18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ രണ്ടാം സമ്മേളനം! യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 67000 മലയാളി നഴ്‌സുമാർ! എൻഎംസി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ, ആരവങ്ങളോടെ ഏറ്റുവാങ്ങി, പുതിയ അറിവും നിറവും നേടി മലയാളി നഴ്‌സുമാർ! >>> പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>> ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബിസിനസ്സ് പാർക്കിൽ തീപിടിത്തം: യുവതിയടക്കം രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു! അപകടത്തിൽ മൂന്ന് മരണം! >>> ഉത്തർപ്രദേശിലെ സാധാരണ കർഷകന്റെ മകനായ ഇന്ത്യൻ യുവാവ് ഇംഗ്ലീഷ് കൗൺസിലിൽ മേയറായി! എല്ലവരേയും ഒരേപോലെ ചേർത്തുപിടിക്കുമെന്ന് വെല്ലിംഗ്ബറോയുടെ ഇന്ത്യൻ നഗരപിതാവ് >>> അസ്സിസ്റ്റഡ് ഡൈയിങ്, ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സ്റ്റാഫിന് രോഗിയെ മരണം തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല, നിയമമാറ്റത്തിന് വോട്ടുചെയ്‌ത്‌ എംപിമാർ >>>
Home >> EDITOR'S CHOICE
ഈ വീടിന്റെ ആറ് മുറികള്‍ ഹരിയാനയിലും നാല് മുറികള്‍ രാജസ്ഥാനിലും; പുറത്ത് രാജസ്ഥാന്‍, അകത്ത് ഹരിയാന!!! രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വീട്

സ്വന്തം ലേഖകൻ

Story Dated: 2024-04-09

രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിട്ട് നിലകൊള്ളുന്ന ഒരു വീടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഭിവാദി അല്‍വാര്‍ ബൈപാസ് റോഡിലും ഹരിയാനയിലെ രേവാരിയിലെ ധരുഹേരയിലുമായാണ് ഈ വീട് നിലകൊള്ളുന്നത്. ഈ വീടിന്റെ പുറത്ത് രാജസ്ഥാനും അകത്ത് ഹരിയാനയും ആണ്.

രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നിര്‍മിച്ച വീടെന്ന പ്രശസ്തിയാണ് ഈ വീടിനുള്ളത്. നിരവധി പ്രത്യേകതയാണ് ഈ വീടിന് ഉള്ളത്. ഈ വീടിന്റെ ആറ് മുറികള്‍ ഹരിയാനയിലും നാല് മുറികള്‍ രാജസ്ഥാനിലുമാണ് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 

ആകെ പത്ത് മുറികളാണ് വീടിന് ഉള്ളത്. അതില്‍ ആറ് മുറികള്‍ രാജസ്ഥാനിലും നാലെണ്ണം ഹരിയാനയിലും. കേള്‍ക്കുമ്പോള്‍ തന്നെ കൈതുകം ഉള്ള ഈ വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. 

ആഢംബരത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത വീട് നിര്‍മ്മിക്കുന്നത് ചൗധരി ടെക്രം ദയ്മയാ എന്ന വ്യക്തിയാണ്. നിലവില്‍ സഹോദരന്‍മാരായ രണ്ട് പേരാണ് ഇവിടെ താമസിക്കുന്നത്. അതിലുപരി മറ്റു കാര്യങ്ങളും കൗതുകമുണര്‍ത്തുന്നതാണ്. രണ്ടാളുകളുടെയും വീടിന്റെ രേഖകളും മറ്റും അവരവരുടെ മുറികള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു സഹോദരന്‍ വീടിന്റെ അഡ്രസ്സ് രാജസ്ഥാന്‍ എന്ന് എഴുതുമ്പോള്‍ മറ്റൊരു സഹോദരന്‍ വിലാസത്തില്‍ ഹരിയാന എന്നാണ് എഴുതുന്നത്. ഇവരുടെ വൈദ്യുതി, ജല കണക്ഷനുകളും രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അങ്ങനെ വീട് സ്ഥിതി ചെയ്യുന്ന ആ കൗതുകം പോലെ തന്നെ ഈ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും കൗതുകം ഏറെയാണ്.

 

More Latest News

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക്‌ ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ്‌ ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു. കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടി ഉണ്ടാവാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഒരു വിമാനയാത്രക്കിടയിൽ നടന്ന അത്യപൂർവ്വസംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.കഴിഞ്ഞ വർഷം ജനുവരി 17 ന് ആണ് സംഭവം.ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടനിൽ നിന്നും 199 യാത്രക്കാരെയും ആറ് ജീവനക്കാരെയും കൊണ്ട് സ്പെയിനിലെ സവിലിലേക്കായിരുന്നു ലുഫ്താൻസയുടെ ഒരു വിമാനം പറന്നിരുന്നത്. പൈലറ്റ് ശുചിമുറിയിലേക്ക് പോയ അതേസമയം സഹപൈലറ്റ് കുഴഞ്ഞുവീഴുകയും,ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരിഭ്രാന്തിയേറിയ സാഹചര്യത്തിൽ ഇയാൾ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇതിലൂടെ ഓട്ടോ പൈലറ്റ് മോഡിലായ വിമാനം യാതൊരു പ്രശ്നവും കൂടാതെ പത്ത് മിനുട്ടോളം പറക്കുകയുമായിരുന്നു. തുടർന്ന് ശുചിമുറിയിൽ നിന്നുമെത്തിയ പൈലറ്റിന് കോക്പിറ്റിലേക്ക് കയറാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, അതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെ സഹപൈലറ്റിന്റെ നിയന്തരപ്രയത്നത്തിൽ തുറക്കാൻ കഴിയുകയുമാണുണ്ടായത്.ഡിപിഎ എന്ന ജെർമൻ വാർത്ത ഏജൻസിയാണ് ഈ ഭാഗ്യപരീക്ഷണത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ്‌ ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ്‌ ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

