
ഒരു ലീവ് ചോദിച്ചാല്‍ തരാന്‍ മടിയുള്ള കമ്പനികള്‍ക്ക് മുന്നില്‍ മാതൃകയാവുകയാണ് സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു കമ്പനി. ഇവിടെ ജീവനക്കാര്‍ വിഷമത്തിലായാല്‍ അവധി കൊടുക്കാന്‍ മുതലാളി തയ്യാറാണ്.
ജോലിക്കാരുടെ ജോലിഭാരം കുറയ്ക്കാനും വ്യക്തിജീവിതം ആയാസരഹിതമാക്കാനും വേണ്ടി ജീവനക്കാര്‍ക്ക് പത്ത് ദിവസത്തെ 'അണ്‍ഹാപ്പി ലീവ്' ആണ് കമ്പനി അനുവദിക്കുന്നത്. ഒരു ചൈനീസ് കമ്പനിയാണ് ഇത്തരത്തില്‍ പ്രശസ്തമാകുന്നത്.
സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ റീട്ടെയില്‍ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയര്‍മാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാര്‍ക്ക് ഈ സൗകര്യം ചെയ്തു നല്‍കിയിരിക്കുന്നത്. എല്ലാ ജീവനക്കാരനും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി യു ഡോംഗ്ലായ് പറയുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ചില വിഷമ സമയങ്ങള്‍ ഉണ്ടാവും. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥമാകണമെന്നില്ല. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ വിശ്രമിക്കുന്നതാണ് നല്ലതാണ്.
എന്തായാലും 'അണ്‍ ഹാപ്പി ലീവ്' എന്ന ആശയം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഹിറ്റായിക്കഴിഞ്ഞു. ഇത്ര നല്ല ആശയം ലോകം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് പലരുടെയും അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ ഈ 'അണ്‍ ഹാപ്പി ലീവ്' ആണ് സംസാര വിഷയം.
More Latest News
എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ
