിമര്‍ശകര്‍ പറയുന്നത് ഏറെ ഖേദകരമാണ്. ഇത്തരത്തില്‍ നിരവധി കുറ്റങ്ങള്‍ എന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ വേദനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ എന്നെ നേരിട്ട് കാണുന്ന ഒരാള്‍ക്ക് അത് പറയാന്‍ കഴിയില്ല.. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നിലിരുന്ന് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതും അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതും തികച്ചും സാധാരണമാണെന്നും ജോ കൂട്ടിച്ചേര്‍ത്തു.'
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