                    ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും. അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി. സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

തമിഴകത്തിന്റ സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ട് കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികൾക്ക് ഏറെ സുപരിചിതനായ മിമിക്രി കലാകാരനായ കോട്ടയം നസീർ. തമിഴ് സൂപ്പർ ഹിറ്റ്‌ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ രജനികാന്തിന്റെ സിനിമാ സെറ്റിലെത്തിയാണ് കോട്ടയം നസീർ നേരിട്ട് സന്ദർശിച്ചത്.ചെറുപ്പം തൊട്ട് താൻ ആരാധിച്ചിരുന്ന താരത്തെ നേരിട്ട് കാണാനും തന്റെ ചിത്രങ്ങൾ അടങ്ങിയ പുസ്തകം സമ്മാനിക്കാനും കൂടെ നിന്ന് അദ്ദേഹം ചേർത്ത് നിർത്തിയ നിമിഷം ചിത്രമായി പകർത്താനുമൊക്ക സാധിച്ചത് പടച്ചവന്റെ തിരക്കാഥയാണെന്ന് നസീർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആ ഹൃദ്യമായ കുറിപ്പ് ഇങ്ങനെയാണ് " ഒരു കഥ സൊല്ലട്ടുമാ..വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓലമേഞ്ഞ'മോഡേൺ' സിനിമാ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ..പിന്നീട് ചിത്രകാരനായി ജീവിച്ച നാളുകൾ.. എത്രയോ ചുവരുകളിൽ 'ഈ സ്റ്റൈൽ മന്നന്റെ' എത്രയൊക്കെ സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു...പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു.ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ "ART OF MY HEART " എന്ന ബുക്ക്‌ ജയിലർ ടുവിന്റെ സെറ്റിൽ വച്ച് സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ച് കാണുകയും,തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടുന്നില്ല. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവിടെ വരെ എത്തിച്ച ദൈവത്തിനും, മാതാപിതാക്കൾക്കും, ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി.അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ',അത് വല്ലാത്തൊരു തിരക്കാഥയാ.

Other News in this category

  • ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
  • വിവാഹത്തിന് സാക്ഷിയാവാന്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളും എത്തു; ന്യൂയോര്‍ക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കി
  • ഇതാണ് 1600 രൂപ വിലയുള്ള ആ സ്‌ട്രോബെറി പഴം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയും വിലയുള്ള സ്‌ട്രോബെറി പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്
  • ഇത്രയും വെറൈറ്റിയായ വിവഹമോ? വധുവിനെ യാത്ര അയക്കുന്ന ചടങ്ങില്‍ അകടമ്പടിയായി എത്തിയത് അനേകം ബുള്‍ഡോസറുകള്‍!!
  • ജോലി കിട്ടിയതും യുവതി ജോലി ഉപേക്ഷിച്ചു, അതിന് കാരണം ഇന്റര്‍വ്യൂ ദിവസം ഉണ്ടായ സംഭവം, സംഭവം കേട്ട് ഇതെന്താ ഇങ്ങനെ എന്ന് സോഷ്യല്‍ മീഡിയ
  • കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും, വൃത്തിയുടെ കാര്യത്തില്‍ നൂറ് മാര്‍ക്ക്, സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു
  • ഒരു മാസം കഴിച്ചത് ആയിരം മുട്ടകള്‍, ഓരോ ദിവസം മുട്ട കഴിക്കുന്നത് അനുസരിച്ച് ശരീരത്തില്‍ പരിശോധനകള്‍, മാറ്റം കണ്ട് ഞെട്ടി യുവാവ്
  • ഈ വീട് കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം ഇതിനാണോ രണ്ടരക്കോടി രൂപ എന്ന്? സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച വീടിന്റെ വില കേട്ടാല്‍ ഞെട്ടും
  • വരന് വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനറു'മായി പ്രണയം, തന്റെ കാമുകന് മറ്റൊരു 'കാമുകന്‍' ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവതി
  • വിവാഹം കഴിക്കുന്ന ദമ്പതികള്‍ ആദ്യത്തെ മൂന്ന് ദിവസത്തോക്ക് മലമൂത്ര വിസര്‍ജ്ജനം ചെയ്യരുത്, വിചിത്ര ആചാരമുള്ള ഒരു ഗോത്രം
  • Most Read

    British Pathram Recommends